കണ്ണടച്ചാലും കനകക്കിനാക്കൾ

കണ്ണടച്ചാലും കനകക്കിനാക്കൾ 
കണ്ണു തുറന്നാലും കനകക്കിനാക്കൾ 

പണ്ടൊരു പൂമരച്ചോട്ടിലായ്‌ നിന്നെ 
കുണ്ഠിതത്തോടെ ഞാൻ കാത്തിരുന്നപ്പോൾ (2) 
മറ്റാരും കാണാതെ പൂമരമേറി നീ 
മലർ മഴ പെയ്യിച്ചതിന്നും ഞാൻ കാണ്മൂ (2) 

വെള്ളി നിലാവിൽ പൊന്നോണ രാവിൽ 
വള്ളിയൂഞ്ഞാലിൽ ഞാൻ ആടിയ നേരം (2) 

പിന്നിൽ നിന്നൂഞ്ഞാല തള്ളി നീ എന്നെ 
മണ്ണിൽ മറിച്ചിട്ട രംഗം ഞാൻ കാണ്മൂ (2) 

കണ്ണടച്ചാലും കനകക്കിനാക്കൾ 
കണ്ണു തുറന്നാലും കനകക്കിനാക്കൾ 

പാടത്തിൻ വക്കത്തെ പാലച്ചുവട്ടിൽ 
പാദസ്വരങ്ങൾ കിലുങ്ങിക്കിലുങ്ങി 
പാടിയും ആടിയും നീ വന്നു നിൽക്കെ ഞാൻ 
കോരിത്തരിച്ചോരാ രംഗം ഞാൻ കാണ്മൂ (2) 

അമ്പലമുറ്റത്തെ ആലിൻ ചുവട്ടിൽ 
അന്തിയിൽ ഞാൻ നിന്നെ കാത്തു നിന്നപ്പോൾ 
പൂജിച്ചു കിട്ടിയ പുഷ്പമെറിഞ്ഞെന്നെ 
മാടി വിളിക്കുന്ന രംഗം ഞാൻ കാണ്മൂ (2) 

കണ്ണടച്ചാലും കനകക്കിനാക്കൾ 
കണ്ണു തുറന്നാലും കനകക്കിനാക്കൾ