വരമഞ്ഞൾക്കുറി തൊട്ട്
തിരുനടയിൽ തിരി വെച്ച്
സന്ധ്യേ നീയെന്തേ ചിരിച്ചു
മേലാകെത്തളിരിട്ട് മനമാകെ കസവിട്ട്
സന്ധ്യേ നീയെന്തേ നിനച്ചൂ
(വരമഞ്ഞൾ...)
ഒരു ദൂരസാഗരതീരം
ഉയിരിൽ വിടർത്തിയ ഗീതം
ഓർമ്മയിൽ തേന്മഴ ചൊരിയുന്നു
ആകാശപ്പൊയ്കക്കടവിൽ
അഴകമ്പിളി വിരിയുമ്പൊൾ
അകതാരിതളന്തിക്കുളിരിൽ സുരഭിലമാകും
അന്തിക്കുളിരിൽ സുരഭിലമാകും
(വരമഞ്ഞൾ...)
ഒരു രാഗമോഹന ഭാവം
പരിരംഭണം ചെയ്ത നേരം
നൂപുരം പിന്നെയും ഉണരുന്നു
സോപാനപ്പടവുകൾ തോറും
പദചലനം പൂവിരിയിക്കെ
സ്വരസുഖലയലഹരിയിൽ ഉള്ളം
മധുരിതമാവും ലഹരിയിൽ ഉള്ളം
മധുരിതമാവും
(വരമഞ്ഞൾ...)