ഓർമ്മകളായ് കൂടെ വരൂ
ഓർമ്മകളായ് പാടി വരൂ
ഇനി യാത്ര പറയാനും ഇവിടില്ലാരും
പാഥേയമായ് പാട്ടിന്റെ ഈണം
ഓർമ്മകളായ്.. .
ഏതോ യക്ഷഗാനം കേട്ടിരുന്ന രാവിൽ (2)
ചിലമ്പിട്ട മോഹം പോൽ
ചിരിച്ചാർത്തു പോയ് ഞാൻ (2)
സ്നേഹം സിര തോറും പടരുന്നോരഗ്നിയായ്
തിരിനാളം താനേ വിടരുന്ന ദീപമായ്
സ്നേഹിക്കുവാനായ് ജീവിച്ചു നമ്മൾ
ഓർമ്മകളായ്. .
ദൂരെ ദൂരെയേതോ വാനമ്പാടി പാടും (2)
വിരഹാർദ്ര ഗാനത്തിൽ വിരിയുന്ന പൂക്കൾ (2)
സ്നേഹം ഇതൾതോറും പടരും സുഗന്ധമായ്
എരിവേനൽ പോലും പുണരുന്ന വർണ്ണമായ്
സ്നേഹിക്കുവാനായ്
ഓർമ്മകളായ് കൂടെ വരൂ
ഓർമ്മകളായ് പാടി വരൂ
ഇനി യാത്ര പറയാനും ഇവിടില്ലാരും
പാഥേയമായ് പാട്ടിന്റെ ഈണം(2)