പണ്ടു പാടിയ പാട്ടിലൊരെണ്ണം

പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി..കൊണ്ടു പോകരുതേ.. (2)

പാടിപ്പാടി ചുണ്ടുകൾ നോവും പാതിരാപ്പൂങ്കുയിലുകൾ പോലെ (2)
പാവമീ ഞാൻ അലയുകയല്ലേ..പാടിപ്പാടി വളർന്നവനല്ലേ (2)
അന്നു കണ്ട കിനാവിലൊരെണ്ണം നെഞ്ചിലൂറുമ്പോൾ
കൊണ്ടു പോകരുതേ എൻ ഹൃദയം കൊണ്ടുപോകരുതേ..

ഈ വസന്തനിലാവിലൊരൽ‌പ്പം..ഈണമേകാൻ വന്ന കിനാവേ (2)
നിന്റെ ചുണ്ടോടൊട്ടിയ നേരം (2)
എന്റെ ചുണ്ടിലുണർന്നൊരു ഗാനം
പണ്ടു പാടി മറന്നൊരു ഗാനം വീണ്ടുമോർക്കുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി..കൊണ്ടു പോകരുതേ.. (2)

Submitted by Kiranz on Mon, 03/02/2009 - 23:54