മിസ്റ്റർ മരുമകൻ

കഥാസന്ദർഭം

ജപ്തിയിലായ തന്റെ തറവാടിനേയും വീട്ടുകാരേയും രക്ഷപ്പെടുത്തുന്നതിനു വേണ്ടി തന്റെ ബാല്യകാല സഖിയും ഇപ്പോൾ സമ്പന്നയുമായ രാജലക്ഷ്മിയെ (സനുഷ) വിവാഹം കഴിക്കാനും രാജലക്ഷ്മിയുടേ വേർപിരിഞ്ഞിരിക്കുന്ന അച്ഛനേയും അമ്മയേയും ഒന്നിപ്പിക്കുന്നതിനും വേണ്ടി നാടക നടൻ കൂടിയായ അമ്പലക്കര അശോക് രാജ് എന്ന അശോക ചക്രവർത്തി (ദിലീപ് ) നടത്തുന്ന ശ്രമങ്ങൾ കോമഡിയുടെ പശ്ചാത്താലത്തിൽ.

U
177mins
റിലീസ് തിയ്യതി
Mr. Marumakan (Malayalam Movie)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ജപ്തിയിലായ തന്റെ തറവാടിനേയും വീട്ടുകാരേയും രക്ഷപ്പെടുത്തുന്നതിനു വേണ്ടി തന്റെ ബാല്യകാല സഖിയും ഇപ്പോൾ സമ്പന്നയുമായ രാജലക്ഷ്മിയെ (സനുഷ) വിവാഹം കഴിക്കാനും രാജലക്ഷ്മിയുടേ വേർപിരിഞ്ഞിരിക്കുന്ന അച്ഛനേയും അമ്മയേയും ഒന്നിപ്പിക്കുന്നതിനും വേണ്ടി നാടക നടൻ കൂടിയായ അമ്പലക്കര അശോക് രാജ് എന്ന അശോക ചക്രവർത്തി (ദിലീപ് ) നടത്തുന്ന ശ്രമങ്ങൾ കോമഡിയുടെ പശ്ചാത്താലത്തിൽ.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഒറ്റപ്പാലം വരിക്കാശ്ശേരി മന, ഊട്ടി, തമ്മനം ഡി ഡി റിട്രീറ്റ്, എറണാകുളം നഗരം
ചമയം
ഇഫക്റ്റ്സ്
അനുബന്ധ വർത്തമാനം
  • സന്ധ്യാമോഹൻ എന്ന സംവിധായകൻ ഏറെ നാളത്തെ ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്നു.
  • തമിഴ് സിനിമാ നടനും സംവിധായകനുമായ ഭാഗ്യരാജ് ആദ്യമായി മലയാള സിനിമയിൽ പ്രധാനമായൊരു വേഷത്തിൽ അഭിനയിക്കുന്നു. ഒപ്പം ഖുശ്ബുവും.
  • കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ സിനിമകളിൽ ബാല നടിയായിരുന്ന ‘ബേബി സനുഷ’ ആദ്യമായി നായിക വേഷത്തിൽ അഭിനയിക്കുന്നു.
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

അമ്പലക്കര പഞ്ചായത്തിലെ വലിയ തറവാട്ടുകാരായ രാജഗോപാലൻ തമ്പിയും(നെടുമുടി വേണുവും) മക്കളായ ബാബുരാജ് (ബിജുമേനോൻ) ഇളയ മകൻ അശോക് രാജും (ദിലീപും) ഇന്നൊരു വലിയൊരു ബാങ്ക് കടക്കെണിയിലാണ്. മലബാർ ബാങ്കിൽ നിന്നും വലിയ തുക കടമെടുത്ത് ബാബുരാജ് ഒരു വ്യവസായ സ്ഥാപനം തുടങ്ങിയെങ്കിലും സമരം മൂലം സ്ഥാപനം അടച്ചിടേണ്ടിവന്നു. കലാകാരനായ അച്ഛൻ തുടങ്ങി വെച്ച ഭരതകലാക്ഷേത്രം എന്ന നാടക സമിതി പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ടി മകൻ അശോക് രാജും ചേട്ടൻ ബാബുരാജും ബാങ്കിൽ നിന്ന് തറവാടിന്റെ ആധാരം വെച്ച് വലിയ തുക ലോൺ എടൂത്തിരുന്നു. തിരിച്ചടക്കാൻ സാധിക്കാത്തതുകൊണ്ട് ബാങ്ക് വീട് ജപ്തി ചെയ്യാനുള്ള നടപടിക്കൊരുങ്ങി. എന്നാൽ അതിനെ ബാബുരാജ് പ്രതിരോധിച്ചു നിന്നു. ബാങ്കിന്റെ നടപടികൾ പൂർത്തിയാക്കാൻ ബാങ്ക് ഒരു ഓംബുഡ്സ് മാനെ നിശ്ചയിക്കുന്നു. പാലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യം(ഭാഗ്യരാജ്) ഇതിനായി നിയോഗിക്കപ്പെട്ട് ഗ്രാമത്തിൽ വന്നപ്പോഴാണ് അറിയുന്നത് രാജ ഗോപാലൻ തമ്പി തന്റെ സുഹൃത്തും ആരാധ്യപുരുഷനുമാണെന്ന്. രാജഗോപാലൻ തമ്പിക്ക് ലോൺ തിരിച്ചടക്കാൻ ബാലസുബ്രഹ്മണ്യം സാവകാശം നൽകുന്നു. രാജഗോപാലൻ തമ്പിയുടേ ആതിഥേയത്വം സീകരിക്കുന്നതിനിടെ തമ്പി ബാല സുബ്രഹമണ്യത്തിന്റെ പഴയൊരു വാഗ്ദാനം ഓർമ്മിപ്പിക്കുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ മകളെ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന വാഗ്ദാനം. അത് കേട്ടതും അശോക് രാജ് തന്റെ ഓർമ്മകളിലേക്ക് പോകുന്നു. സുബ്രഹ്മണ്യത്തിന്റെ മകൾ രാജലക്ഷ്മി തന്റെ കളിക്കുട്ടുകാരിയായിരുന്നെങ്കിലും വർഷങ്ങളായി അവളെ കണ്ടിട്ട് എന്നതും ഇപ്പോഴും ഒരു പ്രണയം ഉള്ളിലുള്ളതും അശോക് രാജിനെ വല്ലാതെ മോഹിപ്പിക്കുന്നു. എന്നാൽ രാജലക്ഷ്മി ഇപ്പോൾ സമ്പന്നയും അവൾ സുബ്രഹ്മണ്യത്തിന്റെ ഭാര്യ രാജമല്ലികക്കും അമ്മൂമ്മ രാജകോകിലക്കുമൊപ്പമാണ് താമസിക്കുന്നതെന്നു അറിയുന്നു. നാട്ടിലെ വലിയ ബിസിനസ്സ് ഗ്രൂപ്പായ രാജാസ്-ന്റെ ഉടമസ്ഥരിലൊരാളാണ് രാജലക്ഷ്മി എന്നതും അവളെ വിവാഹം കഴിക്കുക വഴി തന്റെ സാമ്പത്തിക ബാദ്ധ്യത അവസാനിക്കുമെന്നും മനസ്സിലാക്കിയ അശോക് രാജ് അവളെ പരിചയപ്പെടാനും പ്രണയിക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങുന്നു.

