ഡ്രാമ/പൊളിറ്റിക്കൽ

ലിസമ്മയുടെ വീട്

Title in English
Lisammayude veedu (Malayalam Movie)

അതിഥി താരം
വർഷം
2013
റിലീസ് തിയ്യതി
Runtime
137mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഒരിക്കൽ കാമുകനാൽ ചതിക്കപ്പെട്ടും പിന്നീട് പീഡനത്തിനിരയാവുകയും ചെയ്ത ലിസമ്മയുടെ വർഷങ്ങൾക്ക് ശേഷമുള്ള ജീവിതം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒരു സ്ത്രീ പീഡനകേസിന്റെ പശ്ചാത്തലത്തിൽ പറയുന്നു

കഥാസംഗ്രഹം

സാമുവൽ ദിവാകരന്റെ (സലിം കുമാർ) മകളാണ് ലിസമ്മ (മീര ജാസ്മിൻ). ലിസമ്മ ഒരു ടെലിഫൂൺ ബൂത്തിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. വീട്ടിൽ ലിസമ്മക്കു പുറമേ ചേച്ചി ട്രീസ(സംഗീതാ മോഹൻ)മറ്റൊരു സഹോദരി ഷേർലി എന്നിവർ കൂടിയുണ്ട്. ട്രീസ ഭർത്താവുമായി പിരിഞ്ഞു സ്വന്തം വീട്ടിൽ താമസിക്കുന്നു. ഷേർലി സീരിയൽ അഭിനേത്രിയാകാൻ കൊതിക്കുന്നവളാണ്. രാജപ്പൻ തൈക്കാട് (ബൈജു) എന്ന പ്രൊഡക്ഷൻ മാനേജറുമായുള്ള ഷേർലിയുടെ പരിചയം സീരിയലിൽ ചെറിയ വേഷങ്ങൾ കിട്ടാൻ സഹായിക്കുന്നു.

ലിസമ്മ സ്ക്കൂൾ ഫൈനലിലായിരുന്നപ്പോൾ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാവുകയും അയാൾ ലിസമ്മയെ ചതിക്കുകയും ചെയ്തു. പിന്നീട് ലിസമ്മയെ നാൽ‌പ്പതിൽ പരം പേർ പീഡിപ്പിക്കുകയും കേരളത്തിൽ വിവാദമായ പീഡനക്കേസാകുകയും ചെയ്തു. അതിന്റെ കേസ് കഴിഞ്ഞ് സ്വസ്ഥമായ ജീവിതം നയിക്കുകയാണ് ലിസമ്മ. ആ സംഭവത്തിനു ശേഷം സാമുവൽ മാനസികമായി തകരുകയും ഇപ്പോഴും പഴയ ഓർമ്മകളിൽ ജീവിക്കുകയും ചെയ്യുന്നു.  ആ കേസിനു ശേഷം ലിസമ്മയും കുടൂംബവും സ്വന്തം നാട്ടിൽ നിന്ന് ഇപ്പോൾ കാസർഗോഡിനടുത്താണ് താമസം.

ലിസമ്മ ജോലി ചെയ്യുന്നത് നഗരത്തിലെ മാർക്കറ്റിനടുത്താണ്. ആ മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ് സഖാവ് ശിവൻ കുട്ടി (രാഹുൽ മാധവ്) ചെറുപ്പത്തിലെ എതിർപാർട്ടികളുടെ ക്രൂര മരണത്തിനു ഇരയായതാണ് ശിവന്റെ അച്ഛൻ സഖാവ് ചോലക്കൽ രാഘവൻ (മേഘനാഥൻ) ശേഷം ശിവനു തന്റെ വീട് പാർട്ടി ഓഫീസ് തന്നെയാണ്. അച്ഛനെപ്പോലെ മുഴുവൻ സമയം പാർട്ടി പ്രവർത്തനവും പാർട്ടിക്കു വേണ്ടീ ജീവൻ കളയാൻ വരെ തയ്യാറുമാണ് ശിവൻ. ശിവൻ കുട്ടിയുടേ സഹപ്രവർത്തകൻ യതീന്ദ്രൻ (വേണു നരിയാപുരം) ഒരു പെൺകുട്ടീയുമായി പ്രണയത്തിലാണ്. എതിർപാർട്ടിയിൽ പെട്ട പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിർക്കുന്നു. പാർട്ടിയും ഇതിനോട് യോജിക്കുന്നില്ല. എങ്കിലും ശിവന്റേയും സഹപ്രവർത്തകരുടേയും ശ്രമഫലമായി യതീന്ദ്രന്റേയും പെൺകുട്ടിയുടേയും വിവാഹം നടത്തിക്കൊടുക്കുന്നു. എന്നാൽ വിവാഹം കഴിഞ്ഞ ഉടനെ പെൺകുട്ടിയുടേ വീട്ടുകാരും സംഘടനാപ്രവർത്തകരും എത്തി പെൺകുട്ടിയെ കൊണ്ടുപോവുകയും ശിവന്റെ സംഘവുമായി സംഘർഷം ഉണ്ടാവുകയും ചെയ്തു. അതിൽ ഒരു സഖാവ് കൊല്ലപ്പെടുകയും ചെയ്തു.

