എന്തരോ മഹാനുഭാവുലു

Submitted by Nisi on Tue, 03/01/2011 - 01:08

പ്രധാനമായും കൃതികളുടെ അർത്ഥം അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

 

കൃതി : എന്തരോ മഹാനുഭാവുലു

കർത്താവ് : ത്യാഗരാജ ഭാഗവതർ

 

രാഗം : ശ്രീ

 

22 ആം മേളകർത്താ രാഗമായ ഖരഹരപ്രിയയുടെ ജന്യമാണ് ശ്രീ. ശ്രീ എന്ന്ഏകാക്ഷരത്തിൽ നിൽക്കുന്നതുകൊണ്ടാകാം പൊതുവേ ശ്രീയോട് രാഗം എന്നുകൂടി ചേർത്ത് ശ്രീരാഗം എന്നാണ് ഇത് അറിയപ്പെടുന്നത്. വളരെ പുരാതനമാണ് ഈ രാഗം. എന്നാൽ ഹിന്ദുസ്ഥാനി ശ്രീയുമായി ഇതിന് സാമ്യം കാണുന്നില്ല. ഇതൊരു വക്രരാഗം കൂടിയാണ്.

 

വളരെ ആനന്ദവും പ്രേമവും ദ്യോതിപ്പിക്കാൻ ഈ രാഗത്തിന് കഴിയും. മദ്ധ്യമാവതിയുമായി ഇതിന് വളരെ സാമ്യം അനുഭവപ്പെടുന്നുണ്ട്. രണ്ടുരാഗങ്ങളുടേയും ആരോഹണം ഒന്നു തന്നെയാണെന്നതാകാം കാരണം. എന്നാൽ മദ്ധ്യമാവതിയുടെ അവരോഹണം സനിപമരിസയാണെങ്കിൽ ശ്രീയുടേത് സനിപ-ധനിപ-മരി-ഗരി-സ എന്നാണ്. ഇതിന്റെ സ്വര സഞ്ചാരം ശ്രീയെ ഒരു പ്രത്യേക അനുഭവമാക്കിത്തീർക്കാൻ സഹായിക്കുന്നു.

 

‘എന്തരോ മഹാനുഭാവുലു’ കൂടാതെ ‘നാമ കുസുമമുലചേ പൂജിഞ്ചേ നര ജന്മമേ ജന്മമു മനസാ’, ‘യുക്തമു കാദു നനു രക്ഷിഞ്ചകനുണ്ഡേദി രാമ’ എന്നീ കൃതികളും ത്യാഗരാജ സ്വാമികൾ ശ്രീയിൽ ചെയ്തിട്ടുണ്ട്. ദീക്ഷിതരുടേതായി ശ്രീ കമലാംബികേ ശിവേ പാഹി മാം ലളിതേ, ത്യാഗരാജ മഹധ്വജാരോഹ താരക ബ്രഹ്മ രൂപം ആശ്രയേ, ശ്രീ വരലക്ഷ്മീ, ശ്രീ മൂലാധാരചക്ര തുടങ്ങിയ കൃതികളും ഉണ്ട്. ഭാവയാമി നന്ദകുമാരം എന്നൊരു കൃതി സ്വാതി തിരുനാളിന്റേതായും കാണുന്നു. ശ്രീരാഗം വളരെ പഴക്കംചെന്ന രാഗങ്ങളിലൊന്നാണെന്ന് പറയപ്പെടുന്നു.

 

മലയാളം തമിഴ് സിനിമകളിലായി ധാരാളം ഗാനങ്ങൾ ശ്രീ അടിസ്ഥാനമാക്കി ചെയ്തിട്ടുണ്ട്. ഔസേപ്പച്ചൻ ഈണമിട്ട പൂക്കാലം വരവായി എന്ന ചിത്രത്തിലെ ‘ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നു’ എന്ന ഗാനം പെട്ടെന്ന് ഓർമ്മയിൽ വരുന്നു. വെണ്ടർ ദാനിയേലിലെ ‘ലീലാ മാധവം ശ്രീ വിഷ്ണു മായാ മാധവം’, കുടുംബസമേതത്തിലെ ‘നീലരാവിലിന്നുനിന്റെ താരഹാരമിളകി’, ആറാം തമ്പുരാനിലെ ‘പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ’, ഏപ്രിൽ 19 ലെ ‘ശരപൊളി മാലചാർത്തി’ എന്നിവ ശ്രീ ബേസ് ചെയ്ത് കമ്പോസ് ചെയ്യപ്പെട്ടവയാ‍ണ്. ആൽബങ്ങളിലെ രണ്ട് പോപ്പുലർ ഗാനങ്ങൾ ഗംഗാതീർത്ഥത്തിലെ ‘വടക്കുംനാഥാ സർവ്വം നടത്തും നാഥാ’ എന്ന രാധാകൃഷ്ണ സംഗീതവും വസന്തഗീതങ്ങളിലെ ‘അരുവിയലകൾ പുടവ ഞൊറിയുമരിയപുലരിയിൽ’ എന്ന രവീന്ദ്ര സംഗീതവുമാണ്. ദേവരാജൻ മാസ്റ്റർ ഈ രാഗം അങ്ങനെ അധികം ഉപയോഗിച്ചതായി കാണുന്നില്ല.

