വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… (നാദം)

Submitted by Nisi on Wed, 12/26/2012 - 13:32
Singer
Vinninte chelulla pennoruthi....

വളരെ നാളുകൾക്കു ശേഷം നാദത്തിൽ  ഒരു പുതിയ ഗാനം. ഒരു ഗസലിന്റെ മൂഡിൽ ചെയ്തത്.  വെറും ശ്രുതിയുടെ അകമ്പടിയോടെ..

 

“വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി…….”

 

കണ്ണന്റെ കായംകുളത്തുള്ള രവീസിൽ ഒരു മണിക്കൂർ നേരം... ഒരു ഗസലിന്റെ ഫീലോടെ മനോഹരമായി, ലയിച്ചു സൂര്യ പാടി.... അധികം കറക്ഷനൊന്നും നിൽക്കാൻ പോയില്ല. ഓർക്കസ്ട്രേഷൻ ചെയ്തില്ല എന്ന കുറവുണ്ട്. എങ്കിലും വെറും ശ്രുതിയിൽ കേൾക്കാൻ താൽ‌പ്പര്യമുള്ളവരും ഉണ്ടാകുമല്ലൊ.... ഏവരും കേൾക്കുക,

അഭിപ്രായങ്ങൾ അറിയിക്കുക..... 

 

LYRICS & MUSIC BY G NISIKANTH

SINGER : SURYA NARAYANAN

വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി…

വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി

മണ്ണിന്റെ മണമുള്ള നാണക്കാരി

കണ്ണുകളിൽ നിറയെ കരിമഷിയും

കൈകളിൽ കിലുങ്ങുന്ന കരിവളയും

ചുണ്ടിൽ തൂമന്ദഹാസവുമായ്

എന്നും ഈ വഴി പോയിരുന്നൂ, എന്റെ

മിഴികൾക്കൊരുൽസവമായിരുന്നു.

 

ഹേമസന്ധ്യാംബര ശിഖരങ്ങളിൽ

മോഹപ്പക്ഷികൾ ചേക്കേറുമ്പോൾ

ചൈത്ര ജാലക വാതിലിലൂടൊരു

ശൈത്യവിഭാതം തൊട്ടുണർത്തുമ്പോൾ

മുട്ടറ്റം പാവാടയുലച്ചെത്തുമവളുടെ

കൊലുസ്സെന്റെ സംഗീതമായിരുന്നു, പാട്ടിൻ

ഈണവും താളവുമായിരുന്നു.

 

വീണു ചിതറിയ വളപ്പൊട്ടുകൾ തൻ

വർണ്ണം വിതറിയ കാൽ‌പ്പാടുകളിൽ

പെയ്തൊഴിഞ്ഞൊരു മിഴികളുമായി

നഷ്ടയൌവ്വനം പിന്തുടരുമ്പോൾ

അവളെക്കുറിച്ചുള്ളോരോർമ്മകൾക്കെപ്പൊഴും

എന്തൊരു സൗരഭ്യം ആയിരുന്നൂ, എന്നും

മനസ്സിന്നൊരാവേശമായിരുന്നു.

Submitted by Nisi on Wed, 12/26/2012 - 13:12