നക്സൽവാദിയായും കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ഇന്ദിര(ഗീത)യുടെ രണ്ടാഴ്ച്ചത്തെ പരോൾ ദിവസങ്ങളുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. നിർദ്ദനയായ ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന ജന്മിയും മുതലാളിയുമായ അവറാച്ചന്റെ വധവുമായി ബന്ധപ്പെട്ടാണ് ഇന്ദിരയുടെ ശിക്ഷ. ഇളയ അനിയത്തി സാവിത്രി (നദിയ മൊയ്തു) ഭർത്താവ് പ്രഭാകരൻ(ദേവൻ) സ്വാതന്ത്ര്യസമര സേനാനിയുമായ അമ്മ എന്നിവർക്ക് ഇന്ദിരയുടെ വരവിൽ സന്തോഷമുണ്ട്.എന്നാൽ തൊഴിലൊന്നും ലഭിക്കാതെ മയക്ക് മരുന്നിന്റെ പിടിയിലുമായ അനിയൻ രവിമേഘനാദൻ) ഇന്ദിരയെ കുറ്റപ്പെടുത്തുന്നു. പഴയ സഹപാഠി ശാരദയാണ് (ചിത്ര) ഒറ്റപ്പെട്ടുപോയ ഇന്ദിരക്ക് ആകെയുള്ള കൂട്ട്..അവളും ഭർത്താവ് രാജൻ(മുരളി) ഇന്ദിരയുടെ വീടിന്റെ അടുത്ത് തന്നെയാണ് താമസം. ഇന്ദിരയെ ഇന്റർവ്യൂ ചെയ്യാനെത്തുന്ന ഒരു പത്രപ്രവർത്തകനായ റഷീദുമായി (മോഹൻലാൽ) ആദ്യമൊക്കെ അകൽച്ചയിലായിരുന്നെങ്കിലും ക്രമേണ ഇന്ദിര റഷീദുമായി അടുക്കുന്നു.അനിയത്തി സാവിത്രിക്ക് ഇന്ദിരയിലും സ്വന്തം ഭർത്താവുമായും സംശയം തോന്നുന്നതിനാൽ ഇന്ദിര വീടിനു പുറത്താക്കപ്പെടുന്നു...പരോൾ പൂർത്തിയാക്കി ജയിലിലേക്ക് മടങ്ങാൻ തുടങ്ങുന്ന ഇന്ദിരക്ക് ശിക്ഷയിളവ് വാങ്ങി വീണ്ടും ജയിലിലേക്ക് തിരിച്ച് പോകാതിരിക്കാനുള്ള ശ്രമങ്ങൾ റഷീദ് നടത്തുന്നു. സന്തോഷവാർത്ത അറിയിക്കാനായി ശാരദയുടെ വീട്ടിലെത്തുന്ന ഇന്ദിര, ശാരദയുടെ ഭർത്താവിനാലും അയാളുടെ കൂട്ടാളികളാലും ബലാൽസംഗത്തിനിരയാവുന്ന വേലക്കാരി പെൺകുട്ടിയെ കാണുന്നു. എന്തിനു വേണ്ടിയാണോ താനാദ്യം ഒരു കൊലപാതകം നടത്തിയത്,അതേ രംഗങ്ങൾ വീണ്ടൂം മുന്നിൽ ആവർത്തിക്കപ്പെടുമ്പോൾ കിട്ടിയ ശിക്ഷയിളവ് പാടേ മറന്ന് കൊണ്ട് ഇന്ദിര രാജനെ അയാളുടെ റൈഫിൾ ഉപയോഗിച്ച് തന്നെ വധിക്കുന്നു,തുടർന്ന് ജയിലിലേക്ക് തന്നെ തിരിച്ചു പോവുന്നു.