പാർവ്വതിക്കും തോഴിമാർക്കും

പാർവ്വതിക്കും തോഴിമാർക്കും
പള്ളിനീരാട്ട്‌ പള്ളിനീരാട്ട്‌
പാൽപ്പുഴയിൽ പവിഴക്കടവിൽ
പള്ളിനീരാട്ട്‌ ഇന്നു പള്ളിനീരാട്ട്‌

ശംഖുപുഷ്പം നിന്റെ കണ്ണിൽ കുങ്കുമപ്പൂ കവിളിലും
സുന്ദരീ നീ സഞ്ചരിക്കും വസന്തമല്ലോ
നിൻ പുഞ്ചിരിയിൽ അനുരാഗമരന്ദമല്ലോ
പകരുക നീ നവവധു
ഹൃദയചഷകം നിറയെ നിറയെ (പാർവ്വതിക്കും...)

നിൻ പുരികക്കൊടിയല്ലോ കരിമ്പുവില്ലു
അതിൽ നീ തൊടുക്കും വീക്ഷണങ്ങൾ
പുഷ്പബാണങ്ങൾ

നമ്മെ നമ്മൾ മറക്കുന്ന മുഹൂർത്തമിതിൽ
ഭാവന തൻ പൂഞ്ചിറകുമായ്‌
പറക്കുക നാം ഉയരെ ഉയരേ (പാർവ്വതിക്കും...)