 

ത്യാഗരാജന്റെ പഞ്ചരത്ന കൃതികളിലെ അഞ്ചാമത്തേതും 5 കൃതികളിൽ വച്ച് ഏറ്റവും പ്രസിദ്ധവുമാണ് എന്തരോ മഹാനുഭാവുലു. ഈ ഗാനത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലനിൽക്കുന്നു. സ്വാതിതിരുനാൾ മഹാരാജാവിന്റെ സഭയിലെ ഗായകനും സംഗീതജ്ഞനും ഉപകരണവാദകനുമായിരുന്നു ശ്രീ ഷട്കാല ഗോവിന്ദമാരാർ. ത്യാഗരാജൻ എന്നൊരു പ്രസിദ്ധ സംഗീതജ്ഞൻ തഞ്ചാവൂരിൽ ഉണ്ട് എന്നറിഞ്ഞ് അദ്ദേഹത്തെ പാടിത്തോൽ‌പ്പിക്കാൻ മാരാർ അവിടെ എത്തിയെന്നും എന്നാൽ അദ്ദേഹത്തിന്റെ ആഗമനോദ്ദേശം മനസ്സിലാക്കിയ ത്യാഗരാജൻ അദ്ദേഹത്തെ കണ്ടമാത്രയിൽ തന്നെ ഈ കൃതി ആലപിച്ച് അദ്ദേഹത്തെ അത്ഭുതസ്തബ്ധനാക്കിയെന്നതുമാണ് ഞാൻ ചെറുപ്പത്തിൽ കേട്ടകഥ. എന്നാൽ പ്രസിദ്ധ പണ്ഡിതനായ ശ്രീ പി.ടി.നരേന്ദ്രമേനോൻ പറയുന്നത് ഇതിൽ കഴമ്പില്ലെന്നാണ്. ഇവർ തമ്മിൽ കാണുമ്പോൾ ത്യാഗരാജന് 70 വയസ്സും മാരാർക്ക് 39 വയസ്സുമായിരുന്നു പ്രായം. ത്യാഗരാജൻ ദിവസവും തന്റെ ശിഷ്യരോടൊപ്പം സമൂഹ ഭജന നടത്തുകയും പുറത്തുനിന്നും ധാരാളം സംഗീതജ്ഞർ അതിൽ സംബന്ധിക്കുകയും ചെയ്തിരുന്നു. ത്യാഗരാജനെക്കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹത്തെ നേരിൽ കാണണമെന്ന് ആഗ്രഹവുമായി തിരുവിതാംകൂറിൽ നിന്നും നഗ്നപാദനായി തന്റെ വിശേഷ തംബുരുവുമായി ഷട്കാല ഗോവിന്ദമാരാർ തഞ്ചാവൂരിലെ ത്യാഗരാജ ഭവനത്തിലെത്തിച്ചേരുന്നത് 1837 ൽ ഒരു ഏകാദശി ദിവസമാണ്. തന്റെ അതിഥിയെ സ്വീകരിച്ച് ആചാരപൂർവ്വം സ്വാഗതം ചെയ്ത് അദ്ദേഹത്തോട് കീർത്തനം ആലപിക്കാൻ ത്യാഗരാജൻ ആവശ്യപ്പെട്ടു. എല്ലാരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് പന്തുവരാളിയിൽ ചന്ദനചർച്ചിത നീലകളേബര എന്ന ഗീതാഗോവിന്ദ പദം ഒന്നാം വിളംബിത കാലത്തിൽ വലിച്ചു പാടിയാണ് അദ്ദേഹം തുടങ്ങിയത്. എന്നാൽ തുടർന്ന് രണ്ടാം കാലത്തിലും പിന്നെ മൂന്നാം കാലത്തിലും നാല്, അഞ്ച്, ആറ് കാലങ്ങളിലും അദ്ദേഹം അത് പാടിയപ്പോൾ അത്ഭുതസ്തബ്ധരായത് ത്യാഗരാജനടക്കമുള്ളവരായിരുന്നു. ആലാപന ശേഷം അദ്ദേഹം ‘മഹാനുഭാവൻ’ എന്ന് മാരാരെ വിശേഷിപ്പിക്കുകയും അദ്ദേഹത്തെ പ്രകീർത്തിച്ച് സംസാരിക്കുകയും ചെയ്തു എന്ന് പ്രൊഫ. സാംബമൂർത്തി അനുസ്മരിക്കുന്നു. തന്റെ വിശിഷ്ടനായ അതിഥിയ്ക്ക് ഉപചാരമർപ്പിക്കാൻ ത്യാഗരാജൻ തന്റെ ശിഷ്യരോട് തന്റെ പഞ്ചരത്ന കൃതികളിലൊന്നായ ‘എന്തരോ മഹാനുഭാവുലു അന്ദരികി വന്ദനമു’ ആലപിക്കാൻ ആവശ്യപ്പെടുകയും അവർ സമൂഹമായി ആ കൃതി ആലപിച്ച് അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു എന്നാണ് പഴയ താളിയോലകളും മറ്റും പരിശോധിച്ച് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. ഈ കൃതി ത്യാഗരാജൻ തന്റെ ചെറുപ്പത്തിൽ എഴുതിയതാണെന്നും അദ്ദേഹവും മേനോനും സമർത്ഥിക്കുന്നു.

