ബ്യൂട്ടിഫുൾ

കഥാസന്ദർഭം

കഴുത്തിനു താഴെ ശരീരം തളർന്നവനെങ്കിലും ജീവിതത്തെ പോസറ്റീവായി കാണുന്ന സ്റ്റീഫൻ (ജയസൂര്യ) എന്ന കോടീശ്വരന്റേയും അയാളുടെ സുഹൃത്താകുന്ന ജോൺ (അനൂപ് മേനോൻ) എന്ന ഗായകന്റേയും ഔപചാരികതകൾ ഇല്ലാത്ത സൗഹൃദത്തിന്റെ കഥ

റിലീസ് തിയ്യതി
Beautiful (Malayalam Movie)
2011
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

കഴുത്തിനു താഴെ ശരീരം തളർന്നവനെങ്കിലും ജീവിതത്തെ പോസറ്റീവായി കാണുന്ന സ്റ്റീഫൻ (ജയസൂര്യ) എന്ന കോടീശ്വരന്റേയും അയാളുടെ സുഹൃത്താകുന്ന ജോൺ (അനൂപ് മേനോൻ) എന്ന ഗായകന്റേയും ഔപചാരികതകൾ ഇല്ലാത്ത സൗഹൃദത്തിന്റെ കഥ

കഥാസംഗ്രഹം

മാതാപിതാക്കളില്ലാത്ത, അതേ സമയം വലിയ സ്വത്തിനും പണത്തിനും ഉടമായാണ് സ്റ്റീഫൻ (ജയസൂര്യ) പക്ഷേ, കഴുത്തിനു താഴെ ശരീരം നിശ്ചലമാണ്. വലിയ സ്വത്തിനുടമയായ സ്റ്റീഫന്റെ കാര്യങ്ങൾക്കും മറ്റും സഹായത്തിനായി കമലു (നന്ദുലാൽ)വും  കണാരനു (ജയൻ) മുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ സ്റ്റീഫൻ തന്റെ സഹായികളുമായി പശ്ചിമ കൊച്ചിയിലെ തന്റെ വില്ലയിലേക്ക് സ്ഥിരതാമസത്തിനു വരികയാണ്. സ്റ്റീഫന്റെ ബന്ധുക്കൾക്ക് സ്റ്റീഫന്റെ വമ്പിച്ച സ്വത്തിൽ മാത്രമാണ് താല്പര്യം. അതു മനസ്സിലായതുകൊണ്ട് തന്നെ സ്റ്റീഫൻ അവരെ അടുപ്പിക്കുന്നില്ല. സാമ്പത്തിക കാര്യത്തിൽ ക്രമക്കേടു കാട്ടീയ  ആദ്യ കസിൻ പീറ്ററൂമായി(ഉണ്ണീമേനോൻ) സ്റ്റീഫൻ നല്ല രസത്തിലല്ല. ശാരീരിക തളർച്ചയിലും ജീവിതത്തെ പോസറ്റീവായി കണ്ട് ജീവിതം ആസ്വദിക്കുന്ന വേളയിൽ യാദൃശ്ചികമായി ജോൺ (അനൂപ് മേനോൻ) എന്ന ഗായകനെ ഒരു ബാറിൽ വെച്ച് കണ്ടുമുട്ടുന്നു. തന്റെ സന്തോഷത്തിനു തന്നോടൊപ്പം ഒരു ഗായക സുഹൃത്തായി അനൂപിനെ ജോലിക്ക് വിളിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ജോൺ അതിനു സമ്മതിക്കുന്നു. ദിവസങ്ങൾ കൊണ്ട് ഇരുവരും ഗാഢസൗഹൃദത്തിലാകുന്നു. അതിനിടയിൽ നിലവിലുള്ള ഹോം നഴ്സ് /മെയ്ഡ്  കടന്നു കളഞ്ഞതിനാൽ മറ്റൊരു കസിൻ ജോസ് (ടിനി ടോം) പറഞ്ഞതുസരിച്ച് പത്രത്തിൽ പരസ്യം കൊടൂക്കുന്നു. അതിൻ പ്രകാരം അഞ്ജലി (മേഘനാ രാജ്) എന്ന യുവതി സ്റ്റീഫന്റെ വീട്ടിൽ  ഹോം നഴ്സ് /മെയ്ഡ്   കടന്നു വരുന്നു. അവളുടേ സൗന്ദര്യം ജോണിനെ ഒരു കാമുകനാക്കുന്നു. അതോടൊപ്പം സ്റ്റീഫനിലും അവൾ ഇഷ്ടമുണർത്തുന്നു.  ജോണിന്റെ സൗഹൃദത്താൽ സ്റ്റീഫൻ താനിതുവരെ കാണാത്ത നഗരവും മഴയും മറ്റും അനുഭവിക്കുന്നു. അതേ സമയം പീറ്റർ സ്റ്റീഫനെ വക വരുത്തി പണം കൈക്കലാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു.

സിനിമയുടെ വിശദമായ റിവ്യൂ  ഇവിടെ വായിക്കാം .

റിലീസ് തിയ്യതി
സബ്ടൈറ്റിലിംഗ്
നിർമ്മാണ നിർവ്വഹണം
Submitted by m3db on Sun, 12/04/2011 - 23:43