ഇതിന്റെ പ്രതികാരമെന്നോണം ശിവനു സംഘവും ആ സംഘത്തിൽ പെട്ട ഒരാളെ ചന്തയിലിട്ട് അപായപ്പെടുത്തുന്നു. അത് സംഭവിക്കുന്നത് ലിസമ്മയുടെ ഷോപ്പിൽ വെച്ചാണ്. ആ സംഭവത്തിൽ ലിസമ്മ പോലീസിനോട് സാക്ഷി പറയുന്നു. സാക്ഷിമൊഴി മാറ്റാൻ ശിവനും പാർട്ടിയും ലിസമ്മയെ നിർബന്ധിക്കുന്നു. പകരമായി 25,00 രൂപ ലിസമ്മ ആവശ്യപ്പെടുന്നു. പാർട്ടി പണം നൽകാൻ നിർബന്ധിതമാകുന്നു.

അതിനിടയിൽ ലിസമ്മയുടേ കുടൂംബസുഹൃത്ത് ഉത്തമൻ (ജഗദീഷ്) ലിസമ്മക്ക് ഒരു വിവാഹാലോചന കൊണ്ടുവരുന്നു. ചുമട്ടുതൊഴിലാളിയായ ശിവന്റെ വിവാഹ അഭ്യർത്ഥനയായിരുന്നു അത്. ലിസമ്മ അതിനു വിസമ്മതിക്കുന്നു. ശിവൻ നേരിട്ട് ലിസമ്മയോട് വിവാഹാഭ്യർത്ഥന നടത്തുന്നു. ലിസമ്മയുടേയും ശിവന്റേയും വിവാഹം നടക്കുന്നു.

എന്നാൽ വിവാഹം കഴിഞ്ഞു നാലു വർഷം കഴിഞ്ഞപ്പോൾ ശിവന്റെ പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ടാകുകയും അത് ശിവന്റെ നിലനിൽ‌പ്പിനും ജീവനും പ്രശ്നമുണ്ടാക്കുന്നു. അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ലിസമ്മയുടെ ജീവിതം ആകെ മാറ്റിമറിക്കുന്നു. പിന്നീടുള്ള ലിസമ്മയുടെ ജീവിതം പ്രവചനാതീതമായിരുന്നു.

അനുബന്ധ വർത്തമാനം

ബാബു ജനാർദ്ദനൻ ‘മുബൈ മാർച്ച് 12“ എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ.

ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായി ഈ സിനിമയെ അണിയറക്കാർ വിശേഷിപ്പിക്കുന്നു. ‘അച്ഛനുറങ്ങാത്ത വീടി’ന്റെ തിരക്കഥ ബാബു ജനാർദ്ദനൻ ആയിരുന്നു.

“അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ സലീം കുമാർ അവതരിപ്പിച്ച കഥാപാത്രം ഈ സിനിമയിൽ തുടർച്ചയാകുന്നു.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം മീര ജാസ്മിൻ ഒരു മലയാള സിനിമയിൽ നായികാ വേഷം ചെയ്യുന്നു.

നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Fri, 11/09/2012 - 21:38

പകർന്നാട്ടം

Title in English
Pakarnnattam
വർഷം
2012
റിലീസ് തിയ്യതി
Runtime
132mins
സർട്ടിഫിക്കറ്റ്
Screenplay
Dialogues
കഥാസന്ദർഭം

തങ്ങളുടേതാല്ലാത്ത കുറ്റത്തിന്റെ പേരിൽ ഇരകളായി ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ കഥയാണ് മുഖ്യപ്രമേയം.

Direction
കഥാസംഗ്രഹം

വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയാണ് തോമസ് (ജയറാം) അടുത്ത പുലർച്ചക്ക് വിധി നടപ്പാക്കുമെന്ന് തോമസിനോട് ജയിലർ അറിയിക്കുന്നു. തോമാസിന്റെ ഓർമ്മകൾ പിന്നോട്ട് പായുന്നു.