 

കഥ എന്തൊക്കെയായാലും ഇത്ര കണക്കുകൾ നിറഞ്ഞ ഒരു കൃതി മറ്റൊന്നില്ല എന്നു തോന്നുന്നു. സ്വരസഞ്ചാര വൈവിദ്ധ്യവും ഭാവദീപ്തിയും അർത്ഥശുദ്ധിയും ഒത്തിണങ്ങിയ ഈ ശ്രീരാഗ കീർത്തനം എല്ലാം കൊണ്ടും അനുവാചകനെ അനുഭൂതിയുടെ അചല ശൃംഗത്തിലേക്കുയർത്തുന്നതാണെന്ന് പണ്ഡിത ശ്രേഷ്ഠരുടെ ശരിയായ ആലാപനം കേട്ടിട്ടുള്ളവർക്കു മനസ്സിലാകും .

 

ആരോഹണം

സ രി2 മ1 പ നി2 സ  

അവരോഹണം

സ നി2 പ ധ2 നി2 പ മ1 രി2 ഗ2 രി2 സ

 

പല്ലവി



എന്ദരോ മഹാനുഭാവുലു-അന്ദരികി വന്ദനമു

 

There are countless (endarO) great personages (mahAnubhAvulu); I offer my salutations (vandanamulu) to all of them (andariki) (mahAnubhAvulandariki).



അനുപല്ലവി



ചന്ദ്ര വദനുനി-അന്ദ ചന്ദമുനു

ഹൃദയ-അരവിന്ദമുന ജൂചി

ബ്രഹ്മാനന്ദമു-അനുഭവിഞ്ചു വാരു

 

experience (anubhavincu) Supreme Bliss (brahmAnandamu) (brahmAnandamanubhavincu) beholding (jUci) the charm (anda) and manner (candamu) of the Moon (candra) Faced (vadanuni) (vadanuniyanda) Lord in the Lotus (aravaindamuna) of their heart (hRdaya) (hRdayAravindamuna).



ചരണം

1

സാമ ഗാന ലോല മനസിജ ലാവണ്യ

ധന്യ മൂർധന്യുലു

 

O Enjoyer (lOla) of recitation (gAna) of sAma vEda! O Lord who is beautiful (lAvaNya) like the cupid (manasija)! there are countless fortunate (dhanya) pre-eminent persons (mUrdhanyalu).



