കൊച്ചു കൊച്ചു തെറ്റുകൾ
- Read more about കൊച്ചു കൊച്ചു തെറ്റുകൾ
- Log in or register to post comments
- 1291 views
ഹിന്ദു മുസ്ലീം മൈത്രി ആധാരമാക്കിയുള്ള കഥ.പിശുക്കൻ കച്ചവടക്കാരൻ ചാത്തുമൂപ്പരുടെ മകൻ അപ്പു കദീസുമ്മയുടെ മകൾ ആമിനയേ പ്രേമിക്കുന്നുണ്ട്.കദീസുമ്മയുടെ മകൻ ആലിക്കുട്ടി ചാത്തുവിന്റെ കടക്കാരനായി തീർന്ന ബോംബേക്കു വണ്ടി കയറി.ആലിക്കുട്ടിയുടെ ചില കടങ്ങൾ അപ്പു തന്നെ വീട്ടുന്നുണ്ട്.അഛന്റേയും രണ്ടാനമ്മയുടേയും ശല്യം സഹിക്കനാവാതെ അപ്പുവും ബോംബേയിലെത്തി.അപ്പു എഴുത്തുകാരനുമാണ്.സ്വന്തം ജീവിത കഥ നാടകമാക്കി കേരളസമാജത്തിൽ അവതരിപ്പിച്ചപ്പോൾ അതിൽ നായികയായി അഭിനയിച്ച ഉഷക്ക് അപ്പുവിനോട് പ്രീതി.അഛൻ മരിച്ച വിവരമറിഞ്ഞ് നാട്ടിലെത്തിയ അപ്പു ആലിക്കുട്ടി കൊടുത്തു വിട്ടതെന്ന നാട്യത്തിൽ ആമിനക്ക് പച്ചക്കൽ പതക്കവും പച്ചതട്ടവും സമ്മാനമായി കൊടുത്തു. ബോംബേയിലെ വർഗീയ ലഹളയിൽ ആലിക്കുട്ടി മരിച്ചു പോയിരുന്നു.സമുദായത്തിന്റെ എതിർപ്പു മൂലം ആമിനയെ അപ്പുക്കുട്ടനു ലഭിക്കുന്നില്ല.എന്നാൽ ബിസിനസ്സുകാരനായ അഹമ്മദ് കുട്ടിയുമായി ആമിനയുടെ വിവാഹം അപ്പുക്കുട്ടൻ തന്നെ നടത്തിക്കൊടുക്കുന്നു.
'തളിരിട്ട കിനാക്കൾ' എന്ന എസ് ജാനകി ബാബുരാജ് സഖ്യത്തിൽ പിറന്ന പാട്ട് സിനിമാലോകത്ത് ഐതിഹാസമായ മാനമാണ് കൈവരിച്ചത് .എസ് കെ പൊറ്റക്കാടിന്റെ പ്രസിദ്ധ നോവലാണ് മൂടുപടം. സാഹിത്യകൃതികൾ ചോരാതെ അഭ്രപാളികളിൽ ആവിഷ്കരിക്കാൻ മലയാള സിനിമയെ വെല്ലാൻ മറ്റു ഇന്ത്യൻ ഭാഷകളിൽ മറ്റൊന്ന് ഇല്ലന്ന മട്ടായി ഇതോടെ. പ്രവാസികളും അവരുടെ പ്രശ്നങ്ങളും മലയാള സിനിമയിൽ ഇത്രയും തന്മയത്തോടെ വരച്ചു കാട്ടുക ആദ്യമായായിരുന്നു.പ്രത്യേകിച്ചും മലയാളികൾ ധാരാളമായി കുടിയേറി പാർത്ത ബോംബേ പോലുള്ള നഗരത്തിലെ ജീവിതം. ഹിന്ദി മാത്രം സംസാരിക്കുന്ന 'ചമ്പ' എന്ന കഥാപാത്രവുമുണ്ട് മൂടുപടത്തിൽ.മലയാളികൾ ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. അവർ മറ്റുള്ളവരുടെ ജീവിതഗതികളിൽ വന്നുചേരുന്നുണ്ട്. പക്ഷെ ഹിന്ദി സിനിമ ഒരിക്കലും ഇത് അംഗീകരിച്ചില്ല. 'ദിൽസെ'യിൽ മണിരത്നം അതു ചെയ്യുന്നവരെ.