ദൂരെ ദൂരെ

ദൂരെ ദൂരെ ദൂരെ...
ഏതോ തീരം തേടിത്തേടി
യാത്ര, അനന്തമാം യാത്ര
ആദമിൻ മക്കൾതൻ തുടർ‌യാത്ര
തുടർ‌യാത്ര... തുടർ‌യാത്ര....

(ദൂരെ...)

ആദിയിലരുൾമൊഴിയുണ്ടായി
ആകാശം ഭൂമിയുമുണ്ടായി
ആദിത്യചന്ദ്രന്മാരുണ്ടായി
അവർ ആകാശം പങ്കുവച്ചൂ
രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ്
യാത്ര തുടരുന്നു കാലം, തീർത്ഥ-
യാത്ര തുടരുന്നു കാലം....

(ദൂരെ...)

നെടുനെടുകെ കേറിപ്പോകാൻ
പടവുകളില്ല - ഹൈയ്
കൊടുമുടികൾ കയറിയിറങ്ങാൻ
നടവഴിയില്ലാ - ഹൈയ്

ചുമലേറ്റിയ ഭാരവുമായ്
ഹൊയ്യാരേ ഹൊയ്
ചുവടുകളിടറാതെ പോകാം
ഹൊയ്യാരേ ഹൊയ്

പകലറുതിയാവും മുമ്പേ
പറവകൾ കൂടണയും മുമ്പേ
അക്കരെയെത്തും നമ്മൾ നമ്മെ
കാത്തിരിക്കും മണ്ണിൽ....
കന്നിമണ്ണിൽ ഉഴുതുമറിച്ചവർ
പൊന്നാക്കും മണ്ണിൽ - 2

(ദൂരെ...)

Submitted by vikasv on Fri, 04/24/2009 - 06:04