സംഗീതം

നുറുങ്ങുകൾ

Submitted by Kiranz on Fri, 10/16/2009 - 00:02

 മലയാള ഗാനശേഖരത്തിന്റെ ആസ്വാദർക്കായി ഒരു പുതിയ പംക്തി കൂടി തുടങ്ങി വയ്ക്കുകയാണ്. ഒരു പക്ഷേ നമ്മൾ അറിഞ്ഞും അറിയാതെയും പോയ ചില രസകരവും വിജ്ഞാനപ്രദവുമായ സംഗീതസംബന്ധിയായ വിവരങ്ങൾ നുറുങ്ങുകളായി ഓരോ ആഴ്ച്ചയും നിങ്ങളുടെ മുന്നിലേക്കെത്തുന്നു.ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ച അചിന്ത്യക്ക് അഭിനന്ദനങ്ങൾ. മലയാളഗാന ശേഖരത്തിന്റെ അണിയറയിലെ ഒരു കൂട്ടം സംഗീത പ്രേമികളാണ് ഈ നുറുങ്ങുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.

പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞുവീണു.!

ശ്രവണസുഖത്തിന്റെ നിദർശനമായി കണക്കാക്കാവുന്നതാണ് “പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണൂ സ്വർണ്ണപീതാംബരമുലഞ്ഞു വീണു…“ എന്ന യേശുദാസ് കളകണ്ഠ നിസ്വനഗാനം. ലോലവും മൃദുവുമാണ് ഗാനപരിചരണം. നൂപുരങ്ങൾ അഴിച്ചു വച്ച കാളിന്ദിയുടെ ഒഴുക്ക്. തീക്ഷ്ണപ്രണയഭാവത്തെ സ്നിഗ്ദ്ധതയിൽ നീറ്റിയെടുക്കൽ. നാദസ്വരത്തിന്റെ ഉചിത നിയോഗസാന്നിദ്ധ്യം അണയ്ക്കുന്ന പ്രത്യേകത. ഇവയോടെല്ലാം യോജിച്ചുപോകുന്ന കവിത. ആലാപനപ്രസന്നതയുടെ നറുമധുരം വിട്ടുംവച്ചു പോകുന്നത് പാട്ടിന്റെ മണിക്കച്ച ഉലഞ്ഞുവീഴുമ്പോഴുള്ള അനുഭവസായൂജ്യം.

വാസന്ത പഞ്ചമിനാളിലും സൂര്യകാന്തിയും..!

9062

ചില പാട്ടുകള്‍ കാലാതിവര്‍ത്തികളാണ്. മനസ്സിലെവിടെയോ ഒളിച്ചിരുന്ന് പൊടുന്നനവേ പ്രകാശം കൊണ്ട് നമ്മെ അതിന്റെ തീക്ഷ്ണഭാവത്തിലേക്കു കൊണ്ടുപോയി ഒരു വിങ്ങല്‍ സൃഷ്ടിച്ച് അതിനുള്ളിലാക്കും. അങ്ങനെ മറന്നുപോകാതെ ഉള്ളില്‍ സൂക്ഷിക്കപ്പെടുന്ന രണ്ടു പാട്ടുകളാണ് “വാസന്തപഞ്ചമിനാളില്‍” (ഭാര്‍ഗ്ഗവീനിലയം)ഉം “സൂര്യകാന്തി” (കാട്ടുതുളസി) യും. ശില്പഭംഗി, ആലാപനസൌഭഗം , കാവ്യാത്മകത എന്നിവയുടെ പൂര്‍ണത. ഭാവതീവ്രതയും മാധുര്യവും തുളുമ്പി നില്‍ക്കുന്നവ.

സ്നേഹപ്രവാഹം എന്ന ആൽബത്തിന്റെ ചില പിന്നാമ്പുറ വർത്തമാനങ്ങൾ

Submitted by Manikandan on Sun, 09/23/2018 - 13:42

സ്നേഹപ്രവാഹം എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിന്റെ പിന്നിൽ ചില സംഭവങ്ങൾ മലയാള മനോരമയിൽ 2015 ശഡിസംബർ 29നു ഷാജൻ സി മാത്യു എഴുതിയ ലേഖത്തിൽ പറയുന്നുണ്ട്. ലേഖനം ഇവിടെ വായിക്കാം. ലേഖനത്തിൽ നിന്നും.

തങ്ങൾക്കു ക്ലാസെടുത്തുകൊണ്ടിരിക്കുന്ന റവ. ഡോ. ജസ്റ്റിൻ പനയ്ക്കൽ അന്ന് എന്തോ നിരാശയിലാണെന്ന് ആലുവ മംഗലപ്പുഴ സെമിനാരിയിലെ വൈദിക വിദ്യാർഥികൾക്കു തോന്നി.

‘എന്തുപറ്റിയച്ചോ’ അവർ ചോദിച്ചു

തരള കണ്ഠം ഒരോർമ്മ മാത്രം

                                                                                                                                                                                          നാഴൂരിപ്പാട്ടുകൊണ്ട് നാടാകെ കല്യാണോത്സാഹം ഉണര്‍ത്തിയ പ്രിയഗായിക 2008 ജുലൈ 27 ന് ആരോരുമറിയാതെ ആരാരും കാണാതെ പാരിന്റെ മാറത്തു വിരിച്ച തൂമെത്തപ്പായ മറികടന്ന് വിഹായസ്സിലേക്ക് മറഞ്ഞു.ഇനി മഞ്ഞിന്റെ തട്ടമിട്ട ചന്ദ്രനും സുറുമയാല്‍ കണ്ണെഴുതിയ താരകളും അവര്‍ക്ക് നിതാന്തകൂട്ടുകാര്‍.

ആരേലും ഒന്നു പാടാമോ ????

എം3ഡിബിയുടെ ഗാനശേഖരത്തിൽ ഗായകർ പാടി അവതരിപ്പിക്കുന്ന റെക്കോർഡുകളിലേക്ക് ചേർക്കാൻ ഗാനങ്ങൾ ഇവിടെ ആവശ്യപ്പെടാം..

നല്ല മലയാളം മെലഡികളുടെ ലിസ്റ്റ്

I am looking for a list of good malayalm melody songs like

1.  Melle Melle mughapadm thottunarthi

2.  Raare raareeram raro

3.  Sandhye kannerenendhe sandhye

4.  Thumbi vaa thumbakkudathil 

etc