2

മാനസ വന ചര വര സഞ്ചാരമു സലിപി

മൂർത്തി ബാഗുഗ പൊഡഗനേ വാരു

 

There are countless great personages who (vAru) - behold (poDaganE) well (bAguga) the figure (mUrti) of the Lord, found (cara) in the woods (vana) of the mind (mAnasa), by remaining (in meditation) (vara sancAramu salipi) (literally performing sacred co-dwelling) with Him; and



3


സരഗുന പാദമുലകു സ്വാന്തമു-അനു

സരോജമുനു സമർപ്പണമു സേയു വാരു



immediately (saraguna) (literally quickly) surrender (samarpaNamu sEyu) the Lotus (sarOjamunu) of (anu) (their) heart (svAntamu) (svAntamanu) at His holy feet (pAdamulaku) (literally to the feet).



4

പതിത പാവനുഡു-അനേ പരാത്പരുനി ഗുരിഞ്ചി

പരമ-അർത്ഥമഗു നിജ മാർഗമുതോനു

പാഡുചുനു സല്ലാപമുതോ

സ്വര ലയ-ആദി രാഗമുലു തെലിയു വാരു

 

There are countless great personages who (vAru) – while singing (pADucunu) joyously (sallApamutO) about (gurinci) the Supreme Lord (parAtparuni) called (anE) sanctifier (pAvanuDu) (pAvanuDanE) of the fallen (patita), in consonance with true (nija) path (mArgamutOnu) leading to highest knowledge (paramArthamagu), know (teliyu) rAgas (rAgamulu) emanating from (Adi) the seven svaras and laya



5

ഹരി ഗുണ മണി-മയ സരമുലു ഗളമുന

ശോഭില്ലു ഭക്ത കോടുലു-ഇലലോ

തെലിവിതോ ചെലിമിതോ കരുണ കൽഗി

ജഗമു-എല്ലനു സുധാ ദൃഷ്ടിചേ ബ്രോചു വാരു

 

There are countless great personages in this World (ilalO) who are excellent (kOTulu) (kOTulilalO) devotees (bhakta) – in whose voice (gaLamuna) (literally throat) shines (SObhillu) series (lists) (saramulu) (literally strings) of excellent (maNi-maya) (literally precious stones) qualities (guNa) of Lord hari, and who (vAru) protect (brOcu) entire (ellanu) World (jagamu) (jagamellanu) with their nectarine (sudhA) glance (dRshTicE), with full understanding (telivitO), love (celimitO) and having (kalgi) compassion (karuNa); (there are countless great personages in this World who are excellent devotees; they protect entire World with their nectarine glance with full understanding, love and compassion; they spread bhakti by singing the excellent qualities of Lord hari)



6

ഹൊയലു മീര നഡലു കൽഗു സരസുനി

സദാ കനുല ജൂചുചുനു പുലക ശരീരുലൈ

ആനന്ദ പയോധി നിമഗ്നുലൈ

മുദംബുനനു യശമു കല വാരു

 

There are countless famous (yaSamu kala) great personages who (vAru) – beholding (jUcucunu) (literally look) always (sadA) with their eyes (kanula) the lovely Lord (sarasuni) having (kalgu) exceedingly (mIra) charming (hoyalu) gait (naDalu), attaining horripilation (pulaka SarIrulai) (literally tingling sensation in the body) remain delightfully (mudambunanu) immersed (nimagnulai) in the Ocean (payOdhi) of bliss (Ananda);



7


പരമ ഭാഗവത മൌനി വര ശശി

വിഭാ-കര സനക സനന്ദന

ദിക്‍-ഈശ സുര കിംപുരുഷ കനക കശിപു

സുത നാരദ തുംബുരു

പവന സൂനു ബാല ചന്ദ്ര ധര ശുക

സരോജ ഭവ ഭൂ-സുര വരുലു

പരമ പാവനുലു ഘനുലു ശാശ്വതുലു

കമല ഭവ സുഖമു സദാ-അനുഭവുലു ഗാക

 

There are countless great personages other than (gAka) (the following)- great (vara) sages (mauni) who are Supreme (parama) devotees (bhAgavata) of the Lord, the Moon (SaSi), the Sun (vibhAkara), sages sanaka, sanandana, the Lords (ISa) of the Quarters (dik) (digISa), the celestials (sura), attendants of kubEra (kimpurusha), prahlAda – son (suta) of hiraNya (kanaka) kaSipu, sage nArada, the celstrial musician tumburu, AnjanEya – son (sUnu) of vAyu (pavana), Lord Siva – wearer (dhara) of young (bAla) moon (candra), sage Suka, Lord brahmA – abiding (bhava) in Lotus (sarOja), great (varulu) brAhmaNas (bhU-sura), the supremely (parama) holy (pAvanulu) ones, the eminent persons (ghanulu), the eternal ones (SASvatulu) (all these) who – always (sadA) have the experience (anubhavulu) (sadAnubhavulu) of Supreme bliss – brahmAnanda – (brahmA – one abiding (bhava) in Lotus (kamala) – bliss – Ananda (sukhamu));



