ഭാഷാഗാനങ്ങൾ

മഞ്ഞ മഞ്ഞ ബൾബുകൾ

 

മഞ്ഞ മഞ്ഞ ബള്‍ബുകള്‍
മിന്നി മിന്നി കത്തുമ്പോള്‍
എന്തിനെന്റെ കൊച്ചേട്ട
എന്നെ നോക്കണ്
പ്രൈവറ്റ്  ബസ്സിന്റ
ഹോണട്യാ കേൾക്കുമ്പോള്‍
പച്ചര്യാടുപ്പത്തണ് ട്യേ

മഞ്ഞ മഞ്ഞ ബള്‍ബുകള്‍
മിന്നി മിന്നി കത്തുമ്പോള്‍
എന്തിനെന്റെ കൊച്ചേട്ട
എന്നെ നോക്കണ്

കണ്ണെഴുതി പൊട്ടുംതൊട്ട്
കണ്ണടീല്ല് നോക്കുമ്പൊ
നമ്മക്കുള്ള്‍ ബസ്സതാ
പോണ്‍ട്യെ..

മഞ്ഞ മഞ്ഞ ബള്‍ബുകള്‍ ..
മിന്നി മിന്നി കത്തുമ്പോള്‍
എന്തിനെന്റെ കൊച്ചേട്ട
എന്നെ നോക്കണ്

മഞ്ഞളരക്കണ്
വാരി വാരി പൂശണ്
നീറിറ്റാ പാടില്യാണ്_ടീ

തെയ്യോം തക താരോം

 

തെയ്യോം തക താരോം തിത്തോം തക താരോ തിനന്തിനന്താരോ രാരിക്കന്‍രാരോ രേരിക്കന്‍രേരോ

അപ്പരുന്തിപ്പരുന്തേ പരുന്തേ മാനത്തെ ചെമ്പരുന്തേ മാനത്തൂടങ്ങിങ്ങുപായും പരുന്തേ മാനത്തെ ചെമ്പരുന്തേ പരുന്തേ ആടിവരൂ പരുന്തേ - തെയ്യോം ....

കൊക്കു കളി കണ്ടു നിക്കും പരുന്തേ മാനത്തെ ചെമ്പരുന്തേ കൊക്കിനെ വന്നങ്ങു റാഞ്ചും പരുന്തേ മാനത്തെ ചെമ്പരുന്തേ പരുന്തേ ആടിവരൂ പരുന്തേ - തെയ്യോം ....

ഇങ്ങനെ ആട്,ആന,പാമ്പ്.കാള,പോത്ത്,മയില്‍,കുയില്‍,മൈന,തത്ത ഇവയെല്ലാം കൊക്കിനു പകരം പാടാം ...

തന്നാനെ താനാ

 

തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ കുന്തക്കാരോ
കുന്തം കൊണ്ട് തീ തടുത്തെ..(2)

തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ മല്ലന്മാരോ മല്ലു കൊണ്ട് തീ തടുത്തെ...(2)

തന്നാനെ താന തിന തന്നാനെ താന
തന്നാനെ താന തിന തന്നാനെ താന
വാവരിശം കാറ്റു അടിച്ചേ
മതിലകത്ത് തീയെരിഞ്ഞേ....(2)
തമ്പുരാന്റെ പരിചക്കാരോ
പരിച കൊണ്ട് തീ തടുത്തെ...(2)

ആടു പാമ്പേ ആടാടു പാമ്പേ

 

ആടു പാമ്പേ ആടാടു പാമ്പേ

ആടു പാമ്പേ ആടാടു പാമ്പേ ആടാടു പാമ്പേ...
ആടു പാമ്പേ ആടാടു പാമ്പേ കാവിലിളം പാമ്പേ...

