പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്

Story
Screenplay
Dialogues
Direction
കഥാസന്ദർഭം

വിദ്യാഭ്യാസത്തിന്റെ കുറവ്‌ പണം കൊണ്ട്‌ നികത്തിയെടുക്കാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ നല്ലൊരു പേരും പ്രശസ്തിയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു തൃശ്ശൂര്‍ക്കാരന്‍ ബിസിനസ്സുകാരനായ ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്റെ ജീവിതവും ജീവിതത്തിലെ പരാജയങ്ങളും ഒടുവില്‍ ജീവിതത്തില്‍ വന്നു ചേരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളുമാണ്  ഈ ചിത്രം. ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ്, കല്ലറയില്‍  തന്റെ അപ്പനപ്പൂപന്മാരേയും കൂടപ്പിറപ്പുകളേയും, പള്ളിയിലെ സെന്റ് ഫ്രാന്‍സിസ് പുണ്യാളനേയും പ്രാര്‍ത്ഥിച്ച് മൌനാനുവാദം വാങ്ങുകയും ചെയ്യുന്ന പതിവുണ്ട് ഫ്രാന്‍സിസിനു.അത്തരമൊരു പ്രാര്‍ത്ഥനയില്‍ പള്ളിയില്‍ വെച്ച് ഫ്രാന്‍സിസ് പുണ്യാളന്‍ നേരിട്ട് പ്രത്യക്ഷപ്പെടുകയും പുണ്യാളനോട് ഫ്രാന്‍സിസ് തന്റെ ജീവിതം തുറന്നു പറയുകയും ചെയ്യുന്ന രീതിയിലാണ് ചിത്രത്തിന്റെ ആഖ്യാനം.

U
140mins
റിലീസ് തിയ്യതി
http://www.pranchiyettan.com/
Attachment Size
l_1695800_af799234.jpg 51.09 KB
Pranchiyettan and the Saint (Malayalam Movie)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2010
വസ്ത്രാലങ്കാരം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

വിദ്യാഭ്യാസത്തിന്റെ കുറവ്‌ പണം കൊണ്ട്‌ നികത്തിയെടുക്കാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ നല്ലൊരു പേരും പ്രശസ്തിയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു തൃശ്ശൂര്‍ക്കാരന്‍ ബിസിനസ്സുകാരനായ ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്റെ ജീവിതവും ജീവിതത്തിലെ പരാജയങ്ങളും ഒടുവില്‍ ജീവിതത്തില്‍ വന്നു ചേരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളുമാണ്  ഈ ചിത്രം. ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ്, കല്ലറയില്‍  തന്റെ അപ്പനപ്പൂപന്മാരേയും കൂടപ്പിറപ്പുകളേയും, പള്ളിയിലെ സെന്റ് ഫ്രാന്‍സിസ് പുണ്യാളനേയും പ്രാര്‍ത്ഥിച്ച് മൌനാനുവാദം വാങ്ങുകയും ചെയ്യുന്ന പതിവുണ്ട് ഫ്രാന്‍സിസിനു.അത്തരമൊരു പ്രാര്‍ത്ഥനയില്‍ പള്ളിയില്‍ വെച്ച് ഫ്രാന്‍സിസ് പുണ്യാളന്‍ നേരിട്ട് പ്രത്യക്ഷപ്പെടുകയും പുണ്യാളനോട് ഫ്രാന്‍സിസ് തന്റെ ജീവിതം തുറന്നു പറയുകയും ചെയ്യുന്ന രീതിയിലാണ് ചിത്രത്തിന്റെ ആഖ്യാനം.

Art Direction
അവലംബം
http://en.wikipedia.org/wiki/Pranchiyettan_%26_the_Saint
Cinematography
ഇഫക്റ്റ്സ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

