Director | Year | |
---|---|---|
വൈഡൂര്യം | ശശീന്ദ്ര കെ ശങ്കർ | 2012 |
ശശീന്ദ്ര കെ ശങ്കർ
പഴമയും പാരമ്പര്യവും പിന്തുടരുന്നവരും പുരോഗമന തലമുറയും തമ്മിലുള്ള ആശയ സംഘട്ടനങ്ങൾ മൂന്നു തലമുറയിലൂടെ പ്രതിപാദിക്കുന്നു. ഒപ്പം നായകന്റെ തിരോധാനത്തെപ്പറ്റിയുള്ള നായികയുടെ അന്വേഷണവും യാത്രയും ആകസ്മികമായ സംഭവവികാസങ്ങളും.
റൊമൊന്റിക് ഡ്രാമാ ത്രില്ലർ പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
പഴമയും പാരമ്പര്യവും പിന്തുടരുന്നവരും പുരോഗമന തലമുറയും തമ്മിലുള്ള ആശയ സംഘട്ടനങ്ങൾ മൂന്നു തലമുറയിലൂടെ പ്രതിപാദിക്കുന്നു. ഒപ്പം നായകന്റെ തിരോധാനത്തെപ്പറ്റിയുള്ള നായികയുടെ അന്വേഷണവും യാത്രയും ആകസ്മികമായ സംഭവവികാസങ്ങളും.
റൊമൊന്റിക് ഡ്രാമാ ത്രില്ലർ പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യൻ നടി സുമിത്രയും അവരുടേ രണ്ടാമത്ത മകൾ നക്ഷത്രയും ഈ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരിക്കുന്നു.
നക്ഷത്രയുടേ ആദ്യ മലയാള ചിത്രം.
വാഴും കോവിലിടത്തിന്റെ ഇപ്പോഴത്തെ അധികാരിയാണ് രാജശേഖരൻ തമ്പുരാൻ. കർക്കശക്കാരനും ആചാരാനുഷ്ഠാനങ്ങളുടെ കടുത്ത വിശ്വാസിയുമാണ്. മാടമ്പിത്തരത്തിലും ഒട്ടും പിന്നിലല്ല താനും പക്ഷെ, രാജശേഖരൻ തമ്പുരാന്റെ മകൻ ശേഖരൻ തമ്പുരാൻ (സയ് കുമാർ) പുരോഗമനശബ്ദത്തിന്റെ ഉടമയായിരുന്നു. എന്നാൽ പഴയമയിൽ വിശ്വസിക്കുന്ന തമ്പുരാനു മകനെ അംഗീകരിക്കുവാനായില്ല. ആ ഒരൊറ്റ കാരണം കൊണ്ടാണ് സ്വന്തം മകനായിട്ടു കൂടി ശേഖരൻ തമ്പുരാനെ അദ്ദേഹം പുറത്താക്കിയത്.
ക്ഷയിച്ചുകൊണ്ടിരിക്കുന്ന പഴമക്കും പാരമ്പര്യത്തിനും പുല്ലുവില കല്പിക്കുന്ന ഒരാളാണ് ശേഖരൻ തമ്പുരാൻ. തികഞ്ഞ പുരോഗമനവാദി. എന്നന്നേക്കുമായി കോവിലകത്തുനിന്നും പുറത്താക്കപ്പെട്ടെങ്കിലും അദ്ദേഹം ഒട്ടും പതറിയില്ല. പുരോഗമനപരമായ മാറ്റങ്ങൾ സമൂഹത്തിലും തന്റെ സ്വന്തം ജീവിതത്തിലും ഉണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ ഇടതുപക്ഷ സഹയാത്രികനായി. ആ കാലഘട്ടത്തിലാണു സുജാത (സുമിത്ര) അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് സഖിയായി വരുന്നത്. തമ്പുരാൻ കോവിലകത്തുനിന്നും പുറത്തായതിനു ഒരു കാരണം ഈ ഇഷ്ടവും വിവാഹവുമാണ്. മനോധൈര്യം കൈമുതലാക്കിയ അദ്ദേഹവും സുജാതയും തുടർന്നും ജീവിച്ചു. അവർക്ക് ഒരു മകൾ ജനിച്ചു. ഗായത്രി(നക്ഷത്ര)
കോവിലകത്തെ രാജശേഖരൻ തമ്പുരാന്റെ ചെറുമകനായിരുന്നു ശ്രീകുട്ടൻ(കൈലാഷ്) കുട്ടിക്കാലം മുതലേ ശ്രീകുട്ടനു കോവിലകത്തുനിന്നു പുറത്താക്കപ്പെട്ട ശേഖരൻ തമ്പുരാന്റെ മകൾ ഗായത്രിയോട് ഇഷ്ടമായിരുന്നു. യുവാവായ ശ്രീകുട്ടൻ പിന്നീട് മിലിട്ടറിയിൽ ചേർന്നു. സുമുഖനും സത്സ്വഭാവിയുമായ ശ്രീക്കുട്ടനെ ഗായത്രിയും ഇഷ്ടപ്പെട്ടു.
എന്നാൽ സന്തോഷവും സുഖവും നിറഞ്ഞ നാളുകൾ അധികം നീണ്ടുനിന്നില്ല. ശേഖരൻ തമ്പുരാന്റെ മരണം അകാലത്തിലായിരുന്നു. സുജാതയ്ക്കും ഗായത്രിക്കും ഏക ആശ്രയം ശ്രീകുട്ടനായിരുന്നു.
എന്നാൽ ഒരിക്കൽ അവധി കഴിഞ്ഞ് പട്ടാളക്യാമ്പിലേക്ക് തിരിച്ചു പോയ ശ്രീകുട്ടനെ കാണാതാകുന്നു. എന്താണു സംഭവിച്ചതെന്ന് ആർക്കും ഒരു പിടിയുമില്ല. കോവിലകത്തും മറ്റും എല്ലാവർക്കുംദു:ഖവും നിരാശയും ഉണ്ടാകുന്നു. എന്നാൽ ശ്രീകുട്ടന്റെ തിരോധാനത്തിന്റെ കാരണമെന്തെന്നുള്ള അന്വേഷണത്തിനു ഗായത്രി ഒരുങ്ങുന്നു. അവിടെനിന്നു കാണാതായ ശ്രീകുട്ടനെതേടിയുള്ള ഗായത്രിയുടെ യാത്ര ആരംഭിക്കുന്നു.
പിന്നീട് പ്രേക്ഷകനെ കാത്തിരിക്കുന്നത് പ്രവചനാതീതമായ സംഭവങ്ങളാണ്.
- 510 views