അലയുമെൻ

അലയുമെൻ പ്രിയതരമോഹങ്ങൾക്കിന്നിനി
ഇളവേൽക്കുവാനൊരു തേൻ‌കൂട്
ഇളമാനുകളിണയായ് തുള്ളും ചന്ദന
ക്കുടിലിനകത്തൊരു  തേൻ‌കൂട് നിൻ
കുടിലിനകത്തൊരു  തേൻ‌കൂട് നിൻ (അലയുമെൻ..)
 
 ഒരു സ്വർണ്ണത്താലി തൻ താമരപ്പൂവായെൻ
ഹൃദയമീ മാറത്തു ചായും (2)
കാതോർത്തു കേൾക്കുമതെന്നും നിന്നാത്മാവിൻ
കാതരമോഹത്തിൻ മന്ത്രം
പ്രണയാതുരമാം സ്വപ്നമന്ത്രം (2)
പ്രണയാതുരമാം സ്വപ്നമന്ത്രം (അലയുമെൻ..)
 
മിഴിയിലെയാകാശ നീലിമയിൽ സ്വപ്ന
മതിലേഖ തോണിയിൽ വന്നൂ (2)
തോണി തുഴയുന്നൊരാളിന്റെ ചാരത്ത്
നാണിച്ചിരിക്കുന്നതാരോ മെല്ലെ
മാറത്തു ചായുന്നതാരോ (2)
മെല്ലെ മാറത്തു ചായുന്നതാരോ (അലയുമെൻ..)