വിഷുപ്പുലരിയില്‍... കണി കണ്ടുണരുവാന്‍
കൊന്നയും, നിറ ദീപവും, എന്‍ കണ്ണനും വേണം...
ഉണരും മിഴികളില്‍..., ഇനി ഉത്സവമാകുവാന്‍
അമ്മതന്‍ കൈകളാല്‍ കൈ നീട്ടവും വേണം...
മേട മാസമോരുങ്ങി മഴ മേഘമെങ്ങോ പോയി (2)
ഞാറ്റു പാട്ടിന്‍ ഈണം പാടും നാളുകള്‍ വരവായ്
എവിടെയാണെങ്കിലും ഒഴുകി വന്നെത്തിടും (2)
നോവുകള്‍ മായ്ക്കുമീ .. കൊയ്ത്തു പാട്ടിന്‍ സ്വനം
ഓര്‍മ്മയില്‍ കളിയാടും നിറമോലുമാ ശുഭ കാലം, (2)
കൊന്ന പൂത്ത വയല്‍ ചരുവില്‍ നിന്‍ മോഹ സല്ലാപം
അകലെയാണെങ്കിലും അറിയുമിന്നെന്‍ മനം (2)
പാടുമെന്‍ തേന്‍ കിളി ... നിന്‍ മനസ്സിന്‍ സ്വരം