ഇരുമെയ്യും

ഇരുമെയ്യും ഒരുമനസ്സും

ഈറനാം ഈ രാവുകളും

ഇതളിതളായ്‌ തേൻചൊരിയും

ഈ നിലാവും പൂവുകളും

തഴുകിമയങ്ങും മധുരിമയിൽനിൻ

ഹൃദയശലഭം ഉണരുമോ

മതിവരുവോളം നുകരുമോ

ചായുറങ്ങുമ്പോൾ കാറ്റേ

നിന്റെ താലവൃന്ദം കടംതരില്ലേ

പാതിരാമുല്ലേ നിന്റെ

അല്ലിപാനപാത്രം തുളുമ്പുകില്ലേ

പുളകങ്ങൾ പൊതിയാൻ പൂജിച്ചതല്ലേ

പൂമഴയിൽ നിൻ മൂടുപടം

വേനലറുതിയിൽ പെരുമഴപെയ്താൽ

പുതുമണ്ണും പുളയുകില്ലേ

മുകിലിന്റെ അനുപമജലകണമൊരുനാൾ

മുത്തായ്‌ തീരില്ലേ

മിഴിയും മിഴിയും തമ്മിൽ മൊഴിമാറ്റം

പാൽ ചുരനീടും രാവേ

പുള്ളിപയ്യിനെപ്പോലണയുകില്ലേ

പാട്ടുറങ്ങീടും നെഞ്ചിൽ

പ്രേമം പള്ളിയോടം തുഴയുകില്ലേ

ഇണമാനിൻ മിഴികൾ ഈരിലകിളികൾ

ഈ അധരത്തിൽ ചെമ്പവിഴം

നീലകടലിന്റെ വിരിമാറിൽ പടരും

നദിയൊരു വധുവല്ലേ

പകലിന്റെ ഇടവഴി തണലിനു

തുണയായ്‌ പാവം ഞാനില്ലേ

വഴിയും നിഴലും തമ്മിൽ കുടമാറ്റം