തൃശ്ശൂര്‍ നഗരത്തിലെ പ്രമുഖ ബിസിനസ്സുകാരനാണ് തൃശ്ശൂര്‍ക്കാര്‍ അരിപ്രാഞ്ചിയെന്നും സുഹൃത്തുക്കള്‍ പ്രാഞ്ചിയേട്ടനെന്നും വിളിക്കുന്ന ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് (മമ്മൂട്ടി). ഫ്രാന്‍സിസിന് വിദ്യാഭ്യാസം നന്നേ കുറവെങ്കിലും അപ്പന്‍ ഈനാശു കൊടുത്തിട്ടു പോയ കുന്നോളമുള്ള ബിസിനസ്സ് ഫ്രാന്‍സിസ് മലപോലെയുള്ള ബിസിനസ്സ് സാമ്രാജ്യമാക്കിയിട്ടുണ്ട്. അരി ബിസിനസ്സിനു പുറമേ സ്വര്‍ണ്ണവും റിയല്‍ എസ്റ്റേറ്റുമടക്കം പല ബിസിനസ്സുകളുമുണ്ടെങ്കിലും കുട്ടിക്കാലത്ത് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചാര്‍ത്തികിട്ടിയ ‘അരിപ്രാഞ്ചി’ എന്ന പേര ഇപ്പോഴും കൂടപ്പിറപ്പായി ഉള്ളതില്‍ ഫ്രാന്‍സിസ് വിഷമിക്കുന്നു. ആ പേര് മാറ്റിക്കിട്ടുവാനും സമൂഹത്തില്‍  ഒരു സ്ഥാനം നേടിയെടുക്കാനും ധാരാളം പണം ചിലവഴിച്ച് ഫ്രാന്‍സിസ് ശ്രമിക്കുന്നുവെങ്കിലും അതെല്ലാം ധനനഷ്ടം മാത്രമായി അവശേഷിക്കുന്നു. പണം കൊടൂത്താല്‍ “പത്മശ്രീ ബഹുമതി” കിട്ടുമെന്ന ധാരണയില്‍ വലിയൊരു തുക കൊടുത്ത് അത് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അവിടേയും ഫ്രാന്‍സിസ് പരാജയപ്പെടുന്നു. തുടരെയുണ്ടാകുന്ന പരാജയങ്ങളുടെ ആഘാതങ്ങള്‍ക്കിടയിലാണ് പത്മശ്രീ(പ്രിയാമണി) എന്നൊരു പെണ്‍കുട്ടി ഫ്രാന്‍സിസിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പത്മശ്രീക്കും വേദനയുള്ള ചില ജീവിത പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

ഒരു ദിവസം താന്‍ പഠിച്ച കാര്യാട്ടൂകര സ്ക്കൂളിലെ പ്രിന്‍സിപ്പാള്‍ (ശിവജി ഗുരുവായൂര്‍) പുതിയൊരു ദൌത്യവുമായി ഫ്രാന്‍സിസിനെ സമീപിച്ചു. ഈ വര്‍ഷം 100% വിജയം കണ്ട് റിട്ടയര്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനു വിലങ്ങു തടിയായി പോളി(ഗണപതി) എന്ന  വിദ്യാര്‍ത്ഥി സ്ക്കൂളിലുണ്ടെന്നും ഫ്രാന്‍സിസ് അവനെ ഉപദേശിക്കണമെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ ആഗമനോദ്ദ്യേശം. അതിനു പുറപ്പെട്ട ഫ്രാന്‍സിസ് പോളിയുടെ ജീവിതാവസ്ഥ കണ്ട് അവന്റെ പഠിപ്പും ചിലവും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പക്ഷെ അവിടേയും ഫ്രാന്‍സിസ് പരാജയപ്പെടുന്നു. പോളിയുടെ ജീവിതം നേരിട്ടറിഞ്ഞ ഫ്രാന്‍സിസ് ഒടുക്കം നിര്‍ണ്ണായകമായ ഒരു തീരുമാനമെടുക്കുന്നു.

ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങള്‍ പരാജയങ്ങളല്ലെന്നും വിജയിച്ചതെന്നു കരുതിയവ യഥാര്‍ത്ഥ വിജയങ്ങളല്ലെന്നും പുണ്യാളന്‍ ഫ്രാന്‍സിസിനു കാട്ടികൊടുക്കുന്നു. മലയാളിയുടെ കപടജീവിതത്തിനു നേരെ വന്നു തറക്കുന്ന, സാമൂഹ്യവിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ഏറെയുള്ള  ഈ ചിത്രം നന്മയും സ്നേഹവും കരുണയും ഓരോ സാമൂഹ്യജീവിക്കും വേണമെന്ന സന്ദേശവും കൈമാറുന്നു. 

ശുദ്ധ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും 2010ല്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ചിത്രം.

Runtime
140mins
റിലീസ് തിയ്യതി
വെബ്സൈറ്റ്
http://www.pranchiyettan.com/
Executive Producers
Submitted by Nandakumar on Sun, 09/19/2010 - 01:04