ഇന്നല്ലോ പൂത്തിരുന്നാൾ മകം പിറന്നൊരു മങ്കക്ക് (2)
പുന്നെല്ലിൻ പുത്തരിയാൽ വിരുന്നൊരുക്കാം തങ്കക്ക്
പുള്ളോർവീണേ കുടവും പാട്ടിനിള നീരുമായോടി വാ
എല്ലാർക്കും പൊൻ മകളാം മകം പിറന്നൊരു മങ്കക്ക്
മുത്തായ മുത്തുകൾ ഇഴ കോർത്തു
കഴലിലണിയും ഇള നൂപുരങ്ങൾ
ഇന്നല്ലോ പൂത്തിരുന്നാൾ മകം പിറന്നൊരു മങ്കക്ക്
ഇന്നെൻ ഓമൽ കുഞ്ഞു മോൾക്ക് കണ്ണെഴുതാൻ മയ്യിതാ
വാൽക്കണ്ണാടീം ചാന്തു ചെപ്പും വാസന പൂത്താലവും
മഞ്ഞക്കോടീം കൊണ്ടു വാ ഒരു മഞ്ഞക്കിളിയേം കണ്ടു വാ
മഞ്ഞക്കിളിയേം കണ്ടു വന്നാൽ മധുരം തിന്നാം കൺ മണീ
ചെല്ലക്കിളിമകളിതു വഴി അഴകൊടു വരുമൊരു സമയമിതറിയുക കിളിമകളേ
ഇന്നല്ലോ പൂത്തിരുന്നാൾ മകം പിറന്നൊരു മങ്കക്ക്
പുന്നെല്ലിൻ പുത്തരിയാൽ വിരുന്നൊരുക്കാം തങ്കക്ക്
ഭാഗ്യമുള്ള കൈയ്യു നോക്കും പൂങ്കുറത്തി ചൊല്ലൂ നീ
മാംഗല്യ തിരുയോഗമെത്തി പൂമുഖത്തായ് നിൽക്കയോ
മിന്നും മാലേം താലിയും ഇനി ഇന്നേ വാങ്ങി പോരണം
പൂരോം വേലേം കാണുവാൻ തുണയാളും കൂടെ പോകണം
ചെല്ലക്കിളിമകളിതു വഴി ഇനി വരുമളവിലിതവളൊടു പറയുക മലർമകളെ