തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില്‍
തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില് (2)
പുന്നാര പെരും തച്ചനേ വിരുതു കൊണ്ട്
ഭൂലോകം ചമച്ചവനെ
കാണാത്ത മരമറുത്ത് കനവു കൊണ്ട്
കൊട്ടാരം പണിഞ്ഞവനേ
ഒരു ചാണോളം നീളത്തില്‍
ഉയിരിനൊരുവം താ
തച്ചനു തടിയെട് കൈ കൊട് മെയ് കൊട്
തക്കിട തരികിട തോം
ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട്
തക ധിമി തക ധിമി തോം ( തേവാരം..)
തേക്കുമരമാശാരിക്ക് ശില്പ കലയുണ്ടാക്കാന്‍
നാട്ടുമരമണ്ണാച്ചിക്ക് മണ്ണിലൊരു തൂണാക്കാന്‍ (2)
പത്തു മുഴം കാതല്‍ തന്നാല്‍ മുത്താരം ഞാനുണ്ടാക്കാം (2)
കോവിലിലെ കൊടിമരവും
പാടിയിലെ പടുമരവും
ഈ കൈ വെച്ചാല്‍ പൊന്നാകും കലയുടെ മറിമായം
തക ധിമി തക ധിമി (തേവാരം..)
കൊട്ടുവടി വാളും നാളെ കൊത്തു പണി ചെയ്യാനായ്
ചേറ്റുമണലമ്മച്ചിക്ക് ചോറ്റുകലമുണ്ടാക്കാന്‍ (2)
ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകള്‍ ഞാന്‍ തീര്‍ക്കാം
പള്ളികളും പഴമനയും കോവിലകം തിരുനടയും
ഈ കൈ വെച്ചാല്‍ കണ്ണാക്കും
കലയുടെ ഗുണ പാഠം ( തേവാരം..)
Director | Year | |
---|---|---|
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
തിര | വിനീത് ശ്രീനിവാസൻ | 2013 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |