ഭാഷാഗാനങ്ങൾ

കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ

 

കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ
പൂരം എനിക്കൊന്നു കാണണം കാന്താ...(2)
പൂരം അതിലൊന്ന് കൂടണം കാന്താ ...(2)
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

തിമില എനിക്കൊന്നു കാണണം കാന്താ..(2)
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ... (2)
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)
മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...(2)
കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ

എന്തു തന്റെ തീണ്ടലാണ്

 

എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് (4)

മാറടാ മാറാടാ മാറാടങ്ങട് മാറടാ...
മാറടാ മാറാടാ പാക്കനാരേ മാറടാ...
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്
എന്തു തന്റെ തീണ്ടലാണ്
എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല്

ഉപ്പുകുത്ത്യാ മുളയ്ക്കുമോ വേലീമേ പടരുമോ...
ഉപ്പുകുത്ത്യാ മുളയ്ക്കുമോ ഉപ്പുകുത്ത്യാ മുളയ്ക്കുമോ... വേലീമേ പടരുമോ...
പിന്നെന്തു തീണ്ടലാണ് തമ്പുരാ‍ന്റെ തീണ്ടല്...
പിന്നെന്തു തീണ്ടലാണ്
പിന്നെന്തു തീണ്ടലാണ്... തമ്പുരാ‍ന്റെ തീണ്ടല്...

വീരവിരാട കുമാര വിഭോ

രചന : ഇരയിമ്മന്‍ തമ്പി

വീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോ
വീരവിരാട കുമാര വിഭോ, ചാരുതരഗുണ സാഗരഭോ
മാരലാവണ്യ, നാരി മനോഹാരി താരുണ്യ
ജയ ജയ ഭൂരി കാരുണ്യ, വന്നീടുക
ചാരത്തിഹ പാരില്‍ത്തവ
നേരത്തവരാരുത്തര സാരസ്യസാരമറിവതിനും
ചാരത്തിഹ പാരില്‍ത്തവ
നേരത്തവരാരുത്തര സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകള്‍ ചെയ് വതിനും

നിന്നെക്കാണാൻ എന്നെക്കാളും

 

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നേ  വരെ വന്നില്ലാരും

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു  വരെ വന്നില്ലാരും

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നേ  വരെ വന്നില്ലാരും

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും

കാതിലാണേൽ കമ്മലില്ലാ കഴുത്തിലാണേ മാലയില്ലാ
കൈയ്യിലാണേ വളയുമില്ല കാലിലാണേ കൊലുസുമില്ലാ

വീരവിരാടകുമാരവിഭോ

വീരവിരാട കുമാര വിഭോ
ചാരുതരഗുണ സാദരഭോ
മാരലാവണ്യ
നാരി മനോഹരി താരുണ്യ
ജയ ജയ ഭൂമി കാരുണ്യ
വന്നീടുക ചാരത്തിഹ പാരിത്തവ
നേരത്തവരാരുത്തര
സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകൾ ചെയ് വതിനും

നാളീക ലോചനമാരേ നാം
വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി മുധരാഗ മാലകൾ പാടി
കരം കൊട്ടി ചാലവേ ചാടി
തിരുമുന്നിൽ താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു
ആളികളേ നടനം ചെയ്യേണം
നല്ല കേളി ജഗത്തിൽ വളര്‍ത്തേണം

Submitted by Kiranz on Mon, 06/29/2009 - 20:06

അമ്പിളിച്ചഷക / നിദ്രയിൽ നിലീന

ജി ശങ്കരക്കുറുപ്പിന്റെ സാഗരഗീതം മൂന്നും നാലും
ഖണ്ഡികകൾ.ഒന്നും രണ്ടും അഭയം എന്ന മലയാള ചലച്ചിത്രത്തിനു വേണ്ടി ദക്ഷിണാമൂർത്തി
സംഗീതം പകർന്ന് യഥാക്രമം യേശുദാസും എസ് ജാനകിയും
ആലപിച്ചു.

അമ്പിളിച്ചഷകത്തിൽ നുരയും ദിവ്യാനന്ദം
അമ്പിലേന്തിക്കൊണ്ടെത്തീ
ശുക്ലപഞ്ജമി മന്ദം.

ആ നതമുഖിയുടെ നീലഭ്രൂ നിഴലിച്ച
പാനഭാജനം, വമ്പും
കരത്താൽ സ്വയം വാങ്ങി ,
ഫേനമഞ്ജുളസ്മിതം കലർന്നു നുകർന്നന്യ-
ജ്ഞാനമെന്നിയേ
പാടും ഹർഷജ്‌^ംഭിതസത്വ-

ഭാവത്താൽതരംഗിതമായ നിൻ വിരിമാറ-
ത്താ വധു തല
ചാച്ചു നിൽക്കുന്നു ലജ്ജാമൂകം.

Submitted by Achinthya on Sun, 04/05/2009 - 19:53

മാവേലിപ്പാട്ട്

(3000 വർഷങ്ങൾക്കു മുമ്പു ചേരനാടിനു ഉണ്ടായിരുന്ന ഒരു സുവർണ യുഗത്തെ പറ്റി തലമുറകൾ തുടർച്ചയായി പറഞ്ഞു കൈ മറിഞ്ഞു വന്ന വിവരങ്ങൾ അടങ്ങിയ ഈ പാട്ട്‌ നമുക്ക്‌ ഒരു അമൂല്യ സമ്പത്താണ്‌. ഭാഷ കരുപ്പിടിച്ച കാലം മുതൽ നാലു നൂറ്റാണ്ടിനു മുമ്പു വരെയുള്ള ഭാഷയുടെ പരിണാമങ്ങളിൽ പലതും ഈ പാട്ടിൽ കാണാൻ സാധിക്കും.

1 (മാവേലി നാടു വാണീടും കാലം)

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലേ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കും ഒട്ടില്ല താനും

Submitted by Achinthya on Sun, 04/05/2009 - 19:02