തങ്കക്കിനാപൊങ്കൽ

തങ്കക്കിനാപ്പൊങ്കൽ തകിൽതാളം പിടിക്കുമ്പോൾ

അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു

കണ്ണിലെ കലവറ നിറയും വർണ്ണാഭ വിടരുകയായ്‌

മഞ്ചലിൽ മണിയറയണയും മംഗളം മധുരവിലയമായ്‌

പാട്ടുമായ്‌ കൂത്തുമായ്‌ വാ തപ്പുംതട്ടി

വരവീണപാടുന്നതോ ഹരിവേണുമൂളുന്നതോ

നിൻഗീതമോ എൻനാദമോ

മധുചൈത്രസൗഗന്ധികം നിറപൂത്തപൊൻചെമ്പകം

താരുണ്യമോ ലാവണ്യമോ

ആരേ നീ തേടിയീ രാഗതീരങ്ങളിൽ

മൊഴിമുത്തുകൾ പൊഴിയുമോ പ്രേമകാവ്യങ്ങളിൽ

ഉള്ളിനുള്ളിൽ കള്ളിത്തുമ്പിയാടും

ചെല്ലക്കാറ്റിൻ ഇല്ലംചെല്ലും

മിന്നാമിന്നിപ്പെണ്ണിൻ കണ്ണിൽപൂക്കും മിന്നും പൊന്നും നൽകാം

സുരസോമ നീരാഴി ദേവപാലാഴി നീന്തി നീരാടിടാം

നിളനിന്നിലൊഴുകുന്നുവോ ഇളമിന്നുചമയുന്നുവോ

പൂവേണിയോ നിൻമേനിയിൽ

അകതാരിലീ സംഗമം അണിയിച്ച ശ്രീകുങ്കുമം

സൗഭാഗ്യമോ സൗന്ദര്യമോ

നീവരൂ നിരുപമം സോമസൗധങ്ങളിൽ

സ്വരപാർവ്വണം പുണരുമെൻ സ്നേഹഗാനങ്ങളിൽ

ഒന്നാം കൊമ്പിൽ പൊന്നും പണ്ടോം ഞാത്തി

കൊന്നേംവന്നാൽ പിന്നേംനിന്നേ തളോംമേളോം പൂരോം കൂടും നാളിൽ

താലീം പീലീം ചാർത്താം

ഒരു സാന്ധ്യതാരത്തിൽ ദേവതാരത്തിൽ സ്മേരമലിയിച്ചിടാം

 

Lyricist