Director | Year | |
---|---|---|
പ്രണയവർണ്ണങ്ങൾ | സിബി മലയിൽ | 1998 |
ഉസ്താദ് | സിബി മലയിൽ | 1999 |
ദേവദൂതൻ | സിബി മലയിൽ | 2000 |
ഇഷ്ടം | സിബി മലയിൽ | 2001 |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
ജലോത്സവം | സിബി മലയിൽ | 2004 |
അമൃതം | സിബി മലയിൽ | 2004 |
ആലീസ് ഇൻ വണ്ടർലാൻഡ് | സിബി മലയിൽ | 2005 |
കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) | സിബി മലയിൽ | 2006 |
ഫ്ലാഷ് | സിബി മലയിൽ | 2008 |
Pagination
- Previous page
- Page 4
- Next page
സിബി മലയിൽ
എളുപ്പം പണം സമ്പാദിക്കണം എന്ന ആഗ്രഹത്തോടേ നിയമ വിരുദ്ധമായി ഒരു ക്രൈമിൽ പങ്കാളികളാകുന്ന വ്യത്യസ്ഥ തലങ്ങളിൽ നിൽക്കുന്ന അഞ്ചു പേരുടെ കുറച്ചു ദിവസങ്ങളുടെ കഥ. ഒരുമിച്ചുള്ള ഈ ലക്ഷ്യത്തിൽ അഞ്ചു പേരിലൊരാൾ മറ്റുള്ളവരെ ചതിക്കുന്നു. ആ ചതി മറ്റുള്ളവരിലേൽപ്പിക്കുന്ന ആഘാതവും ചതിയനെ കണ്ടെത്താനുള്ള മറ്റുള്ളവരുടേ ശ്രമവും പ്രേക്ഷകർക്ക് ത്രില്ലിങ്ങ് എക്സ്പീരിയൻസ് പകരുന്നു.
എളുപ്പം പണം സമ്പാദിക്കണം എന്ന ആഗ്രഹത്തോടേ നിയമ വിരുദ്ധമായി ഒരു ക്രൈമിൽ പങ്കാളികളാകുന്ന വ്യത്യസ്ഥ തലങ്ങളിൽ നിൽക്കുന്ന അഞ്ചു പേരുടെ കുറച്ചു ദിവസങ്ങളുടെ കഥ. ഒരുമിച്ചുള്ള ഈ ലക്ഷ്യത്തിൽ അഞ്ചു പേരിലൊരാൾ മറ്റുള്ളവരെ ചതിക്കുന്നു. ആ ചതി മറ്റുള്ളവരിലേൽപ്പിക്കുന്ന ആഘാതവും ചതിയനെ കണ്ടെത്താനുള്ള മറ്റുള്ളവരുടേ ശ്രമവും പ്രേക്ഷകർക്ക് ത്രില്ലിങ്ങ് എക്സ്പീരിയൻസ് പകരുന്നു.
2007 ൽ ബോളിവുഡിൽ ഇറങ്ങിയ “ജോണി ഗദ്ദാർ” എന്ന ഹിന്ദി സിനിമയുടെ മലയാള ആവിഷ്കാരം.
ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിംഗിന് നായിക നടി റീമ കല്ലിങ്കൽ എത്താഞ്ഞതിനേത്തുടർന്ന് ഷൂട്ടിംഗ് മുടങ്ങാൻ കാരണമായി എന്ന് സംവിധായകൻ അവകാശപ്പെട്ടു.അത് റീമക്ക് വിലക്ക് കൽപ്പിക്കാൻ കാരണമായിരുന്നതിനാൽ വിവാദം ഉണ്ടാക്കിയിരുന്നു.