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടു പാമ്പേ ആടാടു പാമ്പേ)

കൊച്ചു കുഞ്ഞിൻ

 

കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി
കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി

കാത്തിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ടു പോയി
തെക്കു തെക്കൊരു തൈ മരത്തില്‍ കൊണ്ടു ചെന്നു വെച്ചേ

കാര്‍ത്തു നിന്റെ തോർത്തെവിടെന്ന്‍ ഓർത്തു നോക്കെടി കാര്‍ത്തു
കാര്‍ത്തു നിന്റെ തോര്‍ത്തെങ്ങാനും കൂര്‍ത്ത മുള്ളില്‍ കോർത്തോ

കാര്‍ത്തിക താന്‍ വളര്‍ത്തിയൊരു മൂത്ത മോളെ കാര്‍ത്തൂ
കാര്‍ത്തൂ നിന്റെ തോര്‍ത്തെങ്ങാനും കൂര്‍ത്ത മുള്ളില്‍ കോര്‍ത്തോ

ഇടയ്ക്കിടയ്ക്ക് എന്നോട് മിണ്ടിയാ നിനക്ക് എന്താടി ചേതം
കാര്‍ത്തിക താന്‍ വളര്‍ത്തിയൊരു മൂത്ത മോളെ കാര്‍ത്തൂ

തമ്പുരാൻ തന്നുടെ കിന്നാരം

 

തമ്പുരാന്‍ തന്നുടെ കിന്നാരം കേട്ടോണ്ട്
തേവൂ നീ തേവട തേവോ തേവാ
നേരം പോയൊരു നേരത്തും
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
അരത്തൊണ്ട് കള്ളും തന്ന്
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
അരമുറി കരിക്കുംതന്ന്
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
പുഞ്ചയ്ക്കു പൂജാവോളം
തേവൂ തേവട തേവോ തേവാ
പുകിലൊന്നും പറയാണ്ടങ്ങട്
തേവൂ തേവട തേവോ തേവാ
മാരിമഴകള്‍ ചൊരിഞ്ച പോലെ
ചെറു വയലുകളൊക്കെ നനഞ്ചേ
പൂട്ടിയൊരുക്കി പാകണഞ്ചേ
ചെറു ഞാറുകളൊക്കെ കെട്ടിയെറിഞ്ചേ
 

വടക്കത്തിപ്പെണ്ണാളേ

 

വടക്കത്തി പെണ്ണാളേ
വൈക്കം കായല്‍ ഓളം തല്ലുന്ന വഴിയേ കൊയ്ത്തിനു വന്നവളേ
കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ കണിമങ്കേ കന്നി മടത്തേ

വടക്കത്തി പെണ്ണാളേ
ആളൊഴിഞ്ഞ മൈനപ്പാട നടുവരമ്പത്ത് അതിരു വരമ്പത്ത്
ആയിരം താറാകാറനിലവിളിയും എന്റെ മനസ്സിന്റെ കനക്കലു
നീ കേട്ടോ നീകേട്ടില്ലേ എന്റെ താറാപറ്റം പോലെ ചെതറുന്നേ ഞാന്‍

തെയ്‌താര തെയ്‌താര

 

തെയ്താര തെയ്താര തക തെയ്താര തെയ്താര ......(2)
പെണ്ണായ പെണ്ണെല്ലാം കൂട്ടം കൂടി വട്ടത്തിൽ കൂടി
വഴക്കൊന്നു കൂടി തെയ്താര........(2)
കണ്ണില്ലാത്തൊരു പെണ്ണു പറഞ്ഞു
പെണ്ണിനു കണ്മഷി നന്നല്ലെന്ന് തെയ്താര.........(2)
കാതില്ലാത്തൊരു പെണ്ണു പറഞ്ഞു
പെണ്ണിന്‍ കമ്മലു നന്നല്ലെന്ന് തെയ്താര..........(2)
കയ്യില്ലാത്തൊരു പെണ്ണു പറഞ്ഞു
പെണ്ണിനു കരിവള ചേരില്ലെന്ന് തെയ്താര..........(2)
കണ്ണും മൂക്കും കാതും പോയൊരു പെണ്ണു മൊഴി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു
തൻകാര്യം അഞ്ജനമെന്തെന്നെനിക്കറിയാം മഞ്ഞളു പോലെ വെളുത്തിരിക്കും.