ചലച്ചിത്രഗാനങ്ങൾ

ചെറുകഥ മെനയും

Title in English
Cherukadha Menayum

ചെറുകഥ മെനയും കില്ലാടിക്കൂട്ടം...
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ...
പുതുമഴ പൊഴിയും... 
തെമ്മാടിക്കാറ്റായ് വാ... വാ...
തന്നാനം... പാടാനായ്....

ചെറുകഥ മെനയും കില്ലാടിക്കൂട്ടം...
നുര നുര ചിതറും കണ്ണാടിക്കൂട്ടിൽ...
പുതുമഴ പൊഴിയും... 
തെമ്മാടിക്കാറ്റായ് വാ... വാ...
തന്നാനം... പാടാനായ്....

ലഹരിയിലെൻ ചങ്ങാതിമാരും...
ചൊടികളിലോ... സംഗീതമേളം...
മിഴിനിറയെ... പ്രണയപ്പെരുമഴയിൽ... 
പാടാൻ വാ... കൂടാൻ വാ...

Year
2019

എന്താ മൂര്യേ പാടത്ത് നിക്കണേ

Title in English
Entha Moorye

അത്തിപത്തിൽ തത്തമ്മ ചൊല്ലീ...
കുട്ട്യോളേ... പൂച്ചാ... പൂച്ച...
അത്തിപത്തിൽ തത്തമ്മ ചൊല്ലീ...
കുട്ട്യോളേ... പൂച്ചാ... പൂച്ച...
ചെമ്പരുന്തേ... റാഞ്ചിടല്ലേ... 
പോകണം ഞങ്ങളാ വേല കാണാൻ.... 
ചെമ്പരുന്തേ... റാഞ്ചിടല്ലേ... 
പോകണം ഞങ്ങളാ വേല കാണാൻ.... 

എന്താ മൂര്യേ പാടത്ത് നിക്കണ്...
ഞാറ്റുവേല പാട്ട് കേട്ടുവോ...
ചന്തേ വല്ലോം വിക്കണമെങ്കിൽ...
വിത്തു നടാൻ, കണ്ടമുഴാൻ വാ...
മഴ നനയണ തോണിയിൽ... 
പുഴ നിറയണ വേളയിൽ...
ഞാറ്റുപാട്ടു കേക്കണുണ്ടോ നീ...
നല്ല നാട്ടു പാട്ടു കേക്കണുണ്ടാ നീ...

Year
2019

ഈ ജാതിക്കാ തോട്ടം

Title in English
Jaathikkathottam

ഈ ജാതിക്കാ തോട്ടം... മ് മ്..
എജ്ജാതി നിന്റെ നോട്ടം... മ് മ്..
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം....
കണ്ടാ കള്ളപ്പെരുമാറ്റം... മ് മ്... 
ഡും ഡും ഡും 
ഡും ഡും ഡും... 

ഈ ജാതിക്കാ തോട്ടം... മ് മ്..
എജ്ജാതി നിന്റെ നോട്ടം... മ് മ്..

Year
2019

കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ

Title in English
Kanneer Meghangal

കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ...
തങ്കച്ചിരിയോലും വെയിലിന്ന് മായുന്നുവോ... 
വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ... 
ഒന്നായ് ചേർന്നേ പൂം ഹൃദയങ്ങൾ അകലുന്നുവോ...
മൂടി കാറ്റേറ്റും... മായാ നേരെന്നോ....
തീരാ നോവായി തീരുന്നേ നേരങ്ങളിൽ....
മിണ്ടാനാരാരും ചാരത്തില്ലാതെ...
ഒറ്റക്കാവുന്നു പൊന്നോണ പൂത്തുമ്പികൾ...

കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ...
തങ്കച്ചിരിയോലും വെയിലിന്ന് മായുന്നുവോ... 
വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ... 
ഒന്നായ് ചേർന്നേ പൂം ഹൃദയങ്ങൾ അകലുന്നുവോ... 

Film/album
Year
2019

പണിഷ്മെന്റ് എങ്ങും പണിഷ്മെന്റ്

Title in English
Punishment engum punishment

പണിഷ്മെന്റ് എങ്ങും പണിഷ്മെന്റ്
അന്നും ഇന്നും എന്നും മണ്ണില്‍ പണിഷ്മെന്റ്
ആ പണിഷ്മെന്റ്

ജനിച്ചു പോയതു് പണിഷ്മെന്റ്
വളര്‍ന്നതും ഒരു പണിഷ്മെന്റ്
പഠിച്ചതും ഹാ പണിഷ്മെന്റ്
ജോലി ലഭിച്ചു അതിലും പണിഷ്മെന്റ്
പലപലപലപലപല
പലപലപല പണിഷ്മെന്റ്
(പണിഷ്മെന്റ്...)

Year
1986

അഴകുള്ളൊരു ചെന്താമര

Title in English
Azhakulloru Chenthamara

[ തെലുങ്ക് ചിത്രമായ Sarainodu മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ചലച്ചിത്രത്തിലെ ഗാനമാണിത് . വരികൾ ചേർക്കാൻ താൽപ്പര്യമുള്ളവർക്ക് ചേർത്ത് പോകാവുന്നതാണ് ]

Year
2016

കനൽ കിനാക്കളിൽ പറന്ന തുമ്പികൾ

Title in English
kanal kinakkalil

കനൽ കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു
മണൽപ്പരപ്പിലെ കാണാത്ത നീരിനായ്
കൊതിച്ചു നീട്ടിയോ കൈക്കുടന്നകൾ
കനൽ കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു

ചിതൽ മേഞ്ഞ കൂരയിൽ
വിതുമ്പുന്ന നാളുമായ്
നീ കാത്ത നാളിലേയ്ക്കൊത്തിരി ദൂരം
എവിടെയാണലകളെ തേടിടുന്ന തീരം
വിരിയുമോ മഴമുകിൽ മൂടിടുന്ന താരം
മഞ്ഞിടാത്ത താരം ...
കനൽ കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീണതിന്നാരറിയുന്നു

Year
2016