8

നീ മേനു നാമ വൈഭവംബുലനു

നീ പരാക്രമ ധൈര്യമുല

ശാന്ത മാനസമു നീവുലു-അനു

വചന സത്യമുനു രഘുവര നീയെഡ

സദ്ഭക്തിയു ജനിഞ്ചകനു ദുർമ്മതമുലനു

കല്ല ജേസിന-അട്ടി നീ മദിനി-

എരിംഗി സന്തസമ്പുനനു ഗുണ

ഭജന-ആനന്ദ കീർത്തനമു സേയു വാരു



O Lord raghuvara! There are countless great personages who (vAru) – understanding (eringi) Your (nI) kind of (aTTi) mind (madini) (madineringi) which disproved (kalla jEsina) (jEsinaTTi) the wicked paths (dur-matamulanu), in order that there could sprout (janincakanu) in them the true devotion (sad-bhaktiyu) towards You (nIyeDa), happily (santasambunanu) sing (kIrtanamu sEyu) the blissful (Ananda) chant (bhajana) (bhajanAnanda) of Your virtues (guNa), describing the greatness (vaibhavambulanu) of Your (nI) body (mEnu), Your name (nAma), Your (nI) prowess (parAkrama) and courage (dhairyamula), Your tranquility (SAnta) of mind (mAnasamu) and the truth (satyamunu) of words (vacana) uttered (anu) by You (nIvu) (nIvulanu); I offer my salutations to all of them.



9

ഭാഗവത രാമായണ ഗീത-ആദി

ശ്രുതി ശാസ്ത്ര പുരാണപു

മർമ്മമുലനു ശിവ-ആദി ഷണ്മതമുല

ഗൂഢമുലനു മുപ്പദി മുക്കോടി

സുര-അന്തരംഗമുല ഭാവമ്പുലനു-

എരിംഗി ഭാവ രാഗ ലയ-ആദി സൌഖ്യമുചേ

ചിരായുവുല്‍ കല്ഗി നിരവധി സുഖ-ആത്മുലൈ

ത്യാഗരാജ-ആപ്തുലൈന വാരു

 

There are countless great personages who (vAru) - understanding the secrets of SrImad-bhAgavataM, rAmAyaNa, SrImad-bhagavad-gItA, vEdas, sciences, epics, etc (Adi) (gItAdi), the secrets (gUDhamulanu) of the six methods (shaNmatamula) of formal worship like, Saiva (Siva) and others (Adi ) (SivAdi), the state (bhAvambulanu) (bhAvambulaneringi) of mind (antarangamula) of thirty-three crores (muppadi mukkOTi) of celestials (sura) (surAntarangamula), attaining (kalgi) a very long (cira) life (Ayuvul) (cirAyuvul) and being uninterrupted (niravadhi) experiencers of bliss (sukhAtmulai) along with joy (saukhyamucE) of bhAva (literally state of mind), rAga and laya etc (Adi) (layAdi), have become (aina) the benefactors (Aptulu) (Aptulaina) of this tyAgarAja;



10

പ്രേമ മുപ്പിരികൊനു വേള

നാമമു തലചേ വാരു

രാമ ഭക്തുഡൈന ത്യാഗരാജ

നുതുനി നിജ ദാസുലൈന വാരു

 

There are countless great personages who (vAru) – meditate (talacE) (literally think) on the name (nAmamu) of the Lord at that time (vELa) when their love (prEma) redoubles (muppiri konu) and who (vAru) – have become (aina) the true (nija) servants (dAsulu) (dAsulaina) of the Lord praised (nutuni) by this tyAgarAja who is (aina) devotee (bhaktuDu) (bhaktuDaina) of Lord rAma;

 

സാരാർത്ഥം



O Enjoyer of recitation of sAma vEda! O Lord who is beautiful like the cupid! O Lord raghuvara!

·         There are countless great personages; I offer my salutations to all of them.

