മഞ്ഞു പെയ്യുന്ന രാത്രിയിൽ

മഞ്ഞു പെയ്യുന്ന രാത്രിയിൽ - എന്റെ
മൺചിരാതും കെടുത്തീ ഞാൻ
അമ്മ കൈവിട്ട പിഞ്ചുപൈതലൊ-
ന്നെൻ മനസ്സിൽ കരഞ്ഞുവോ
എൻ മനസ്സിൽ കരഞ്ഞുവോ

(മഞ്ഞുപെയ്യുന്ന...)

സ്വർണ്ണപുഷ്‌പങ്ങൾ കയ്യിലേന്തിയ
സന്ധ്യയും പോയ് മറഞ്ഞു
ഈറനാമതിൻ ഓർമ്മകൾ പേറി
ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ
കാട്ടുപക്ഷിതൻ നൊമ്പരം

(മഞ്ഞുപെയ്യുന്ന...)

കണ്ണു ചിമ്മുന്ന താരകങ്ങളേ
നിങ്ങളിൽ തിരയുന്നു ഞാൻ
എന്നിൽ നിന്നുമകന്നൊരാ സ്‌നേഹ-
സുന്ദര മുഖച്‌ഛായകൾ....
വേദനയോടെ വേർപിരിഞ്ഞാലും
മാധുരി തൂകുമോർമ്മകൾ

(മഞ്ഞുപെയ്യുന്ന...)

Submitted by vikasv on Fri, 04/24/2009 - 06:06