കുക്കു കുക്കു കുക്കു കുറുകും കുയിലേ
കൂടു വെച്ചു പാടാമല്ലോ
മുത്തു മുത്തു മുത്തു മഴയായ് പൊഴിയാൻ
മേഘമായ് നീങ്ങാല്ലോ
ഒരു കുഞ്ഞാറ്റക്കാറ്റിൽ നാം ചേക്കേറൂല്ലോ
ഒരു പൂമ്പാറ്റപ്പെണ്ണായ് നീ പൂത്താടൂല്ലോ
ഞാൻ നിനക്കെന്റെ പ്രാർത്ഥന തൻ
പ്രാവുകളോ തന്നിടാം
നീയുറങ്ങും രാത്രികളിൽ
കൈത്തിരിയായ് പൂത്തിടാം
ഈ തങ്കത്തിങ്കൾത്തീരം തിരഞ്ഞു ചെല്ലാം
എൻ മാലാഖേ നിൻ തൂവൽ കുടഞ്ഞുറങ്ങാം
കിനാവു കാണാം ഓ..
ഞാൻ നിനക്കെന്റെ ഓർമ്മകൾ തൻ
പൂവുകളെ കൈമാറാം
നീ വളർത്തും മുന്തിരി തൻ
പൂമരങ്ങൾ കാത്തോളാം
ഈ ഈറൻസന്ധ്യാമേഘം പകർന്നു നൽകാം
എന്റെ പാട്ടിൻ കൂട്ടില്‍പ്പറന്നുയരാം
നനഞ്ഞൊരുങ്ങാം ഓ..
**********************************************************************
Film/album
Singer
Music
Lyricist