മരണപ്പെട്ട ഗസൽ ഗായികയായ തന്റെ ഭാര്യയുടെ(ചിത്ര അയ്യർ) ഓർമ്മകളുമായി ഫോർട്ട് കൊച്ചിയിലെ തന്റെ ബംഗ്ലാവിൽ ഒറ്റക്ക് താമസിക്കുന്ന സണ്ണി കളപ്പുരക്കലിനു (ലാൽ) ഒരു ദിവസം ബംഗളൂരിവിലെ സി. ഐ ബാലകൃഷ്ണയുടെ(ശ്രീനിവാസൻ) ഫോൺസന്ദേശം വരുന്നു. ഹൈവേയിലെ പട്രോളിങ്ങിനിടക്ക് ബംഗളൂരുവിലെ ഗൌഡ എന്ന കള്ളക്കടത്തുകാരന്റെ 5 കിലോ ഹെറോയിൻ തനിക്ക് കൈവശം വന്നുവെന്നും അത് വിറ്റ് തരാൻ സഹായിക്കണമെന്നായിരുന്നു സന്ദേശം. വർഷങ്ങൾക് മുൻപ് ബോംബെ അധോലോകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സണ്ണി അന്തരിച്ച ഭാര്യയുടെ താല്പര്യപ്രകാരം നാട്ടിൽ വന്നു താമസമാക്കുകയായിരുന്നു. സണ്ണിയുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട ആളുകളായിരുന്നു ടോമിയും (പ്രശാന്ത് നാരായൺ) മുരുകണ്ണനും(നെടുമുടി വേണു) ബഷീർ (നൌഷാദ്)അലോഷിയും (ആസിഫ് അലി). ടോമി ഇന്ന് വളരെ പ്രശസ്തമായ ഒരു ബാറു നടത്തുന്നു. അതിലെ പാട്ടുകാരനാണ് അലോഷി. മുരുകണ്ണൻ ആണെങ്കിൽ ഗാംബ്ലിങ്ങിനെ അടിമയാണ്. ബഷീർ ആണെങ്കിൽ അത്യാവശ്യം കള്ളക്കടത്തും സ്മഗളിങ്ങുമായി നടക്കുന്നു. ഇതിൽ ടോമി ഒഴിക പലരും അത്ര നല്ല സാമ്പത്തിക സ്ഥിതിയിലല്ല. അവരുടെ കൂടെ ഭാവിയും കണക്കിലെടുത്ത് സണ്ണി അങ്കിൽ ഈ ദൌത്യം ഏറ്റെടുക്കുന്നു. അഞ്ച് കോടിയുടെ ലാഭം ഉള്ള ഈ കച്ചവടത്തിൽ ഫിഫ്റ്റി ഫിഫ്റ്റി ലാഭം ഓഫർ ചെയ്ത ഈ കച്ചവടത്തിനു സണ്ണിയും കൂട്ടരും രണ്ടര കോടി ബംഗളൂരുവിൽ നേരിട്ടു കൊണ്ടു വരാം എന്നേൽക്കുന്നു. നാലുപേരും പല രീതിയിലും പണം സമ്പാദിച്ച് കച്ചവടത്തിനൊരുങ്ങി. തുക നേരിട്ട് ബംഗളൂരുവിൽ എത്തിക്കാനുള്ള ചുമതല ബഷീറിനായിരുന്നു. ബഷീർ ബാംഗളൂരിലേക്ക് പുറപ്പെടുന്നുവെങ്കിലും ഇടക്ക് വെച്ച് അജ്ഞാതന്റെ ആക്രമണത്തിനു ഇരയാകുന്നു. പിറ്റേ ദിവസം സണ്ണി അങ്കിളിന്റെ ഫോൺ കോൾ എല്ലാവർക്കും ആകസ്മികമാകുന്നു. ബഷീറും പണവും മിസ്സിങ്ങ് ആയെന്നായിരുന്നു ആ സന്ദേശം. തങ്ങൾ ചതിക്കപ്പെട്ടുവെന്ന് അവർ പരസ്പരം അറിയുന്നു. ആരാണെന്നോ എന്തിനാണെന്നോ ആർക്കും തിരിച്ചറിയാൻ കഴിയുന്നില്ല.
ചിത്രം പിന്നീടങ്ങോട്ട് അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക്.
- 1707 views