വാനിലെ നന്ദിനി

വാനിലെ നന്ദിനി മേലെ പൂനിലാ പാൽ ചുരത്തുമ്പോൾ
എൻ‌ മണിക്കുട്ടനെ മാറോടു ചേർത്തുനീ
അമ്മിഞ്ഞ നൽകുന്നതോർമ്മ വരും
നമ്മളൊന്നിച്ചിരിക്കുന്നതോർമ്മ വരും
ചോലക്കുളിരുള്ള തെന്നൽ ഈ വഴി വന്നണയുമ്പോൾ
പൂവൊത്ത കൈകളാൽ അങ്ങെന്റെ മെയ്യാകെ
പുൽകി തലോടുന്നതോർമ്മ വരും
നമ്മളൊന്നിച്ച രാത്രികൾ ഓർമ്മവരും

ഇന്നുവരും ഭവാൻ നാളെ വരുമെന്ന്
നിത്യവും ഞാനാറ്റ്നോറ്റിരിക്കും
പൊന്നുണ്ണി അച്ഛന്റെ ചിത്രത്തിൽ മുത്തുമ്പോൾ
പിന്നെ ഞാനാകെ തകർന്നുപോകും
മനം സാന്ത്വന കെട്ടറ്റടർന്നു വീഴും
(വാനിലെ നന്ദിനി )

ദുഖങ്ങൾ ഇത്തിരി ഇല്ലാതിരിക്കുകിൽ
സൗഖ്യത്തിൻ മാറ്റ് കുറഞ്ഞ് പോകും
കൂരിരുട്ടില്ലെങ്കിൽ സൂര്യോദയത്തിന്റെ
വശ്യത വറ്റി വരണ്ട് പോകും
മിഴി വെൺപ്രകാശത്തിൽ കരിഞ്ഞ് പോകും
ചോലക്കുളിരുള്ള തെന്നൽ ഈ വഴി വന്നണയുമ്പോൾ
പൂവൊത്ത കൈകളാൽ അങ്ങെന്റെ മെയ്യാകെ
പുൽകി തലോടുന്നതോർമ്മ വരും
നമ്മളൊന്നിച്ച രാത്രികൾ ഓർമ്മവരും
(വാനിലെ നന്ദിനി )