ഒടുവിലീ യാത്ര തൻ

ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും
ഒരു പിടി ഓര്‍മ്മകള്‍ നുകര്‍ന്നു ഞാന്‍ പാടും
ഒരു ഗാനം ഈ ഹംസഗാനം

പൂവില്‍ നിലാവില്‍ പൂര്‍ണ്ണെന്ദു മുഖികളില്‍
സൌവര്‍ണ്ണ മുന്തിരി പാത്രങ്ങളില്‍
കേവല സൌന്ദര്യത്തിന്‍ മാദക ലഹരി തേടി
ജീവിതമൊരുത്സവം എന്നു പാടീ
ഞാന്‍ അന്നു പാടീ
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും

ഈ വഴിവക്കില്‍ കണ്ടൂ തൂവേര്‍പ്പില്‍
കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍ (2)
ജീവനെ ദഹിപ്പിക്കും സ്നേഹ ദുഖങ്ങളാണീ
പൂവിന്റെ ലാവണ്യം എന്നു പാടീ ഞാനിന്നു പാടി
ഒടുവിലീ യാത്ര തന്‍ ഒടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരു നാള്‍ തളര്‍ന്നു വീഴും