മരതക്കൂട്ടില്‍ പാടും പാടും
കിളിമകളേ നീയറിഞ്ഞോ
എന്‍ മോഹവല്ലരി കുളിരണിഞ്ഞു
മേലാകെ പൂവണിഞ്ഞു
മേലാകെ പൂവണിഞ്ഞു
മരതക്കൂട്ടില്‍ പാടും പാടും
സിന്ദൂരമണിയുന്നു ശ്രീമംഗലപ്പൂക്കള്‍
മഞ്ജീരമണിയുന്നു പൂഞ്ചോലകള്‍
കുളികഴിഞ്ഞുണങ്ങാത്ത കൂന്തലില്‍ നീ
ദശപുഷ്പം ചൂടുവാന്‍ വന്ന നേരം
ദശപുഷ്പം ചൂടുവാന്‍ വന്ന നേരം
ചിരിതൂകി ചിരിതൂകി നിന്നതെന്തേ
മുന്നില്‍ നിന്നതെന്തേ
മരതക്കൂട്ടില്‍ പാടും പാടും
മാമ്പൂക്കളെല്ലാം വിരിയുന്ന ദിവസങ്ങള്‍
മധുരിതമായ് തീരുന്ന നിമിഷങ്ങള്‍
പകല്‍ക്കിനാവൊരുക്കിയ പടവുകളില്‍
പ്രേമലോലയായ് നീ വന്നതെന്തേ
പ്രേമലോലയായ് നീ വന്നതെന്തേ
എന്നെ നോക്കി എന്നെ നോക്കി
നിന്നതെന്തേ മുന്നിൽ നിന്നതെന്തേ
മരതക്കൂട്ടില്‍ പാടും പാടും
കിളിമകളേ നീയറിഞ്ഞോ
എന്‍ മോഹവല്ലരി കുളിരണിഞ്ഞു
മേലാകെ പൂവണിഞ്ഞു
മേലാകെ പൂവണിഞ്ഞു
Film/album
Year
1986
Singer
Music
Lyricist