മണിപ്പന്തലിൽ കല്ല്യാണ
ക്കണിപ്പന്തലിൽ
പുലർത്തെന്നലേ നീ മെല്ലെ
വലം വെച്ചുവോ
ഇലത്താലത്തിൽ മിന്നും മലർത്താലിയും
കുളിർക്കൂട്ടും കിളിപ്പാട്ടുമായ്
വിളിയ്ക്കുന്നു വെയിൽ പ്രാവുകൾ (മണിപ്പന്തലിൽ...)
ചിരിച്ചില്ലു വിളക്കിന്റെ തിരിനാളമേ
കണിത്തുമ്പക്കുടത്തിന്റെ ഇതൾ പൈതലേ
കഴച്ചാറൽ ചിലമ്പിന്റെ ച്ഛിലും നാദമേ
മയില്‍പ്പേടക്കുരുന്നിന്റെ മണിത്തൂവലേ
ആകാശക്കാവിൽ കാണാൻ ആറാട്ടിന്നാനച്ചന്തം
നിന്റെ കല്യാണം (മണിപ്പന്തലിൽ...)
തെളിമിന്നൽക്കസവിന്റെ ഉടയാടയും
അലിയാത്ത പനിനീരിൻ മഴത്തുള്ളിയും
മനസ്സിന്റെ മണിമുത്തുക്കുടച്ചൂടി നീ
മധുമാസക്കുയിൽ പാടും കച്ചേരിയിൽ
മംഗല്യക്കാലം വന്നു മാമാങ്കപ്പൂരം വന്നു
പൂത്തു നിന്നാട്ടെ (മണിപ്പന്തലിൽ...)
-------------------------------------------------------------