നക്ഷത്രങ്ങൾ തിളങ്ങും
ആകാശത്തിൻ ചിറകിൽ
ഏകനാം സൂര്യനെ തേടുന്ന
മൂകനാം രാത്തിങ്കൾ പോലെ
വിതുമ്പും മനസ്സേ (നക്ഷത്രങ്ങൾ...)
നുരയുമീ സമുദ്രത്തിൽ മനസ്സിലെ ചുഴി പോലെ
പിടയുമീ ഇരുളിലെ മെഴുതിരിക്കതിർ പോലെ
വെറുതേ വെറുതേ അലയും മിഴിയിൽ ഒഴുകുന്ന
ദേവസംഗീതമേ (നക്ഷത്രങ്ങൾ...)
ഇടറുമീച്ചുവടുകൾ ഇരുവഴി പിരിഞ്ഞേ പോയി
തളരുമീ കൊലുസൂകൾ മറുമൊഴി മറന്നേ പോയ്
എവിടെ മഴയായ് പൊഴിയും ഒരു സ്നേഹമന്ത്രനാളം
ശ്യാമസല്ലാപമേ (നക്ഷത്രങ്ങൾ...)
------------------------------------------------------------