പൂജാബിംബം മിഴി തുറന്നു

പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ
സൂര്യനുണർന്നൂ ചന്ദ്രനണർന്നൂ
മംഗള യാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേ നീയിന്നാർക്കു സ്വന്തം
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ

എന്തിനു സന്ധ്യേ നിൻ മിഴിപ്പൂക്കൾ
നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടെ
ആശീർവാദങ്ങളോടെ
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു
തിങ്കൾ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ

സ്വയം വര വീഥിയിൽ നിന്നെയും തേടി
ആകാശ താരകളിനിയും വരും
നിന്റെ വർണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാൻ
ആ‍ഷാഡ മാസങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം
നിന്നെ മോഹിക്കുമെൻ
ഏകാന്ത സൂര്യനു നൽകൂ
ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ

പൂജാ ബിംബം മിഴി തുറന്നൂ
താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയിൽ
സൂര്യനുണർന്നൂ ചന്ദ്രനണർന്നൂ
മംഗള യാമം തരിച്ചു നിന്നൂ

 
Lyricist