Director | Year | |
---|---|---|
ലക്ഷ്മി | ജെ ശശികുമാർ | 1977 |
വിഷുക്കണി | ജെ ശശികുമാർ | 1977 |
മിനിമോൾ | ജെ ശശികുമാർ | 1977 |
മോഹവും മുക്തിയും | ജെ ശശികുമാർ | 1977 |
കല്പവൃക്ഷം | ജെ ശശികുമാർ | 1978 |
കന്യക | ജെ ശശികുമാർ | 1978 |
മറ്റൊരു കർണ്ണൻ | ജെ ശശികുമാർ | 1978 |
മുദ്രമോതിരം | ജെ ശശികുമാർ | 1978 |
മുക്കുവനെ സ്നേഹിച്ച ഭൂതം | ജെ ശശികുമാർ | 1978 |
നിനക്കു ഞാനും എനിക്കു നീയും | ജെ ശശികുമാർ | 1978 |
Pagination
- Previous page
- Page 7
- Next page
ജെ ശശികുമാർ
എസ് എൽ പുരത്തിന്റെ പ്രസിദ്ധ നാടകത്തിന്റെ സിനിമാ ആവിഷ്കാരമാണിത്. സിനിമയ്ക്കു വേണ്ടി ചില മാറ്റങ്ങൾ വരുത്തി. ജോബ് ആദ്യമായാണ് ഒരു ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും സംഗീതം നൽകിയത്. പി എ തൊമസ് ഇതോടെ സംവിധായകനിർമ്മാതാവുമായി. ജി ശങ്കരക്കുറുപ്പിന്റെ കവിതകൾ ഉൾപ്പെടുത്തിയ മറ്റൊരു സിനിമയുമാണിത്.
മക്കളുടെ പഠനത്തിനായി വീടും പറമ്പും മണുക്കുക്കമ്മത്തിനു (എസ് പി പിള്ള) പണയപ്പെടുത്തേണ്ടി വരുന്നു ഗോവിന്ദന് (മുത്തയ്യ). മൂത്തമകൾ ദേവകി (അംബിക) സ്കൂൾടീച്ചറാണ്, സഹാദ്ധ്യാപകൻ ശേഖരൻ മാസ്റ്റർ (മുരളി)അവളെ സ്നേഹിക്കുന്നു. അനിയൻ പ്രഭാകരനു (പ്രേം നസീർ) ജോലി കിട്ടും വരെ ഇരുവരും കാത്തിരിക്കുന്നു. ഇളയവൾ ശാരദയുടെ പഠിത്തത്തിനും പണമില്ലാതെ വിഷമിക്കുകയാണു ആ കുടുംബം. ചായക്കടക്കാരൻ ബീരാൻ (പി എ തോമസ്) സഹായിക്കുന്നു. ബീരാന്റെ മകൾ ആയിഷയും (ഷീല) പ്രഭാകരനും പ്രേമത്തിലാകുന്നു. നാട്ടുകാരെ പറ്റിച്ചു നടക്കുന്ന പണിക്കരുടെ (അടൂർ ഭാസി) ഏഷണി കാരണം മണക്കു കമ്മത്ത് കിട്ടാനുള്ള സംഖ്യക്ക് കേസു കൊടുത്ത് വിധി സമ്പാദിക്കുന്നു. ജപ്തി ഒഴിവാക്കാൻ ബീരാൻ മകളുടെ കല്യാണത്തിനു സൂക്ഷിച്ചിരുന്ന പണം നീട്ടി ഗോവിന്ദനെ സഹായിക്കുന്നു. അപ്പോഴേയ്ക്കും പ്രഭാകരൻ ഒരു ബാങ്കിൽ നിന്നും പണം മോഷ്ടിച്ച് എത്തിയിരുന്നു. ദേവകി ഇതിനിടെ ക്ഷയരോഗി ആയിത്തീരുന്നു . താമസിയാതെ മരിക്കുകയും ചെയ്യുന്നു. പ്രഭാകരനെ പോലീസ് അറസ്റ്റു ചെയ്യാനെത്തുന്നു. ദേവകിയുടെ ശവസംസ്കാരത്തിനു ഏർപ്പാടാക്കാൻ എത്തിയ ശേഖരൻ മാസ്റ്ററെ ശാരദയെ ഏൽപ്പിക്കുന്നു പ്രഭാകരൻ.