പേരാറിൻ തീരത്തോ

പേരാറിൻ തീരത്തോ
പെരിയാറിൻ തീരത്തോ
ശാരദേന്ദു നട്ടു വളർത്തിയ
പേരമരത്തോട്ടം
പേരമരത്തോപ്പിലോ
ദൂരെ മലയോരത്തോ
മാരിവില്ലിൻ സുന്ദരമാം
മാലക്കാവടിയാട്ടം

ആടിയോടി പോകും പെണ്ണെ
ആട്ടം കാണാൻ പോരാമോ
കൂനിക്കൂടിയിരിക്കും ചെറുക്കൻ
കൂടെ വന്നാൽ പോരാം
പോരാമോ - പോരാം പോരാം
പോരാമോ - പോരാം പോരാം
(പേരാറിൻ..)

ഉച്ചവെയിലിൽ വാകകൾ നീർത്തിയ പച്ചക്കുടയുടെതണലത്ത്‌
പക്ഷികൾ പോലെ ചേർന്നിരുന്ന്
യക്ഷിക്കഥകൾ ചൊല്ലാം
ചൊല്ലാമോ - ചൊല്ലാം ചൊല്ലാം
ചൊല്ലാമോ - ചൊല്ലാം ചൊല്ലാം

അന്തി വരുമ്പോൾ വെളുത്തവാവിൻ
അരയാൽത്തറയിൽ കൂടാം
ചിങ്ങനിലാവിൻ വെള്ളവിരിപ്പിൽ
ചിറകുമൊതുക്കി കൂടാം
കൂടാമോ - കൂടാം കൂടാം
കൂടാമോ - കൂടാം കൂടാം
(പേരാറിൻ..)