ദൂരെ ദൂരെ ദൂരെ...
ഏതോ തീരം തേടിത്തേടി
യാത്ര, അനന്തമാം
യാത്ര
ആദമിൻ മക്കൾതൻ തുടർയാത്ര
തുടർയാത്ര...
തുടർയാത്ര....
(ദൂരെ...)
പിറവിയും കൂടെ വന്നെത്തുന്നു
മരണവും
കൂടെ നടക്കുന്നു
സാക്ഷികളായ് നാം നടക്കുന്നു
കൊടും കാട്ടിലും
കാലിടറാതെ
ഉയിരിൽ തീയുണ്ടിനിയും
ഈയുടലിൽ
കരുത്തുണ്ടിനിയും
(ദൂരെ...)
Film/album
Singer
Music
Lyricist