എന്നാൽ ഭർത്താവ് ബാ‍ലസുബ്രഹ്മണ്യവുമായി തെറ്റിപ്പിരിഞ്ഞ് അമ്മയോടൊപ്പം താമസിക്കുന്ന രാജമല്ലിക അഹങ്കാരിയും തന്റേടിയുമായിരുന്നു. തന്റെ തീരുമാനങ്ങളെ മാനിക്കാതിരുന്ന തന്റെ ലീഗൽ അഡ്വൈസർ കെ വി പണിക്കരെ (ബാബുരാജ്) അവർ ഡിസ് മിസ് ചെയ്യുന്നു. അതിൽ പക തോന്നിയ അഡ്വ. പണിക്കർ രാജമല്ലികക്കെതിരെ പ്രതികാര നടപടികൾ ചെയ്യാനൊരുങ്ങുന്നു. രാജാസ് റിസോർട്ടിൽ താമസമാക്കിയ അശോക് രാജിന്റെ ഉദ്യമം ബാലസുബ്രഹ്മണ്യം മനസ്സിലാക്കുന്നു. തന്റെ മകളെ അശോക് രാജ് വിവാഹം കഴിക്കുന്നത് ഇഷ്ടമുള്ള ബാലസുബ്രഹ്മണ്യം അശോക് രാജിനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നു. രാജാസ് കമ്പനിയിൽ ഒരു ലീഗൽ അഡ്വൈസറുടേ ഒഴിവുണ്ടെന്നറിഞ്ഞ നിയമ പഠനം പൂർത്തിയാക്കിയിട്ടൂള്ള അശോക് രാജ് ഇന്റർവ്യൂവിനു പങ്കെടുക്കുകയും അവിടെ വക്കീലായി ജോലി ചെയ്യുകയും ചെയ്യുന്നു.

എന്നാൽ അപ്രതീക്ഷിത സാഹചര്യങ്ങളിൽ അമ്മൂമ്മ രാജ കോകില(ഷീല)യുമായും കൊച്ചുമകൾ രാജലക്ഷ്മി(സനുഷ)യുമായും അശോക് രാജിനെ എതിരിടേണ്ടീവന്നു. ഇത് അശോക് രാജിനെ അവരുടെ ശത്രുക്കളാക്കി. രാജമല്ലിക അശോക് രാജിനെ അവിടേ നിന്നും ഡിസ് മിസ് ചെയ്തു. എങ്കിലും അശോക് രാജ് പിൻ വാങ്ങിയില്ല. അയാൾ അവർക്ക് കൂടുതൽ കൂടുതൽ ശല്യങ്ങളുണ്ടാക്കി. രാജമല്ലികയുടെ അഹങ്കാരം ശമിപ്പിക്കാനും രാജലക്ഷ്മിയെ പ്രണയിക്കാനും ബുദ്ധിമാനായ അശോക് രാജ് എല്ലാ അടവുകളും പ്രയോഗിക്കുന്നു.  അങ്ങിനെ അശോക് രാജിന്റേയും ബാലസുബ്രഹ്മണ്യത്തിന്റേയും കൌശലപ്രയോഗത്താൽ അശോക് രാജിനു രാജലക്ഷ്മിയെ വിവാഹം കഴിക്കാൻ സാധിക്കുന്നു. എന്നാൽ വിവാഹ മണ്ഠപത്തിൽ സംഭവിച്ചത് പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു. അവിടെ നിന്ന് കാര്യങ്ങൾ പലതും മാറിമറയുകയാണ്.

Runtime
177mins
റിലീസ് തിയ്യതി

ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം
Submitted by nanz on Sat, 08/18/2012 - 16:56