കണ്മണിയേ നിൻ ചിരിയിൽ

കണ്മണിയേ നിൻ ചിരിയിൽ അലിയുന്നു നൊമ്പരങ്ങൾ

ഉടലാർന്ന സ്നേഹമല്ലേ കരയാതുറങ്ങൂ നീ

നിൻ മിഴികൾ നനയും നേരം പിടഞ്ഞു പോവതെന്റെ മാനസം

ഉം….ഉം….

 

ചോറ്റാനിക്കര ദീപാരാധന നേരം

എന്നും നീ തൊഴുതു വണങ്ങി

തിരുനാമം ചൊല്ലണം

അമ്പലനടയിൽ കൈത്തിരിയേന്തും

ഗോപികയായി നീ വിളയാടേണം

നീ കാണും കനവെല്ലാം സാഫല്യം പൂകണം

നീ പാടും ശീലുകളിൽ ശ്രീരാഗം വാഴണം  (കണ്മണിയേ)

 

അമ്മയ്ക്കോ മനമുത്തായി നീ വളരേണം

എന്നും ഈ വീടിൻ കനകവിളക്കായ് വാണിടേണം

പൂമുഖവാതിൽപ്പടിയിൽ പൂക്കും

പുലരിപ്പെണ്ണായ് നീ ഉണരേണം

ഋതുമതിയായ് തറവാട്ടിൽ സൗഭാഗ്യം നൽകണം

മണവാട്ടിപ്പെൺകൊടിയായ് മാംഗല്യം ചൂടണം  (കണ്മണിയേ)

Submitted by Achinthya on Tue, 08/06/2019 - 15:21