കടലിളകി കരയൊടു ചൊല്ലി പുണരാനൊരു മോഹം
കര പാടി - കരകവിയുന്നു തീരാത്തൊരു ദാഹം
(കടൽ...)
കടൽക്കാറ്റൊരു ദൂതായ് വീണ്ടും കരയോടതു മൂളിപ്പാടി
പുഷ്പിണിയാം ഭൂമിപ്പെണ്ണേ മേലാളിൻ ആശകളല്ലേ
കടലല്ലേ.. കാമുകനല്ലേ... ചേരേണ്ടവരല്ല്ലേ...
ഇണ ചേരേണ്ടവരല്ലേ... ഇണ ചേരേണ്ടവരല്ലേ...
പിണിയാളാം പൂതക്കാറ്റേ
പൂതിയ്ക്കും മാന്യത വേണ്ടേ
നെറികെട്ടോരു വ്യാമോഹത്തിൽ
പ്രണയത്തിൻ ചേരുവയെന്ത്യേ
ആഴത്തിൽ കെട്ടിത്താഴ്ത്താം...
അലകടലിൻ ആശകളെല്ലാം
ഇനിയൊന്നും മൊഴിയാനില്ല...
വിടചൊല്ലാം പിണിയാളേ
കടലലറി... തിര ചിതറി...
നുര പതച്ച്... കാറ്റടിച്ച്...
കര വിറച്ച്... മല വിറച്ച്...
കടപുഴങ്ങി മാമരങ്ങൾ...
മഴമേഘം മാനത്ത് മാറത്തലയ്ക്കുമ്പോൾ
താഴേക്കരയിലെ ജീവൻ പിടയുമ്പോൾ
അലകടലാം മേലാളന്റെ നെറികെട്ടൊരു
പ്രണയത്തിൻ കപടക്കഥ പാടി തിരകൾ
കര മൂടി, മാമല മൂടി - പ്രളയം പ്രളയം പ്രളയം
നിറസന്ധ്യ നിരകുറി ചാർത്തിയ പ്രണയത്തിന്നാമോദത്തിൽ
അരയാലിലത്തോണിയിലൂടെ യുഗപുരുഷൻ നീന്തിയണഞ്ഞു
മുളങ്കുഴലിൻ രാഗലയത്തിൽ യാമങ്ങൾ മാറിമറിഞ്ഞു
പുതുപുലരി പുളകമണിഞ്ഞു പുത്തൻ യുഗഭാവം കണ്ട്
പുതുതായൊരു ചേതന കണ്ട്... പുതുതായൊരു ചേതന കണ്ട്...
(കടൽ...)
Director | Year | |
---|---|---|
കാതോട് കാതോരം | ഭരതൻ | 1985 |
ഒഴിവുകാലം | ഭരതൻ | 1985 |
ചിലമ്പ് | ഭരതൻ | 1986 |
പ്രണാമം | ഭരതൻ | 1986 |
നീലക്കുറിഞ്ഞി പൂത്തപ്പോൾ | ഭരതൻ | 1987 |
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | ഭരതൻ | 1987 |
വൈശാലി | ഭരതൻ | 1988 |
ഒരു സായാഹ്നത്തിന്റെ സ്വപ്നം | ഭരതൻ | 1989 |
മാളൂട്ടി | ഭരതൻ | 1990 |
താഴ്വാരം | ഭരതൻ | 1990 |
Pagination
- Previous page
- Page 3
- Next page