അന്നപൂർണ്ണേ

Submitted by Nisi on Thu, 10/21/2010 - 00:20


പ്രധാനമായും കൃതികളുടെ അർത്ഥം
അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

 

കൃതി : അന്നപൂർണ്ണേ

കർത്താവ് : മുത്തുസ്വാമി ദീക്ഷിതർ

 രാഗം: ശ്യാമ

 

28ആം മേളകർത്താ രാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണിത്. ബാണചക്രത്തിൽ ഉൾപ്പെട്ട രാഗങ്ങളിൽ ഒന്നാണ് ‘ഹരികാംബോജി’ [72 മേളകർത്താ രാഗങ്ങളെ ക്രമമനുസരിച്ച് 6 എണ്ണം വീതമുള്ള 12 ചക്രങ്ങളായി തിരിച്ചിരിക്കുന്നു (6 x12 = 72). ഇന്ദു (ചന്ദ്രൻ ഒന്നേയുള്ളതിനാൽ ഒന്ന്, നേത്ര (കണ്ണുകൾ രണ്ട് ആയതിനാൽ), അഗ്നി (ദക്ഷിണ-ഗാർഹപത്യ-ആവഹനീയാഗ്നികൾ മൂന്ന് വിധം), വേദ (ഋക്, യജൂർ, സാമ, അഥർവ്വങ്ങൾ നാ‍ല്), ബാണ*(കാമന്റെ അഞ്ചു പുഷ്പബാണങ്ങൾ), ഋതു (ഗ്രീഷ്മ വർഷ ശരൽ ഹേമന്ദ ശിശിര വാസന്തങ്ങൾ ആറ്), ഋഷി (അത്രി, അംഗിരസ്, പുലഹൻ, പുലസ്ത്യൻ, വസിഷ്ഠൻ, ക്രതു, മരീചി സപ്തർഷികൾ), വസു (അഷ്ടവസുക്കൾ ജലം, ധ്രുവം, ചന്ദ്രൻ, ഭൂമി, അഗ്നി, വായു, പ്രഭാത സന്ധ്യ, സായം സന്ധ്യ), ബ്രാഹ്മ (ബ്രഹ്മാവിന്റെ ഒൻപത് അവതാരങ്ങളെ അനുസ്മരിച്ച്), ദിശി (ദിക്കു പത്തും**), രുദ്ര (ഏകാദശ രുദ്രന്മാർ***), ആദിത്യ (ദ്വാദശാദിത്യന്മാർ****) എന്നിങ്ങനെയാണ് ഇതിനെ തരം തിരിച്ചിരിക്കുന്നത്. ഇതിൽ 25 ആം മേളകർത്താരാഗമായ മാരരഞ്ജിനി മുതൽ 30 വരെയുള്ള നാഗനന്ദിനി വരെ ‘ബാണചക്ര’ത്തിലെ രാഗമാണ്’]

“ഇന്ദുനേത്രാഗ്നികൾ വേദബാണം

ഋതുതാനൃഷിക്കും വസുക്കളൊപ്പം

ബ്രാഹ്മദ്ദിശീരുദ്രമെന്നു പിന്നെ

ആദിത്യവും തഥാ രാഗചക്രം”

 

