കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ

കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ...
തങ്കച്ചിരിയോലും വെയിലിന്ന് മായുന്നുവോ... 
വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ... 
ഒന്നായ് ചേർന്നേ പൂം ഹൃദയങ്ങൾ അകലുന്നുവോ...
മൂടി കാറ്റേറ്റും... മായാ നേരെന്നോ....
തീരാ നോവായി തീരുന്നേ നേരങ്ങളിൽ....
മിണ്ടാനാരാരും ചാരത്തില്ലാതെ...
ഒറ്റക്കാവുന്നു പൊന്നോണ പൂത്തുമ്പികൾ...

കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോ...
തങ്കച്ചിരിയോലും വെയിലിന്ന് മായുന്നുവോ... 
വിങ്ങും മൗനത്തിൻ അലയാഴി തീരങ്ങളിൽ... 
ഒന്നായ് ചേർന്നേ പൂം ഹൃദയങ്ങൾ അകലുന്നുവോ... 

പണ്ടേ പണ്ടേ മനസ്സിൻ... കിനാവാകേ...
മോഹം തൂവി തിളങ്ങും... നിലാവല്ലേ...
മഞ്ഞണി ചില്ലകളിൽ നാം...
ഇന്നിനി പൂത്തുലഞ്ഞീടും...
ഒന്ന് തിരക്കിയതാരോ പൂങ്കാറ്റോ...
ചെങ്കനലാളുമൊരുള്ളിൽ....
സങ്കട ചിന്തുകളോടെ....
നൊമ്പരക്കൂട്ടിലുറങ്ങി രാപ്പാടീ...
കണ്ടൊരു പാഴ്ക്കനവോ... 
നാളത്തേ പൂങ്കുളിരോ...