പാദപൂജാ

പാദപൂജാ മലരായി  നിന്റെ ചേവടിയിൽ  പാറി വീഴുന്നു
കൊട്ടിയടച്ച നിൻ കോവിലിൻ വാതിലിൽ
പൊട്ടിക്കരഞ്ഞു ഞാൻ വീഴുന്നു (പാദപൂജ..)
 
പാപത്തിൻ  മുൾക്കിരീടം തകർന്നല്ലോ
പശ്ചാത്താപത്തിൻ തപ്ത ബാഷ്പം നീയണിഞ്ഞല്ലോ (2)
കാലമാം ശ്രീരാമന്റെ കാലടിപ്പൊടിയേൽക്കേ
താപസകന്യയായ് നീയുണർന്നല്ലോ (പാദപൂജ..)
 
 
കാലചക്രം തിരിയുമ്പോൾ കദന മേഘം കൊടും
കാറ്റടിച്ചു ദൂരെ ദൂരെ പറന്നു പോകും (2)
ഏതു വേനൽ ചൂടുകാറ്റും മറഞ്ഞു  വീണ്ടും
വേണുഗാനം ഊതിയെത്തും മാധവമാസം (പാദപൂജ..)