Director | Year | |
---|---|---|
ഗൃഹപ്രവേശം | മോഹൻ കുപ്ലേരി | 1992 |
നന്ദിനി ഓപ്പോൾ | മോഹൻ കുപ്ലേരി | 1994 |
കാതിൽ ഒരു കിന്നാരം | മോഹൻ കുപ്ലേരി | 1996 |
ദ്രാവിഡൻ | മോഹൻ കുപ്ലേരി | 1998 |
കാറ്റത്തൊരു പെൺപൂവ് | മോഹൻ കുപ്ലേരി | 1998 |
സാവിത്രിയുടെ അരഞ്ഞാണം | മോഹൻ കുപ്ലേരി | 2002 |
പായും പുലി | മോഹൻ കുപ്ലേരി | 2007 |
ഗൃഹനാഥൻ | മോഹൻ കുപ്ലേരി | 2012 |
ചന്ദ്രഗിരി | മോഹൻ കുപ്ലേരി | 2018 |
മോഹൻ കുപ്ലേരി
കോഴിക്കോടിനടുത്ത് മലാക്ക കോളനിയിലെ അന്തേവാസിയാണ് ശരവണൻ, ചെറുപ്പത്തിലെ അനാഥനായ ശരവണനെ എടുത്തു വളർത്തിയത് മൂസാ സേട്ടാണ്. വളർന്നു വലുതായപ്പോൾ ചെറിയ തോതിലുള്ള സി സി പിടുത്തവുമായി ജീവിക്കുന്നു. സഹായി തങ്കപ്പൻ. മൂസാ സേട്ടിന്റെ തീരുമാനങ്ങൾക്ക് എതിരു പറയാത്ത ശരവണൻ, അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി കൊച്ചിയിലെ ഒരു ഫിനാൻസ് കമ്പനിയുടെ വായ്പകൾ തിരിച്ചു പിടിക്കാൻ കരാറെടുക്കുന്നു. കൊച്ചിയിലെത്തുന്ന ശരവണനും തങ്കപ്പനും താമസിക്കാനുള്ള സ്ഥലം തരപ്പെടുത്തുന്നത് ഗോകുലം വീട്ടിലാണ്. ആ വീട്ടിൽ താമസിക്കുന്നത് മല്ലിയും അനിയത്തിയും മുത്തശ്ശനും മുത്തശിയും മാത്രമാണ്. അവളുടെ അർദ്ധസഹോദരൻ അവരെ പുറത്താക്കി വീടു വിൽക്കാൻ ശ്രമിക്കുന്ന സമയത്താണ് ശരവണൻ അവിടെ എത്തുന്നത്. വാങ്ങാൻ തയ്യാറായി നിന്നത് ജോസേട്ടൻ ആണ്, കൊച്ചിയിലെത്തി ഒരു സി സി പ്രശ്നത്തിൽ ശരവണൻ ജോസേട്ടനുമായി ആദ്യമേ മുട്ടിയിരുന്നു. അതോടെ ജോസേട്ടനും ശരവണനും വീണ്ടും കൊമ്പു കോർക്കുന്നു. ഗോകുലം വീടു കരസ്ഥമാക്കുവാൻ ശരവണൻ ഒരു തടസ്സമാണ് എന്ന് കണ്ട ജോസേട്ടൻ, പണം നല്കി മൂസാ സേട്ടു വഴി ശരവണനെ പിന്തിരിപ്പിക്കാൻ നോക്കുന്നു. അത് ഫലിക്കാതെ വന്നപ്പോൾ, ശരവണൻ ജോലി ചെയ്തിരുന്ന ഫിനാൻസ് കമ്പനി ജോസേട്ടൻ വാങ്ങുന്നു. എന്നിട്ടും ശരവണൻ മലാക്ക കോളനിയിലേക്ക് മടങ്ങാതെ കൊച്ചിയിൽ തന്നെ നിന്നു. ശരവണന്റെ എതിരാളികൾ എല്ലാവരും ശത്രുപാളയത്തിൽ ഒന്നിക്കുമ്പോൾ മല്ലിക്കും കുടുംബത്തിനുമായി ശരവണൻ ഒറ്റക്കു പൊരുതുന്നു.