രത്നാഭരണം
രത്നാഭരണം ചാർത്തി വരുന്നൊരു രമണീ മാസമേ
മാറോടു ചേർത്തു വെച്ചോമനിക്കാനൊരു
മാതളപ്പൂ തരില്ലേ തരില്ലേ മാതളപ്പൂ തരില്ലേ
(രത്നാഭരണം...)
പുതിയ കിനാവിൻ പരാഗവുമായിന്ന്
പുലരൊളിവാതിൽ വന്നൂ
എന്നും കൊതിച്ചൊരാ മന്ദസ്മിതം തേടി
അന്തരംഗം പൂത്തുലഞ്ഞൂ
ചിങ്ങമൊരുക്കിയ കണിയെവിടെ
ചിത്തിരപ്പൂവിൻ സഖിയെവിടെ
സഖിയെവിടെ
(രത്നാഭരണം...)
നോവിന്റെ വേലിപ്പടർപ്പുകൾക്കപ്പുറം
മാരിവിൽ മാല കൊരുത്തു
എന്നും കൊതിച്ചൊരാ സംഗീതവാഹിനി
കേൾക്കുവാനുള്ളം തുടിച്ചു
ആവണി നൽകിയ നിധിയെവിടെ
ആരും മുകരും മുത്തെവിടെ
മുത്തെവിടെ
(രത്നാഭരണം...)