ഉത്തര മലബാറിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുടെ പ്രവർത്തകനണ് തോമസ്.  ഉത്തരമലബാറിൽ കുടിയേറിയ പഴയ കൃസ്ത്യൻ കുടുംബാംഗമായ തോമസിനു പ്രായമായ അമ്മച്ചി മാത്രമേയുള്ളു. എൻഡോസൾഫാനിന്റെ ഇരകളായ കുട്ടികളെ ശുശ്രൂഷിക്കുന്ന “ഹോപ്പ്” എന്ന സാമൂഹ്യപ്രവർത്തക സംഘടനയുമായും മറ്റും ചാരിറ്റി - സോഷ്യൽ പ്രവൃത്തികളുമായി നടക്കുന്ന തോമസിനു ഒരു പ്രണയമുണ്ട്. മലബാറിലെ പ്രമുഖ നമ്പൂതിരി കുടുംബാംഗമായ മീര(സബിത ജയരാജ്)യാണ് തോമസിന്റെ കാമുകി. എൻഡോസൾഫാൻ വിരുദ്ധപ്രചരണാർത്ഥം നടത്തുന്ന നാടകത്തിലെ സഹ നടിയും കൂടിയാണ് മീര. രണ്ടു പേരുടേയും പ്രണയം നെരുദയുടെ കവിതകളിലൂടെ അവർ പങ്കുവെക്കുന്നു. തങ്ങളുടെ പ്രണയത്തെ പരസ്പരം പറയാൻ നെരുദയുടെ  വരികളെ അടിവരയിട്ട് പുസ്തകം കൈമാറുന്നു. മീരയുടെ പ്രണയ വാർത്ത വീട്ടിലറിയുന്നതോടെ ഇളയച്ഛന്മാർ എതിർക്കുന്നു. മീരയുടെ കോളേജ് പഠനം നിർത്തിവെക്കാൻ തീരുമാനിക്കുന്നു. എല്ലാ എതിർപ്പുകളേയും അവഗണിച്ച് തോമസും മീരയും വിവാഹം കഴിക്കാനും ഒരുമിച്ചു ജീവിക്കാനും തീരുമാനിക്കുന്നു. വിവാഹത്തിന്റെ തലേന്ന് തോമസിനോട് പാർട്ട് ഒരാവശ്യം ഉന്നയിക്കുന്നു. എതിർപ്പാർട്ടിയിൽ പെട്ട ഒരു നേതാവിനെ സ്ക്കൂൾ ബസ്സിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത് പാർട്ടിയിലെ മറ്റൊരംഗം ആണെങ്കിലും അവനെ പാർട്ടിക്ക് പിന്നേയും ആവശ്യമാണെന്ന് കണ്ട്  ഈ കൊലപാതകത്തിന്റെ കുറ്റം തോമസിനോട് ഏറ്റെടുക്കാൻ പറയുന്നു. കുടുംബത്തേയും അമ്മയേയും പാർട്ടി സംരംക്ഷിച്ചുകൊള്ളൂമെന്ന് ഉറപ്പും നൽകുന്നു. തോമസിനെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കുന്നു. ഇതൊന്നുമറിയാതെ താൻ തോമസിനൊപ്പം ജീവിക്കാൻ പോകുകയാണെന്ന് അച്ഛന്‌ കത്തെഴുതി വെച്ച് മീര തോമസിനെ കാത്തു നിൽക്കുന്നു. പക്ഷേ, തോമസ് മീരയെ തേടിവന്നില്ല. മീരയുടെ വീട്ടൂകാർ മീരയെ വീട്ടു തടങ്കലിൽ പാർപ്പിക്കുന്നു. നീണ്ട അഞ്ചു വർഷത്തിനു ശേഷം തോമസിനു വധശിക്ഷ വിധിക്കുന്നു. അതോടേ മീരയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുന്നു. അഞ്ചുവർഷത്തെ ഇരുണ്ട വാസത്തിനു ശേഷം പുറത്തു വന്ന മീര മുൻപത്തേക്കാളും ഇച്ഛാശക്തിയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നു. നിരപരാധിയായ തോമസിനെ മോചിപ്പിക്കുവാൻ വേണ്ടി. വക്കീലുമൊത്തു മീര നടത്തുന്ന എല്ലാ വഴികളും അടയുമ്പോൾ മീരക്ക് ഒരേയൊരു വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. യഥാർത്ഥ കൊലപാതകിയെ കണ്ടുപിടിക്കുക എന്നത്. അതിനുവേണ്ടി മീര മുന്നിട്ടിറങ്ങുന്നു. ഒടുവിൽ മീര കൊലപാതകിയായ സുധി(വിജയ് വിക്ടർ)യെ കണ്ടുമുട്ടുന്നു.

അനുബന്ധ വർത്തമാനം

സംവിധായകൻ ജയരാജിന്റെ ഭാര്യം സബിതാ ജയരാജ് ഇതിലെ നായിക വേഷമണിയുന്നു.

എൻഡോസൾഫാനിന്റെ ഇരകളായി ജീവിക്കുന്നവർ മലയാള മുഖ്യധാരാ സിനിമയിൽ വരുന്നത് ഇതാദ്യമായാണ്

16-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ എഫ് എഫ് കെ 2011)യുടെ ‘മലയാള സിനിമ ഇന്ന്” എന്ന സെക്ഷനിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു.

 

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, പരിസരപ്രദേശങ്ങൾ.
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
Submitted by nanz on Wed, 03/14/2012 - 22:43