ശ്യാമയൊരു ഔഡവ-ഷാഡവ ജന്യരാഗമാണ്. ഷഡ്ജം, ചതുശ്രുതി ഋഷഭം, ശുദ്ധമദ്ധ്യമം, പഞ്ചമം, ചതുശ്രുതി ധൈവതം എന്നീ സ്വരങ്ങൾ ആരോഹണത്തിലും ഇതോടൊപ്പം അന്തര ഗാന്ധാരവും കൂടി അവരോഹണത്തിലും വരുന്നു. ഭക്തിയും തത്വചിന്താപരവുമായ ഗാന/കീർത്തനങ്ങൾക്ക് വളരെ വിശേഷപ്പെട്ട രാഗമാണിത്. കരുണരസം ഇതിന്റെ മുഖമുദ്രയാണെന്നു പറയാം. സദാശിവ ബ്രഹ്മേന്ദ്രരുടെ മാനസസഞ്ചരരേ എന്ന പ്രസിദ്ധ കീർത്തനവും അതിനെ അനുകരിച്ച് ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ തിരുനയ്യാർ കുറിച്ചിയുടെ ആത്മവിദ്യാലയമേ എന്ന ഗാനവും പെട്ടെന്ന് മനസ്സിൽ ഓടിവരുന്നു. ദേശാടനത്തിലെ ‘യാത്രയായി യാത്രയായി’ എന്ന ഗാനത്തിലെ ‘വിരഹദുഃഖ’ഭാവം ശ്യാമയിൽ പരിപൂർണ്ണതയിൽ എത്തിനിൽക്കുന്നു. ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ചെമ്പരത്തിയിലെ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ (മണ്ഡല നൊയമ്പു നോറ്റു) എന്നഗാനം ഒരിക്കലെങ്കിലും മനസ്സിലുരുവിടാതെ മലകേറുന്ന മലയാളികൾ ചുരുക്കം. പിന്നെ, സുശീല പാടിയ ‘അറിയുന്നില്ലാ ഭവാനറിയുന്നില്ലാ’ എന്ന വിപ്രലംഭഭാവം പകരുന്ന പ്രതീക്ഷാനിർഭരമായ പ്രണയഗാനം , എൽ.പി.ആർ ഈണമിട്ട വയലാറിന്റെ ‘അക്കരപ്പച്ചയിലെ’ തുടങ്ങിയ ഗാനങ്ങളും ഈ രാഗം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഈ കൃതിതന്നെ ശ്രീ യേശുദാസ് അന്ന എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്. ശ്രീ നെയ്യാറ്റിങ്കര വാസുദേവൻ ഇതു പാടുന്നത് നേരിട്ടുകേൾക്കാനും കഴിഞ്ഞിട്ടുണ്ട്.

 

Aroh:

  രി2  മ1 പ ധ2 സ     

Avroh:

  ധ2  പ മ1 ഗ3 രി2 സ           

 

പല്ലവി

അന്ന പൂർണ്ണേ വിശാലാക്ഷി രക്ഷ
അഖില ഭുവന സാക്ഷി കടാക്ഷി

Oh goddess ANNAPURNA, VISALAKSHI-one with large eyes, please protect me.You are the witness for all the happenings in the world ("akhilabhuvanasakshi"). Please favour me with your glance ("katakshi").
(വിശാലാക്ഷി എന്നതിന് വലിയ കണ്ണുകളുള്ളവൾ എന്നാണർത്ഥമെങ്കിലും ഇവിടെ എല്ലാം നോക്കിക്കാണുന്നവൾ എന്ന അർത്ഥത്തിലാണുപയോഗിച്ചിരിക്കുന്നത്. തുടർന്നുവരുന്ന അഖിലഭുവനസാക്ഷി എന്ന പദം അത് വിശദീകരിക്കുന്നുണ്ട്. ഇപ്പോൾ ‘രക്ഷ’ എന്ന വാക്കൊഴിച്ചുപാടുന്നതായാണ് കാണുന്നത്)

അനുപല്ലവി

ഉന്നത ഗർത്ത തീര വിഹാരിണി
ഓംകാരിണി ദുരിതാദി നിവാരിണി

(മധ്യമ കാല സാഹിത്യം)
പന്നഗാഭരണ രാജ്ഞി പുരാണി
പരമേശ്വര വിശ്വേശ്വര ഭാസ്വരി

She resides in the famous ("unnata") GARTTA THEERA -kuzhikkarai ("gartta-theera-viharini"). She is of the form of OMKARA.("omkarani"). She alleviates ("nivarini") one's affictions ("duritadi ").

She is the consort ("rajni") of Lord SIVA who adorns  ("-abharana") himself with serpents ("pannaga"). She, the ancient ("purani") one. She is the luminosity ("bhasvari") of Lord PARAMESHVARA ("visvesvara").


ചരണം

പായസാന്ന പൂരിത മാണിക്യ -
പാത്ര ഹേമ ദര്വീ വിധൃത കരേ
കായജാദി രക്ഷണ നിപുണ തരേ
കാഞ്ചന മയ ഭൂഷണാംബര ധരേ

(മധ്യമ കാല സാഹിത്യം)
തോയജാസനാദി സേവിത പരേ
തുംബുരു നാരദാദി നുത വരേ
ത്രയാതീത മോക്ഷ പ്രദ ചതുരേ
ത്രിപദ ശോഭിത ഗുരു ഗുഹ സാദരേ

She holds in one hand ("vidhrta-kare") a gem studded vessel ("manikya patra") brimming ("purita") with sweetened rice-PAYASANNA and in the other hand ("vidhrta-kare") a golden ("hema") spoon ("darvi").

She is adept ("nipuna-tare") in protecting ("rakashana") Cupid ("kay-aja") and others ("aadi").

