കെ ശ്രീകുട്ടന്‍

Name in English
K Srikuttan

മുഴുവൻ പേര്‌ : ശ്രീകുമാർ കൃഷ്ണൻ നായർ
തിരുവനന്തപുരത്ത് 1961ൽ ജനിച്ചു. അച്ഛൻ പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ എം കൃഷ്ണൻ നായർ, അമ്മ : സുലോചനാ ദേവി. 1979 ൽ രാധാകൃഷ്ണയുടെ അസിസ്റ്റന്റ് ആയി സിനിമാ രംഗത്ത് അരങ്ങേറ്റം. പിന്നീട് ഹരിഹരന്റെ അസോസിയേറ്റ് ആയി നഖക്ഷതങ്ങൾ(1986),പഞ്ചഗ്നി(1986, മൻഗൈ ഒരു ഗംഗ(1987, തമിഴ്), അൻജാം(1987, ഹിന്ദി), ആരണ്യകം(1987), ഒരു വടക്കൻ വീരഗാഥ(1989),സർഗം(1992). എന്നീ സിനിമകളിൽ പ്രവർത്തിച്ചു. തുടർന്ന് പാവക്കൂത്ത് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. അതിനു ശേഷം എം.ടി യുടെ കൂടെ കടവ് എന്ന സിനിമയിൽ പ്രവർത്തിച്ചു. ഇന്ത്യയിലെ ആദ്യത്തെ ലൈവ് ആക്ഷൻ ആനിമേഷൻ മൂവിയായ ഓ ഫാബി സംവിധാനം ചെയ്തു.
അതിനു ശേഷം ഹിമാലയത്തിൽ മുഴുവനായി ഷൂട്ട് ചെയ്ത് തക്ഷശില എന്ന സിനിമ സംവിധാനം ചെയ്തു. ബിഗ് സ്ക്രീനിലെ വിജയങ്ങൾക്കു ശേഷം മലയാളത്തിലെ ആദ്യത്തെ മെഗാ സീരിയയലായ വംശത്തിലൂടെ അദ്ധേഹം മിനി സ്ക്രീനിലേക്ക് കടന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആരോഹണം(2001), വർഷം(2001), പെൺകുയിൽ(2001) എന്നിവ അതിൽ ചിലതാണ്‌. ഇളയരാജയെ കുറിച്ച് കെ ശ്രീകുട്ടൻ ചെയ്ത ഡോക്യുമെന്റരി ശ്രദ്ധേയമാണ്‌. 2004-2006 കാലയളവിൽ, അമൃത ടി.വിയിൽ പ്രൊഡ്യൂസർ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. 2006 ൽ ഏഷ്യാനെറ്റിൽ ഉണ്ണിയാർച്ച എന്ന ചരിത്ര പരമ്പര സംവിധാനം ചെയ്തു.
ഭാര്യ: രാധികാ ശ്രീകുമാർ
മകൻ: ആദിത്യൻ ശ്രീകുമാർ