ഗാനസാഹിത്യം

സ്വാഗതം

Submitted by kevinsiji on Sun, 03/01/2009 - 12:00

ഗാനസാഹിത്യശാഖയിലെ മുത്തുകളും പവിഴങ്ങളും കൊണ്ടു നിറഞ്ഞ ഈ ശേഖരത്തിൽ നിന്നു് നിത്യവും ആസ്വാദ്യകരമായ നിമിഷങ്ങൾ തേടിയെത്തുന്ന എല്ലാ അനുവാചകർക്കും സ്വാഗതം ആശംസിച്ചു കൊള്ളുന്നു.

ഈ മരത്തണലിൽ ഇത്തിരിനേരം ഇരുന്നു് സ്വല്പം സല്ലപിക്കുവാൻ കൂടി നിങ്ങളെ ക്ഷണിക്കുന്നു.

ആലിമാലി

Submitted by keral8 on Tue, 07/27/2010 - 04:55

‘നീരാടുവാൻ നിളയിൽ’, ‘ആലിമാലി ആറ്റിൻ‌കരയിൽ’ എന്നീ പാട്ടുകളിലെ ആലിമാലി എന്ന വാക്കിന്റെ അർത്ഥം എന്താണ്?

 

ഇരുളിൻ മഹാനിദ്രയിൽ

Submitted by samshayalu on Tue, 06/22/2010 - 19:30


മലയാള സംഗീത ചർച്ചാവേദികളിൽ സ്ഥിരം സാ‍ന്നിധ്യമാവുന്ന രണ്ട് വ്യക്തികളാണ് സംശയാലുവും ജയ് മോഹനും. നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇവരിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി അവർ ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.

മല്ലികാബാണന്റെ പുഷ്പബാണങ്ങള്‍ ഏതെല്ലാം?

Submitted by Manikandan on Tue, 01/12/2010 - 00:09

അച്ചാണി എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്ക്രന്‍ മാസ്റ്റര്‍ രചിച്ച്, ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി പി ജയചന്ദ്രനും പി മാധുരിയും ചേര്‍ന്ന് പാടിയ മനോഹരഗാനമാണ് മല്ലികാബാണന്‍ തന്റെ വില്ലെടുത്തു.... ഈ ഗാനം കേള്‍ക്കാത്തവരും കുറവായിരിക്കും എന്ന് കരുതുന്നു. ഒരുപാടു തവണ ഈ ഗാനം കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇതെപ്പറ്റി പറയാന്‍ കാരണം ഒരു സുഹൃത്ത് ഇന്നലെ അയച്ച എസ് എം എസ് ആണ്. അദ്ദേഹത്തിന്റെ ചോദ്യം കാമദേവന്റെ അസ്ത്രങ്ങള്‍ എതെല്ലാം എന്നായിരുന്നു. എനിക്ക് തീരെ അറിയാത്ത കാര്യം. എങ്കിലും നെറ്റില്‍ ഒന്നു പരിശോധിച്ചു പല സൈറ്റുകളില്‍ നിന്നും മറുപടിയും കിട്ടി.

നഗരം മഹാസാഗരം

Submitted by Baiju T on Tue, 01/05/2010 - 01:26

വ്യക്തിപരമായി ഏറെ പ്രിയപ്പെട്ട ഗാനമായതിനാലാവും, മറവിയുടെ കയങ്ങളിൽ നീന്തിത്തളര്‍ന്ന അവസാനനാളുകളിലും ആരെങ്കിലും ഒരു പാട്ടുപാടാൻ പറഞ്ഞാൽ:

"നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ...............
ചളിയും ചുഴിയും താഴേ.............
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാൻ വിടാത്ത കാമുകി.........
പിരിയാൻ വിടാത്ത കാമുകി ..........."

എന്ന് ഇടറിയ കണ്ഠത്തോടെയാണെങ്കിലും ഭാസ്കരൻ മാഷ്‌ പാടിയിരുന്നത്‌. പല്ലവിയിലെ അവസാന രണ്ടുവരികൾ:

"പറയാന്‍ പറ്റാത്ത കാമുകി
പറയാന്‍ പറ്റാത്ത കാമുകി"—എന്നും അദ്ദേഹം മാറ്റിപ്പാടിയത്‌ മന:പൂർവമായിരുന്നോ? അറിയില്ല.

മൗനത്തിന്റെ സംഗീതം

Submitted by Baiju T on Thu, 10/15/2009 - 22:58

മൗനം സംഗീതമാണ്. ഉച്ഛസ്ഥായിയിലുള്ള ശബ്ദമാണ്‌ മൗനമെന്നൊരുപക്ഷമുണ്ട്. ശബ്ദബ്രഹ്മവും അനാഹതമാണല്ലോ. അതിതാരസ്ഥായിക്കപ്പുറമാണോ, അതോ അനുമന്ദ്രസ്ഥായിക്കപ്പുറമാണോ മൗനം? എവിടെയാകിലും മൊഴിമുത്തുകളേക്കാള്‍ ചിലപ്പോള്‍ ധ്വനനശേഷിയുള്ള ആ നിറവ് നാം അനുഭവിച്ചിട്ടുണ്ടാവും. മൗനത്തിന്‍റ്റെ സംഗീതം നമ്മെ അനുഭവിപ്പിച്ച പല സംഗീതകാരന്മാരുമുണ്ട്. ജോണ്‍ കേജിന്‍ന്റെ 4'33'' (Four Minutes Thirty-Three Seconds of Silence) ഇത്തരത്തില്‍ പ്രസിദ്ധവുമാണ്‌. കവിതകളിലും ഭാവഗാനങ്ങളിലും മൗനത്തെ സന്നിവേശിപ്പിച്ച എഴുത്തുകാരും വിരളമല്ല. മലയാളഗാനങ്ങളില്‍ മൗനത്തിന്‍റ്റെ വാഗ്മിത്വം നാം എത്രയോതവണ കേട്ടിരിക്കുന്നു.

സ്വപ്നം -1973- ഒരു കുറിപ്പ്

Submitted by Baiju T on Sat, 09/19/2009 - 20:34

വയലാര്‍-ദേവരാജന്‍ ടീമിന്‍റ്റെ ഗാനങ്ങള്‍ക്കായി സ്വപ്നത്തിന്‍റ്റെ സംവിധായകനായ ശ്രീ ശിവന്‍ പല തവണ ശ്രമിച്ചിട്ടും എന്തോകാരണത്താല്‍ നടന്നില്ല. അങ്ങനെയാണ്‌ സ്വപ്നത്തിലൂടെ ഒന്നിച്ചുചേരാനുള്ള ഭാഗ്യം ഓ.എന്‍.വി-സലില്‍ ചൌദരി ടീമിനെത്തേടിയെത്തുന്നത്. ജോലിസംബന്ധമായ കാരണങ്ങളാല്‍ അതുവരെ ബാലമുരളി എന്ന പേരില്‍  പാട്ടെഴുതിയിരുന്ന പ്രൊഫ. ഓ.എന്‍.വി കുറുപ്പ്,  സ്വന്തം പേരില്‍ പാട്ടെഴുതിയചിത്രം എന്ന സവിശേഷതയും സ്വപ്നത്തിനവകാശപ്പെടാനുണ്ട്‌.