Director | Year | |
---|---|---|
നിർമ്മല(1948) | പി വി കൃഷ്ണയ്യർ | 1948 |
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
നവലോകം | പി വി കൃഷ്ണയ്യർ | 1951 |
പി വി കൃഷ്ണയ്യർ
"നല്ല തങ്കൈ" എന്ന തമിഴ് നാടോടി കഥയെ ആസ്പദമാക്കിയുള്ള ചിത്രം.
"നല്ല തങ്കൈ" എന്ന തമിഴ് നാടോടി കഥയെ ആസ്പദമാക്കിയുള്ള ചിത്രം.
പ്രശസ്ത് സംഗീത സംവിധായകൻ ശ്രീ വി ദക്ഷിണാമൂർത്തിയുടെ സിനിമാ രംഗത്തേക്കുള്ള ആദ്യ പ്രവേശനം ഈ ചിത്രത്തിൽ കൂടിയാണു. കൂടാതെ അഗസ്റ്റിൻ ജോസഫ് , വൈക്കം മണി , എസ് പി പിള്ള , മിസ് ഓമന , ഛായാഗ്രാഹകൻ പി കെ മാധവൻ നായർ എന്നിവരുടെ ആദ്യത്തെ ചിത്രവും ഇതു തന്നെ.
"അമ്മ തൻ പ്രേമ സൌഭാഗ്യമേ...." എന്നു തുടങ്ങുന്ന പി ലീല ആലപിച്ച താരാട്ടു പാട്ട് മലയാള സിനിമയിലെ ആദ്യത്തെ താരാട്ടു പാട്ടായി അറിയപെടുന്നു. മിസ് ഓമന ചെയ്ത കഥാപാത്രത്തിന്റെ "അലങ്കാരി" എന്നുള്ള പേരു പിൽകാലത്തു ദുഷ്ട സ്വഭാവമുള്ള സ്ത്രീകളുടെ പര്യായമായി മാറി.
മലയാളത്തിലെ ആദ്യത്തെ "മെഗാ ഹിറ്റ്" എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൽ 14 ഗാനങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്
മധുരാപുരി രാജാവായ നല്ലണ്ണന്റെ (അഗസ്റ്റിൻ ജോസഫ്) സഹോദരി നല്ലതങ്കയെ രത്നപുരി രാജാവായ സോമനാഥന്‍ ( വൈക്കം മണി) വിവാഹം കഴിച്ചു കൊടുക്കുന്നു. നല്ലണ്ണന്റെ ഭാര്യ അലങ്കാരിക്ക് ( മിസ് ഓമന) നല്ല തങ്കയുടെ ഐശ്വര്യപൂർണമായ ജീവിതം തീരെ സഹിക്കുന്നില്ല. കാലങ്ങൾ നീങ്ങുന്നു. രത്നപുരിയിൽ കഠിനമായ ക്ഷാമമുണ്ടാകുന്നു. ജലാശയങ്ങളെല്ലാം വറ്റി വരളുന്നു. ജനങ്ങൾ ആഹാരമോ വസ്ത്രമോ ഇല്ലാതെ കഷ്ടപ്പെടുന്നു. നല്ലതങ്ക ഇതിനിടയിൽ ഏഴു കുഞ്ഞുങ്ങളുടെ മാതാവായി തീരുന്നു. തന്റെ സർവസ്വവും നാശത്തിന്റെ വക്കിലെത്തിയ ജനങ്ങൾക്കു വേണ്ടി സംഭാവന ചെയ്ത ശേഷം നല്ലതങ്ക സന്താനങ്ങളുമായി മധുരാപുരിയിലേക്കു പുറപ്പെടുന്നു. ഭർത്താവായ സോമനാഥൻ അതിനെ അനുകൂലിക്കുന്നില്ല. തന്റെ സഹോദരനിൽ നിന്ന് നല്ല സഹായങ്ങൾ ലഭിക്കുമെന്ന് നല്ലതങ്ക പറഞ്ഞപ്പോൾ അയാൾ അനുമതി നൽകുന്നു. ആപത്തിൽ ബന്ധുക്കളുണ്ടാവുകയില്ലെന്നും ബന്ധുവീട്ടിൽ ചെന്ന് അപമാനിതയാവുന്നതിനേക്കാൾ നല്ലത് മരിക്കുകയാണെന്നും സോമനാഥൻ അവളെ ഉപദേശിക്കുന്നു. രണ്ടു സേവകരും സന്താനങ്ങളുമായി നല്ലതങ്ക യാത്ര തുടങ്ങുന്നു. അവർക്കു കൊടുംകാടുകളിലൂടെ കടന്നുപോകേണ്ടതായി വരുന്നു. വന്യജന്തുക്കളിൽ നിന്നും കാട്ടാളന്മാരിൽ നിന്നും പലവിധ ഭീഷണികൽ ഉയർന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അവർ മധുരാപുരിയിൽ എത്തുന്നു. നല്ലണ്ണൻ തന്റെ സഹോദരിയെ യഥാവിധി സ്വീകരിക്കുന്നു. രത്നപുരി രാജ്യത്തിനുണ്ടായ അപകടസന്ധിയിൽ അദ്ദേഹം അത്യധികം വ്യസനിക്കുന്നു. വേണ്ട സഹായങ്ങൾ ഉടൻ എത്തിക്കാൻ ഏർപ്പാടുകൾ അദ്ദേഹം ചെയ്യുന്നു. അലങ്കാരിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല. അവൾ നല്ലതങ്കയെ പല വിധത്തിൽ ഉപദ്രവിക്കാൻ തുടങ്ങുന്നു. തന്റെ കുഞ്ഞുങ്ങൾക്കു ആഹാരം കൊടുക്കാൻ പോലും കഴിയാതെ നല്ലതങ്ക വിഷമിക്കുന്നു. എന്നാൽ തന്റെ സങ്കടങ്ങളൊന്നും അവൾ സഹോദരനെ അറിയിക്കുന്നില്ല. ബന്ധുക്കളിൽ നിന്നുണ്ടാകുന്ന അപമാനം സഹിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന ഭർത്താവിന്റെ നിർദേശം അനുസരിക്കാൻ അവൾ നിശ്ചയിക്കുന്നു. പട്ടിണി കിടന്നു വലയുന്ന തന്റെ കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു. പരമശിവനെ മനസ്സിൽ ധ്യാനിച്ച് കുട്ടികളെ ഒരു കിണറ്റിലെറിയുന്നു. അവസാനത്തെ കുട്ടിയെയും കിണറ്റിലെറിയാൻ തുടങ്ങുമ്പോൾ പരമശിവൻ പ്രത്യക്ഷപ്പെടുന്നു. കിണറ്റിലെറിഞ്ഞ കുട്ടികൾക്കു ജീവൻ തിരിച്ചുനല്‍കി അവരെ തിരികെ നല്ലതങ്കക്ക് കൊടുത്ത് ശിവൻ അപ്രത്യക്ഷനാകുന്നു. ഇതിനിടയിൽ വിവരമറിഞ്ഞ് നല്ലണ്ണൻ അവിടെയെത്തുന്നു. തനിക്ക് അലങ്കാരിയിൽ നിന്നും നേരിടേണ്ടി വന്ന ഉപദ്രവങ്ങൾ നല്ലതങ്ക സഹോദരനെ അറിയിക്കുന്നു. രോഷാകുലനായ നല്ലണ്ണൻ അലങ്കാരിക്കു തക്ക ശിക്ഷ കൊടുക്കാൻ തീരുമാനിക്കുന്നു. അവരുടെ തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്ത് കയറ്റി നാട്ടിലുടനീളം കൊണ്ടു നടക്കാൻ നല്ലണ്ണൻ ഉത്തരവിടുന്നു. രത്നാപുരി സർവൈശ്വര്യങ്ങളും വീണ്ടെടുക്കുന്നു. നല്ല തങ്കയും സോമനാഥനും തങ്ങളുടെ മക്കളോടൊത്ത് സസുഖം വാഴുന്നു.