ഇല്ലത്തെ തിരുമുറ്റത്തിന്നൊരു

 

ഇല്ലത്തെ തിരുമുറ്റത്തിന്നൊരു
പുള്ളോപ്പെൺ കൊടി വന്നൂ
വീണക്കുഞ്ഞിനോടൊപ്പം പാടാനൊ
രോണത്തുമ്പിയും വന്നൂ
നാലുകെട്ടിൻ നടുമുറ്റത്തേ അവർ
നാവോറു പാടിയിരുന്നൂ

ചിങ്ങം വന്നല്ലോ ഓണച്ചിന്തുകൾ പാടിയല്ലോ
കാണാനെന്തൊരു ചേലാണീ
മലനാടൊരു പൂക്കളമായീ
മലരിറുത്തങ്ങനെ
മടി നിറഞ്ഞങ്ങനെ
പൊലി പൊലി പാടാൻ വന്നാട്ടെ
കണ്മണിമാരാം സുമംഗലിമാരേ
കുമ്മിയടിക്കാൻ വന്നാട്ടെ
(വീര വിരാട കുമാര വിഭോ
ചാരു തരഗുണസാഗര ഭോ...)

മേടം വന്നല്ലോ ഇനി
പാടൂ വിഷുക്കിളിയേ
മേലേക്കാവിലെ പൂരം വേല
ക്കേഴരപ്പൊന്നാനയുണ്ടോ
കളിയരങ്ങത്തൊരു നിറവിളക്കിൻ മുൻപിൽ
നളദമയന്തിമാരുണ്ടോ
നളിനമിഴിമാരെ നട പഠിപ്പിക്കുന്ന
കളഹംസകേളികളുണ്ടോ
കണ്ടാലെത്രയും കൗതുകമുണ്ടിതിനെ
പണ്ടു കണ്ടില്ലാ ഞാൻ ഏവം വിധം കേട്ടുമില്ലാ