·         There are countless great personages who experience Supreme Bliss, beholding the charm and manner of the Moon Faced Lord, in the Lotus of their heart.

·         There are countless fortunate pre-eminent persons.

·         There are countless great personages who -

o        behold well the figure of the Lord, found in the woods of the mind, by remaining (in meditation) with Him, and,

o        immediately surrender the Lotus of (their) heart at His holy feet.

·         There are countless great personages who -

o        while singing joyously about the Supreme Lord - sanctifier of the fallen- in consonance with true path leading to highest knowledge,

o        know rAgas emanating from the seven svaras and laya.

·         There are countless great personages in this World -

o        who are excellent devotees in whose voice shines series (lists) of excellent qualities of Lord hari, and

o        who protect entire World with their nectarine glance, with full understanding, love and having compassion.

·         There are countless famous great personages who -

o        beholding always with their eyes the lovely Lord having exceedingly charming gait,

o        attaining horripilation,

o        remain delightfully immersed in the Ocean of bliss.

·         There are countless great personages other than (the following) - great sages who are Supreme devotees of the Lord, the Moon, the Sun, sages sanaka, sanandana, Lords of the Quarters, the celestials, attendants of kubEra, prahlAda, sage nArada, the celstrial musician tumburu, AnjanEya, Lord Siva, sage Suka, Lord brahmA, great brAhmaNas, the supremely holy ones, the eminent persons, the eternal ones (all these) who – always have the experience of Supreme bliss.

·         There are countless great personages who -

o        understanding Your kind of mind which disproved the wicked paths,

o        in order that there could sprout in them the true devotion towards You,

o        happily sing the blissful chant of Your virtues,

o        describing the greatness of Your body, Your name, Your prowess and courage, Your tranquility of mind and the truth of words uttered by You.

·         There are countless great personages who -

o        understanding -

§         the secrets of SrImad-bhAgavataM, rAmAyaNa, SrImad-bhagavad-gItA, vEdas, sciences, epics, etc.,

§         the secrets of the six methods of formal worship like, Saiva and others,

§         the state of mind of thirty-three crores of celestials,

o        attaining a very long life and

o        being uninterrupted experiencers of bliss along with joy of bhAva, rAga and laya etc,

o        have become the benefactors of this tyAgarAja.

·         There are countless great personages who -

o        meditate on the name of the Lord at that time when their love redoubles and

o        who have become the true servants of the Lord praised by this tyAgarAja – a devotee of Lord rAma.

I offer my salutations to all of them.

 

പദാന്തരങ്ങൾ

 

1 – candara vadanuni – canduru varNuni. The hue of the Lord is blue-black. SrI tyAgarAja has, nowhere, mentioned the hue of the Lord is white i.e. the hue of moon. He uses the word ‘canduru bOlu mukhamu’ in the kRiti ‘ennaDu jUtunO’ – rAga kalAvati. Therefore, while ‘canduru’ may be correct, ‘varNuni’ seems to be incorrect.



General – In some books, the first 9 caraNas are treated as svara sAhitya and the caraNa 10 as the only caraNa.



2 – salipi – nilipi : The words ‘salipi’ – ‘to perform’ and ‘nilipi’ - ‘to stop’ have totally opposite meanings. The wordings of the kRti do not seem to permit ‘nilipi’ (stopping) for the following reasons –

  1. There are two similar words – ‘cara’ (go about) and ‘sancara’ (go about together or remain with); if 'nilipi' is accepted, one of the words will become superfluous.
  2. If 'sancAra' (rambling of mind) is to be stopped (nilipi), then the qualifier 'vara' (vara sancAramu) would become wrong because 'vara' always indicates something auspicious and not negative. Therefore, 'vara' will become superfluous.
  3. SrI tyAgarAja uses the word ‘cara’ frequently to indicate where the Lord found - ‘Agama cara’ etc; here he uses ‘mAnasa vana cara’ to mean ‘one who is found in the woods of mind’
  4. In the kRti ‘sundara tara dEhaM’ – rAga pantuvarALi, SrI tyAgarAja states ‘tyAgarAja hRt-sancAraM’ – one who is found in the heart of this tyAgarAja.
  5. ‘sancara’ has been used by SrI tyAgarAja in another kRti ‘mAnasa sancararE rAmE’ – rAga punnAgavarALi which clearly indicates the meaning of the word ‘sancararE’ is ‘going along or remaining’.
  6. The famous kRti of sadASiva brahmEndra ‘mAnasa sancararE’ is also worth mentioning.
  7. The kRti is about great personages (mahAnubhAvulu) who have already achieved perfection. Therefore, 'stopping (nilipi) rambling of mind' contravenes the kRti substantially.