She is adorned ("dhare") with oranate ("bhushanam") golden jewels ("kancana-maya") and golden silk ("ambara").

She is worshipped ("sevitapare") by BRAHMA ("Toyajaasana") and eminent sages ("adi") like TUMBURU and NARADA. She is skilful ("chature") in bestowing salvation ("moksha") which is above ("atita") the DHARMA-ARTHA-KAMA ("traya "). She is beloved  mother of GURUGUHA ("tripada sobhita") ("guruguha-sadare")


1.gartha theera എന്നുദ്ദേശിച്ചത് കുഴിക്കരൈ എന്ന തിരുവാരൂരിനടുത്തുള്ള ഒരുസ്ഥലത്തെക്കുറിച്ചാണ്.
2. Moksha എന്നത് നാല് പുരുഷാർത്ഥങ്ങളിൽ അവസാനത്തേത്. ധർമ്മം (righteousnees), അർത്ഥം (material wealth), കാമം (desire) ഇവ മറ്റു മൂന്നും.

variations

പല്ലവി
അന്ന പൂർണ്ണേ വിശാലാക്ഷി രക്ഷ അഖില ഭുവന സാക്ഷി കടാക്ഷി
അന്ന പൂർണ്ണേ വിശാലാക്ഷി അഖില ഭുവന സാക്ഷി കടാക്ഷി രക്ഷ
ചരണം

നാരദാദി നുത വരേ - നാരദാദി നുത പരേ

 

അന്നപൂർണ്ണാ സങ്കൽ‌പ്പം : അന്നപൂർണ്ണ എന്നത് പാർവ്വതിയുടെ ഒരവതാരമാണെന്ന് സങ്കൽ‌പ്പം. ആ അവതരാമെടുക്കാനുണ്ടായ ഒരൈതിഹ്യം, ഒരിക്കൽ പരമശിവൻ പാർവ്വതിയോട് ഈ ലോകം മായയാണെന്നും അതിലെ ആഹാരമടക്കമുള്ള എല്ലാ ഭൌതികവസ്തുക്കളും അതിന്റെ ഭാഗമാണെന്നും പറഞ്ഞത് കേട്ട് ക്രുദ്ധയായ പാർവ്വതി ലോകത്തു നിന്ന് മറയുകയും അതുമൂലം ലോകമെങ്ങും ക്ഷാമമുണ്ടാകുകയും ഭക്ഷണമില്ലതെ ജീവജാലങ്ങൾ വലയുകയും ദേവന്മാരെല്ലാം ഒത്തുകൂടി ദേവിയെ ആരാധിക്കുകയാൽ അവസാനം അവർക്കുമുന്നിൽ ‘അന്നപൂർണ്ണേശ്വരി’യായി (അന്നം – ആഹാരം, പൂർണ്ണം – സമൃദ്ധി, നിറവ്, പര്യാപ്തത) പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നാണ്. ഇൻഡ്യയിൽ ചിലഭാഗങ്ങളിൽ അന്നപൂർണ്ണോത്സവം കൊയ്ത്തുകാല ഉത്സവമായി കൊണ്ടാടാറുണ്ട്. ഫലധാന്യസമ്പദ് സമൃദ്ധിയുടെ ദേവതയായി അന്നപൂർണ്ണയെ ഭാരതത്തിൽ ആരാധിക്കുന്നു. ‘അന്നപൂർണ്ണാഷ്ടകം’ എന്ന ഒരു കൃതി ശങ്കരാചാര്യരുടേതായുണ്ട്.

 

കാമന്റെ പുഷ്പബാണങ്ങൾ* - താമര, ചൂതം, അശോകം, കരിങ്കൂവളം, മല്ലിക

ദിക്കു പത്തും** - കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക്, താഴെ, മുകൾ എന്നിവ പത്ത്

ഏകാദശ രുദ്രന്മാർ*** – അജൻ, അഹിർബുർദ്ധന്യൻ, അപരാജിതൻ, ഈശാനൻ, ഏകുപാദൻ, ത്വഷ്ടാവ്, ഹരൻ, ശംഭു, ത്രിഭുവനൻ, ത്ര്യംബകൻ, രുദ്രൻ

ദ്വാദശാദിത്യന്മാർ**** - മിത്രൻ, വരുണൻ, സൂര്യൻ, തപനൻ, സവിതാവ്, ധാതാവ്, ത്വഷ്ടാവ്, സഹസ്രാംശു, പർജ്ജന്യൻ, ഗഭസ്തി, രവി, വിഷ്ണു

Contributors