അരയന്നമേ... ആരോമലേ...
ദമയന്തിക്കായ് ദൂതുമായ് പോകയോ...
അരയന്നമേ... ആരോമലേ...
ദമയന്തിക്കായ് ദൂതുമായ് പോകയോ...
പോകുമ്പോൾ അരുവികളുടെ തീരത്തെ
മാന്തോപ്പിൽ കുരുവികൾ കൂടേറും
കിളിമരമതിലങ്ങിങ്ങായ് പൂചൂടും
കുറുമൊഴി മലരിനു സഖിയൊരുവൾ
പൂനുള്ളാൻ പുലരിയിൽ അതുവഴിയെ
വന്നീടിൽ അവളുടെ കവിളുകളിൽ കൂത്താടും
കുറുനിര തടസ്സമിടും കാതിൽ നീ
എൻറെ ആത്മകഥ ചൊല്ലിടേണമതിനിന്നു
നിൻറെ കൃപയേകുമെങ്കിൽ രവിവര്‍മ്മ
നിന്നെ എഴുതി പതിച്ച പടം ഉടനടി തരുമിവൻ
അതിനൊരു പ്രതിഫലമായി..
പ്രേമിച്ചും അടിമുടി പരിലാളിച്ചും
മേളിച്ചും യുവജനമെന്നെന്നും
പരിസരമറിയാതോരോ ചാപല്യം
പലകുറി തുടരുമിതതിസരസം
പാരിങ്കൽ പ്രണയികളുടെ ചരിതം
പോരെങ്കിൽ മനസിനു ലഹരി മയം
സര്‍വ്വാംഗം മദരസലയ സുഖദം ആനന്ദം
ആത്മ നിര്‍വൃതിയടഞ്ഞിടുന്നൊ
രതിധന്യമായ നിമിഷങ്ങളേ വരിക
ഹംസതൂലിക മെടഞ്ഞ ശയ്യകളിൽ
ഒരു പിടി മധുരവും അനിതര ലഹരിയുമായ് ..
അരയന്നമേ... ആരോമലേ...
ദമയന്തിക്കായ് ദൂതുമായ് പോകയോ...
അരയന്നമേ... ആരോമലേ....