However, I may humbly submit that unless one has actually beheld (sancAra) the Lord in his mind (intellect), all these discussions would amount to intellectual verbiage only. From that standpoint, I cannot boldly make a statement as to what ‘sancAra’ actually means.

3 – santasambunanu – santatambunanu : ‘santasambunanu’ meaning ‘joyfully’ seem more appropriate in the present context.

4 – talacE – talacu.

 

അഭിപ്രായങ്ങൾ

 

1– saraguna – this caraNa is to be read as continuation of the previous caraNa. SrI tyAgarAja states that as they behold the Lord, they immediately surrender their hearts at the feet of the Lord.



2 – pAdamulaku samarpaNamu – The place of a devotee is at the feet of the Lord. Otherwise, such beholding (poDaganE) of the Lord will be another ego-centric act.



3 – paramArthamagu nija mArgamutOnu – Please refer to kRti 'sogasugA mRdanga tALamu' rAga SrIranjani, wherein SrI tyAgarAja defines what a kRti is. Dikshitar, in his chAyAgauLa kRti 'sarasvatyA bhagavatyA' calls Mother 'sangIta sAhitya stana dvayayA'.



4 – hari guNa maNimaya saramulu gaLamuna – ‘gaLa’ means ‘neck’ and ‘throat’, ‘voice’. Accordingly what SrI tyAgarAja actually means is ‘with the voice describing the series of qualities of the Lord hari’. This caraNa seems to imply sage nArada.



5 – sarasuDu – Though this has been translated as ‘lovely Lord’, the implication seems to be the ‘Lord who is the pith and substance’.



6 – parama bhAgavata mauni vara – this may be taken as two – 'parama bhAgavata' (supreme devotees) and 'mauni vara' (great sages) or as a single 'great sages who are supreme devotees'. The latter version is more appealing.



6 – durmatamulanu kalla jEsinaTTi – The word ‘mata’ should be seen in the light of ‘shaNmata’ given in caraNa 9. SrI tyAgarAja seems to reject all methods of approach to the Lord other than bhakti. As the path of bhakti is common for all the six modes of worship (Saiva, vaishNava etc), ‘mata’ here, does not denote shaNmata. In many kRtis SrI tyAgarAja rejects sacrifices performed with desires. By 'dur-matamulu', he might be referring to kaula mArga etc. involving esoteric rites etc.



As stated in caraNa 3 – ‘pAdamulaku svAntam(a)nu sarOjamunu samarpaNamu sEyu’, SrI tyAgarAja here seems to refer to the statement of SrI rAma at the time surrender of vibhIshaNa (vAlmIki rAmAyaNa – yuddha kaNDa) -



sakRdEva prapannAya tavAsmIti ca yAcatE |

abhayaM sarva bhUtEbhyO dadAmi Etat vrataM mama || XVIII -33



“To him, who comes to me, even once, yearning for protection (from me) saying ‘I am yours’, I vouchsafe his security against all living beings; such is my vow.”



The famous statement of SrI kRshNa in SrImad bhagavat gItA, Chapter 18 extolling ‘surrender’ as the sure means of redemption is also relevant -



sarva-dharmAn-pari-tyajya mAm-EkaM SaraNaM vraja ||

ahaM tvA sarva-pApEbhyO mOkshayishyAmi mA SucaH || 66 ||



“Relinquishing all dharmas take refuge in Me alone; I will liberate thee from all sins; grieve not.” (Translation by Swami Swarupananda)



7 – bhAva rAga laya – bhAva – A true singing experience lies in understanding and expressing truly the mood (bhAva) encapsulated in the kRti. In the kRti 'svara rAga sudhA' – rAga SankarAbharaNaM, SrI tyAgarAja compares such singing, without understanding the bhAva, to 'mardala tALa gatulu teliyakanE mardincuTa' (beat the percussion instrument without knowing the pace (and/of) beat)
 

(ഈ കൃതിയുടെ പദാനുപദ ആംഗലേയ പരിഭാഷയ്ക്ക് ശ്രീ ഗോവിന്ദറാവുവിനോട് കടപ്പെട്ടിരിക്കുന്നു)

Article Tags
Contributors