സൽക്കലാ ദേവതേ !! ആ.....
സൽക്കലാദേവിതൻ
ചിത്രഗോപുരങ്ങളേ
സർഗ്ഗസംഗീതമുയർത്തൂ
സർഗ്ഗസംഗീതമുയർത്തൂ
വിശ്വസ്‌നേഹത്തിന്റെ
പൊന്മണിവീണയിൽ
വിസ്മയഗീതമുയർത്തൂ
വിസ്മയഗീതമുയർത്തൂ
ആ.......
കാളിദാസന്റെ കനകചിലമ്പിട്ടു
കാലങ്ങൾ പോയവഴിത്താരയിൽ
പാദമുദ്രകൾ കാണുമ്പോൾ
പാഞ്ചജന്യം കേൾക്കുമ്പോൾ
(സൽക്കലാ...)
മുകിലും മുനികന്യകയുമുണർന്നൊരു
മുഗ്ദ്ധസ്‌നേഹത്തിൻ ഗീതം
മാനവധർമ്മപ്പൊലിമയറിഞ്ഞ
മാമുനി പാടിയ ഗീതം
(സൽക്കലാ...)
ഉജ്ജയിനിലെ ഗീതം - ഗീതം
ഉജ്ജ്വലമാണീ ഗീതം - ഗീതം
ഗംഗാതരംഗമാലകൾ ഊഴിയിൽ
എന്നും പാടും ഗീതം - ഗീതം
(സൽക്കലാ...)
Film/album
Music
Lyricist